1 GBP = 89.20 INR                       

BREAKING NEWS

ഭക്ഷണവും വെള്ളവും നല്‍കാതെ വളര്‍ത്തു നായയെ പട്ടിണിക്കിട്ടത് ദിവസങ്ങളോളം; പൊലീസ് സഹായത്തോടെ മതില്‍ ചാടിക്കടന്ന് പൂട്ടിയിട്ട മുറി തുറന്നപ്പോള്‍ കണ്ടത് വൃത്തിഹീനമായ അന്തരീക്ഷത്തില്‍ മൃതപ്രായനായി കിടക്കുന്ന നായയെ; ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴി ചത്തതോടെ വീട്ടമ്മയ്ക്കെതിരെ കേസ് എടുത്ത് പൊലീസ്

Britishmalayali
kz´wteJI³

തൃശൂര്‍: ഭക്ഷണവും വെള്ളവും നല്‍കാതെ പട്ടിണിക്കിട്ട വളര്‍ത്തുനായ ചത്ത സംഭവത്തില്‍ വീട്ടമ്മയ്ക്കെതിരെ കേസ്. കാര്യാട്ടുകര പ്രശാന്തി നഗറിലെ ബിസിലിക്കെതിരേയാണ് മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം വെസ്റ്റ് പൊലീസ് കേസെടുത്തത്. കുറച്ച് ദിവസങ്ങളായി ഇവര്‍ നായയ്ക്ക് ഭക്ഷണമൊന്നും നല്‍കാതെ പൂട്ടി ഇട്ടിരിക്കുകയായിരുന്നു. രണ്ടാഴ്ചയായി നായയുടെ ദയനീയ കുര തുടര്‍ന്നതിനാല്‍ നാട്ടുകാരുടെ പരാതിയനുസരിച്ച് മൃഗസ്‌നേഹി സംഘടനയായ പോസിന്റെ പ്രവര്‍ത്തക പ്രീതി ശ്രീവത്സന്‍ ഇടപെട്ടു. ഗേറ്റ് പൂട്ടിക്കിടന്നതിനാല്‍ പൊലീസ് സഹായത്തോടെ മതില്‍ ചാടിക്കടന്നാണ് നായയെ കണ്ടെത്തിയത്.

വാടകയ്ക്കാണ് ഇവര്‍ ഇവിടെ താമസിക്കുന്നത്. വീടിന്റെ വാതിലില്‍ മുട്ടിയിട്ടും തുറക്കാന്‍ ഇവര്‍ തയാറായില്ല. നായയെ പൂട്ടിയിട്ട മുറി നിര്‍ബന്ധിച്ച് തുറപ്പിച്ചപ്പോള്‍ മലമൂത്രവിസര്‍ജനം നടത്തി, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നായയുടെ അവസ്ഥ ദാരുണമായിരുന്നു. ഷിറ്റിയു എന്ന ജാപ്പനീസ് ബ്രീഡില്‍പ്പെട്ട ഒരു വയസ് പ്രായമുള്ളതാണ് നായ, ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ചത്തു. തുടര്‍ന്ന് പ്രീതിയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ബിസിലിക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category