1 GBP = 97.50 INR                       

BREAKING NEWS

സിനിമയില്‍ വരുന്നതിന് മുമ്പ് കോളേജ് ഘട്ടത്തില്‍ വേണ്ടെന്ന് വച്ച് പോയ 'കാമുകി'യെ അമ്പലനടയില്‍ വച്ച് കണ്ടപ്പോള്‍ തന്റെ പുതിയ 'ബിഎംഡബ്യൂ കാര്‍ ചൂണ്ടിക്കാണിച്ച് 'തേച്ചിട്ട്' പോയവളോട് എടീ... എന്റെ ബിഎംഡബ്യുവില്‍ ലെഫ്റ്റ് സൈഡില്‍ ഇരിക്കണ്ടവളല്ലായിരുന്നോ നീയ്'' എന്ന് ചോദിച്ച മരയൂള ജയസൂര്യയോട് പറയുന്നത്

Britishmalayali
എന്‍.കെ.ജയകുമാര്‍

മരയൂള


രണ്ട് ദിവസം മുമ്പ് മലയാള സിനിമയിലെ ഏറ്റവും കൂടുതല്‍ ഡെഡിക്കേഷന്‍ പ്രകടിപ്പിക്കുന്ന നായകനടനായ ജയസൂര്യയുടെ ഒരു പ്രസ്താവന ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വായിച്ചപ്പോള്‍ എന്റെ/ നമ്മുടെ ഫേസ്ബുക്ക് ഫ്രണ്ടായ ഒരു ഓട്ടോ ഡ്രൈവറെ ഓര്‍ത്തു പോയി .

കുറച്ച് മാസം മുമ്പ് പ്രസ്തുത സുഹൃത്ത് വിവാഹം കഴിക്കാനായി ഒരു പെണ്‍കുട്ടിയെ പ്രൊപ്പോസ് ചെയ്യുകയും അവള്‍ നിരാകരിക്കുകയും ചെയ്തിരുന്നു. ഈ സുഹൃത്തിന് അടച്ചുറുപ്പുള്ള വീടില്ലെന്നോ മറ്റോ ആയിരുന്നു ആ നിരാകരണത്തിന് കാരണം. ഈ സുഹൃത്ത് പിന്നീട് കഠിനമായി അദ്ധ്വാനിക്കുകയും പുതിയ വീട് പണിത് അതിന്റെ കൊത്ത് പണികളുള്ള പൂമുഖ വാതിലിന്റെ ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ശേഷം ആ പെണ്‍കുട്ടി ഇയാളുടെ പ്രൊപ്പോസ്സ് നിരാകരിച്ച് വേറൊരാളുടെ കൂടെ ഒളിച്ചോടിയതിനെപ്പറ്റി മെന്‍ഷന്‍ ചെയ്തിരുന്നു. തന്റെ വീടിന് വാതിലില്ല എന്ന കാരണം കൊണ്ട് തന്നെ നിരാകരിച്ച പെണ്ണ് ഇപ്പോള്‍ ഭര്‍ത്താവിന്റെ കൂടെ താമസിക്കുന്നത് പുറത്തേക്ക് തുപ്പിയാല്‍ അടുത്ത വീട്ടുകാരന്റെ ഉമ്മറത്ത് വീഴുന്ന തരത്തില്‍ കണ്‍ജസ്റ്റഡായ, ദരിദ്രര്‍ മാത്രം താമസിക്കുന്ന ഒരു കോളനിയിലാണ് എന്ന ടൈപ്പിലായിരുന്നു.

തന്റെ പ്രേമം നിരാകരിച്ചവള്‍ ഇപ്പോള്‍ അനുഭവിക്കുന്നതില്‍ ആനന്ദം കൊള്ളുന്ന രീതിയിലുള്ള ആ സഖാവിന്റെ പോസ്റ്റിന് മറുപടിയായി ഏകദേശം ഇപ്രകാരം ഞാന്‍ ഒരു കമന്റിട്ടു. 'അവളുടെ വീടിന് വാതിലില്ലെങ്കിലും അവള്‍ക്ക് സ്വകാര്യതയില്ലെങ്കിലും ഒരു പക്ഷേ അവളാവും ഏറ്റവും സന്തോഷമുള്ള പെണ്ണുങ്ങളില്‍ ഒരുവള്‍! കാരണം അവളാഗ്രഹിക്കുന്ന, അവളെയാഗ്രഹിക്കുന്ന ഒരുവന്റെ മാറില്‍ ചേര്‍ന്നാണ് അവള്‍ ഇന്ന് കഴിയുന്നത്. രണ്ട് നേരം പട്ടിണിയാണെങ്കിലും അവള്‍ക്കത് വിഷയമാവില്ല. അവള്‍ നഷ്ടപ്പെടുത്തിയതൊന്നും അവന്റെ മാറിലെ ചൂടിനും ഒരു നേരം മാത്രം കിട്ടുന്ന കഞ്ഞിയെക്കാളും അവള്‍ക്ക് വിലയുണ്ടാവില്ല അവളുടെ വീടിന് വാതിലും ജനലുമില്ലെങ്കിലും കീറ്റപ്പായയിലാണ് കിടപ്പെങ്കിലും ഭര്‍ത്താവ് അവളുടെ കൂടെയുണ്ടെങ്കില്‍ മറ്റെല്ലാം അവള്‍ക്ക് വെറും തൃണമാവും' എന്ന്.

ആ സുഹൃത്തിന് കാലം കാത്തു വച്ച പങ്കാളി വരാനിരിക്കുന്നതേയുള്ളുവെന്ന് സ്വന്തമനുഭവത്തില്‍ നിന്ന് ഞാന്‍ ഉപദേശിക്കുകയും ചെയ്തുവന്ന്. ഹിന്ദിയില്‍ കാമുകന്‍ എന്ന് പേരുള്ള അയ്യാളുടെ കഴിഞ്ഞ ദിവസങ്ങളിലെ വാട്സാപ്പ് സ്റ്റാറ്റസ് കാണുമ്പോള്‍ എന്റെ ജീവിതാനുഭവവും ഉപദേശവും അച്ചട്ടായി എന്നും എനിക്ക് തോന്നുന്നുണ്ട്.

ജയസൂര്യ ഇംപ്രൊവൈസ് ചെയ്ത് വന്ന നടനാണ്. അയ്യാളുടെ ആദ്യകാല ചിത്രങ്ങള്‍ കണ്ടാല്‍ ഇന്നയാള്‍ നേടിയെടുത്ത സ്ഥാനത്തെത്തിയത് എങ്ങനെയെന്ന് അദ്ഭുതം തോന്നും. 'ബട്ടര്‍ഫ്ളൈസ് ഓണ്‍ വീല്‍' എന്ന അരുണ്‍കുമാര്‍ ചിത്രം മുതല്‍ ഇങ്ങ് 'ക്യാപ്റ്റന്‍' വരെ ജയസൂര്യ നമ്മളെ ഞെട്ടിച്ചു കളഞ്ഞതാണ്. അഭിനയകലയില്‍ അയ്യാള്‍ മിടുക്കനാണെങ്കിലും ചിന്തകളിലും പെരുമാറ്റങ്ങളിലും അയാള്‍ വെറും 'മരയൂള' ആണ് എന്ന് ആദ്യം മനസ്സിലായത് പത്ത് പതിനഞ്ച് വര്‍ഷം മുമ്പത്തെ മനോരമയിലെ ഒരു പ്രാദേശിക വാര്‍ത്തയില്‍ നിന്നാണ്.

2004ല്‍ അയാള്‍ റാന്നി സെന്റ് തോമസ് സ്‌കൂളില്‍ ഒരു പരിപാടിക്ക് വന്നു. പത്രക്കാര്‍ക്ക് വേണ്ടി 'പ്രസ്' എന്നെഴുതിയ ഏരിയയില്‍ നിന്ന പെണ്‍കുട്ടികളോട് അവിടെ നില്‍ക്കുന്ന നിങ്ങളെ ആരെങ്കിലും 'പ്രസ്' ചെയ്യണം എന്നാഗ്രഹമുള്ളതുകൊണ്ടാണോ അവിടെ നില്‍ക്കുന്നത് എന്നാണ് ജയസൂര്യ തമാശ വിളയിക്കാനായി ചോദിച്ചത്. പിന്നെ ദ്വയാര്‍ത്ഥങ്ങളുടെ മാലപ്പടക്കം വേറെ. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല അദ്ധ്യാപകരും രക്ഷിതാക്കളും ആ പരിപാടിക്കുണ്ടായിരുന്നു. ഞങ്ങള്‍ മലമൂടന്മാര്‍ക്കത് സുഖിച്ചില്ല. കൂവലായി, പ്രതിഷേധമായി, മാപ്പ് പറയിക്കലായി, അങ്ങനെ ആകെ കച്ചറയായി.

പിന്നീട് ജയസൂര്യയുടെ ഓരോ ഇന്റര്‍വ്യൂ/ പ്രസ്താവന കേട്ടാലും ഒരു കള്‍ച്ചറില്ലായ്മ ഫീല്‍ ചെയ്യുന്നത് എന്റെ കള്‍ച്ചറില്ലായ്മയുടെ ഭാഗമായിട്ടാണോ എന്നാണ് എനിക്ക് സംശയം തോന്നിയിട്ടുള്ളത്. ഇന്റര്‍വ്യൂവിലും മറ്റും തന്റെ ഭാര്യയെയും മക്കളെയും അതിദയനീയമായി പ്രൊമോട്ട് ചെയ്യുന്നത് മറ്റൊരു മലയാള സിനിമ സെലിബ്രെറ്റിയിലും കണ്ടതായി എനിക്കോര്‍മ്മയില്ല. രണ്ട് വര്‍ഷം മുമ്പ് എതോ ഒരു ഷോര്‍ട്ട് ഫിലിം ഈച്ചക്കോപ്പിയടിച്ച് അത് തന്റെ മകന്‍ സംവിധാനം ചെയ്തതാണ് എന്ന പേരില്‍ ജയസൂര്യ പുറത്തിറക്കിയത് ഓര്‍മ്മ വരുന്നു. അത് പോട്ടെ അവരുടെ ജീവിതം അവരുടെ സന്തോഷം.

കഴിഞ്ഞ ദിവസം ജയസൂര്യയുടെതായി ഞാനൊരു പ്രസ്താവന ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വായിച്ചു. അയാള്‍ സിനിമയില്‍ വരുന്നതിന് മുമ്പ് കോളേജ് ഘട്ടത്തില്‍ അയാളെ വേണ്ടെന്ന് വച്ച് പോയ 'കാമുകി'യെ അമ്പലനടയില്‍ വച്ച് കണ്ടത്രേ തന്റെ പുതിയ 'BMW' കാര്‍ ചൂണ്ടിക്കാണിച്ച് 'തേച്ചിട്ട്' പോയവളോട് പറഞ്ഞ മാസ്സ് ഡയലോഗിനെപ്പറ്റിയായിരുന്നു ആ വാര്‍ത്ത.

'' എടീ... എന്റെ BMW ല്‍ ലെഫ്റ്റ് സൈഡില്‍ ഇരിക്കണ്ടവളല്ലായിരുന്നോ നീയ്'' എന്ന് ആ സ്ത്രീയോട് ജയസൂര്യ ചോദിച്ച് 'തേച്ച'വളോടുള്ള പ്രതികാര സുഖം തീര്‍ത്തത്രേ!

മരയൂള... BMWയില്‍ കറങ്ങുന്ന പാഴ് എന്നൊക്കെയേ എനിക്ക് പറയാന്‍ പറ്റുന്നുള്ളു... ചെറ്റ... തെണ്ടി തുടങ്ങിയ പദങ്ങളൊക്കെ പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സിന്റെ വെളിച്ചത്തില്‍ ഉപയോഗിക്കാന്‍ എനിക്ക് മനസ്സ് വരുന്നില്ല.

ഈ ഊള.. മരയൂള പെണ്ണുങ്ങളെപ്പറ്റി എന്താണ് വിചാരിച്ചിരിക്കുന്നത്? BMWവും സ്വര്‍ണ്ണവും പ്രതാപവും കാണുന്നയിടത്ത് മലര്‍ന്ന് വീഴുന്നവരെന്നോ? കാറും വീടും പത്രാസ്സുമാണ് പെണ്ണുങ്ങള്‍ക്ക് വലുതെന്നോ? ഇവന്‍ അങ്ങനെത്തെ പെണ്ണിനെയേ കണ്ടിട്ടുണ്ടാവുള്ളൂ.

ചില പെണ്ണുങ്ങളുടെ ശരീരം BMW വില്‍ കിട്ടിയെന്നിരിക്കും പക്ഷേ അവളുടെ മനസ്സ് കിട്ടണമെങ്കില്‍... ഒരു BMWയും പോരാതെ വരും. അവള്‍ക്ക് വിലപിടിച്ചത് എന്ന് മറ്റുള്ളവര്‍ കരുതുന്നതൊന്നും ഒരു പുല്ലുമാവില്ല. അവള്‍ക്ക് സ്വയം തോന്നണമത്. അവനെപ്പറ്റി വിചാരിക്കുമ്പോള്‍, അവന്റെ പേര് കേള്‍ക്കുമ്പോള്‍ അവളുടെ അടിവയറ്റില്‍ നിന്ന് മുകളിലേക്കൊരു തണുപ്പുയരണം. അത് ലഭിക്കുന്നതല്ല, സംഭവിക്കുന്നതാണ്. BMW ന്റെ ഇടത് സീറ്റില്‍ ഇരിക്കുന്ന ഇവന്റെ ഭാര്യയെക്കാള്‍ സുഖവും സന്തോഷവുമാവും ആ സ്ത്രീക്ക് അവള്‍ തിരഞ്ഞെടുത്ത പങ്കാളിയുടെ സൈക്കിളിന്റെ കാരിയറില്‍പ്പോലും ഇരുന്ന് യാത്ര ചെയ്യുമ്പോള്‍ കിട്ടുക. ബൈക്ക് ഔര്‍ കാര്‍ ദൂര്‍ ദൂര്‍ കി ബാത് ഹൈ ...

പോട്ടെ ... ഈ പ്രസ്താവന വായിച്ചപ്പോള്‍ തനിക്ക് എന്ത് വിലയാണ് തന്റെ ഭര്‍ത്താവ് കരുതിയിരിക്കുന്നത് എന്ന് ജയസൂര്യയുടെ ഭാര്യയ്ക്ക് മനസ്സിലായിക്കാണണം. മുന്‍ കാമുകിയായ സ്ത്രീയുടെ നിരാകരണം കൊണ്ട് കിട്ടിയ സ്ഥാനം മാത്രമാണ് ഈ ഭാര്യ പദവി എന്നാണല്ലോ അതിന്റെയര്‍ത്ഥം. അവള്‍ നിരാകരിച്ചില്ലായിരുന്നുവെങ്കില്‍ ജയസൂര്യയുടെ രേതസ്സില്‍ ജനിച്ച രണ്ട് മക്കളും വേറെ ഗര്‍ഭപാത്രത്തില്‍പ്പിറന്നേനെ.. ആഹാ .... അന്തസ്സ്..... !

ദയനീയം തന്നെ ആ സ്ത്രീയുടെ അവസ്ഥ. ഇവനൊക്കെ എങ്ങനെ ഇത്തരം ഊളത്തരം പറയാനും ചിന്തിക്കാനും കഴിയുന്നു.

എന്റെ ഓട്ടോറിക്ഷ ഡ്രൈവര്‍ സുഹൃത്തൊക്കെ എത്രയോ ഉന്നതനാണ് ജയസൂര്യയെ അപേക്ഷിച്ച്. ഞാന്‍ അയാളുടെ ചിന്തയിലെ തെറ്റ് പറഞ്ഞപ്പോള്‍ അയാള്‍ക്കന്നത് മനസ്സിലായിരുന്നു. കാറും വീടുമൊന്നും പ്രണയത്തില്‍ നിരര്‍ത്ഥകമാണ്.

ഹൈപ്പോതിക്കലായ ഒരു ക്വസ്റ്റ്യനുണ്ട്. ഒരു ചിന്താ പരീക്ഷണം. നിങ്ങള്‍ക്കും പങ്കാളിക്കും കൂടി ഗര്‍ഭമുണ്ടായെന്ന് വയ്ക്കുക. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ മൂന്ന് മാസം കഴിഞ്ഞപ്പോള്‍ അതലസിപ്പോയി. എന്നിരുന്നാലും നിങ്ങള്‍ക്ക് കുഞ്ഞിന് വേണ്ടിയുള്ള അതിയായ ആഗ്രഹമുള്ളതുകൊണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ വീണ്ടും ഗര്‍ഭമുണ്ടായി. കുഞ്ഞ് മിടുക്കി/മിടുക്കനായി ജനിച്ചു. കുഞ്ഞിന്റെ കളി ചിരി കണ്ടപ്പോള്‍ അലസിപ്പോയ ഗര്‍ഭം കൂടി അലസിപ്പോവാതെയിരുന്നുവെങ്കില്‍, ഒരു കുഞ്ഞായി ജനിച്ചിരുന്നുവെങ്കില്‍ എന്ന് നിങ്ങള്‍ ആഗ്രഹിക്കുമോ എന്നതാണ് ചോദ്യം

അങ്ങനെ ആഗ്രഹം തോന്നുന്നതില്‍ തെറ്റുണ്ടോ? ഇല്ലയെന്ന് ആദ്യം നമുക്ക് തോന്നാം. പക്ഷേ ആ കുഞ്ഞ് ജനിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ നിങ്ങളുടെ കൈയില്‍ ഇളംചിരി തൂകുന്ന കുഞ്ഞ് ജനിക്കുകയേയില്ലായിരുന്നു പകരം മറ്റൊരു കുഞ്ഞായിരിക്കും കൈയിലുണ്ടാവുക എന്ന സത്യം ഓര്‍ക്കുമ്പോള്‍ ഒരു ആന്തലോടെ അവനെ/ അവളെ നിങ്ങള്‍ മാറോട് ചേര്‍ക്കും.

ലഭിക്കാതെ പോയ ഇണയുടെ കാര്യവും അത്രയേയുള്ളൂ. പിന്നെ അവള്‍/ അവന്‍ വന്നിരുന്നുവെങ്കില്‍ ഇപ്പോഴത്തെ നശൂലം പിടിച്ച സാധനത്തെ സഹിച്ച് ജീവിക്കേണ്ടിവരില്ലായിരുന്നു എന്ന് കരുതുന്നവര്‍ക്ക് മുന്‍കാമുക/കാമുകിയെ അമ്പലനടയില്‍ക്കാണുമ്പോള്‍ ഫ്രസ്ട്രേഷനിളകുന്നതില്‍ തെറ്റില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam