1 GBP = 89.20 INR                       

BREAKING NEWS

മദ്യം തലയ്ക്ക് പിടിച്ചപ്പോള്‍ കാമുകിയെ കാണാന്‍ മോഹം; ജനലഴികളില്‍ നിന്നുള്ള സംസാരം മടുത്തപ്പോള്‍ അകത്തു കയറി; കാമകേളികള്‍ കഴിഞ്ഞപ്പോള്‍ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂര്‍ക്കം വലി കേട്ട് നോക്കിയ വീട്ടുകാര്‍ ഞെട്ടി; പൊലീസെത്തി പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയില്‍ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

മല്ലപ്പള്ളി: മദ്യലഹരി കൂടിയപ്പോള്‍ പാതിരാത്രിക്ക് 10-ാം ക്ലാസില്‍ പഠിക്കുന്ന കാമുകിയെ കാണാന്‍ മോഹം. പതിവായി സംസാരിച്ചിരുന്നത് കാമുകിയുടെ വീടിന്റെ ജനലഴികള്‍ക്ക് അപ്പുറവും ഇപ്പുറവും നിന്നാണ്. ഇക്കുറി അത് മടുത്തു. പകരം കതക് തുറന്ന് പെണ്‍കുട്ടിയുടെ മുറിയില്‍ കടന്നു. പിന്നെ പീഡനം (വദനസുരതം). അതിനിടയില്‍ അറിയാതെ ഉറങ്ങിപ്പോയി. പെണ്‍കുട്ടിയുടെ കട്ടിലില്‍ കൂര്‍ക്കം വലിച്ച് ഉറക്കം. ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോള്‍ മകളുടെ കട്ടിലില്‍ ഒരുത്തന്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു. വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തി പൊക്കിയത് പുലര്‍ച്ചെ. അവര്‍ വിളിച്ചുണര്‍ത്തിയപ്പോള്‍ കാമുകന് സ്ഥലകാലബോധമില്ല. താന്‍ എവിടെയാണ് എന്നൊക്കെ മറുചോദ്യം. പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍ ചെറിയ തോതിലുള്ള പീഡനം നടന്നുവെന്ന് സൂചന നല്‍കി.


ഒടുക്കം വനിതാ പൊലീസ് എത്തി വിശദമായി ചോദിച്ചപ്പോള്‍ ഒന്നര വര്‍ഷം മുന്‍പ് മറ്റൊരു രണ്ടു തവണ പീഡിപ്പിച്ചുവെന്ന കഥയും പുറത്ത്. രായ്ക്കു രാമാനം രണ്ടിനെയും പൊലീസ് തൂക്കി അകത്താക്കി. മല്ലപ്പള്ളി കല്ലൂപ്പാറ ശാസ്താങ്കല്‍ വാക്കയില്‍ വീട്ടില്‍ കിരണ്‍ അലക്‌സ് (27), ചെങ്ങരൂര്‍ പയ്യമ്പള്ളില്‍ സിജു മാമന്‍ (21) എന്നിവരെയാണ് കീഴ്വായ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സിടി സഞ്ജയിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കിരണ്‍ ഞായറാഴ്ച രാത്രി മദ്യലഹരിയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി. ഇരുവരും പതിവായി ജനലിന് അപ്പുറം ഇപ്പുറം നിന്നാണ് സംസാരിച്ചിരുന്നത്.

മദ്യം തലയ്ക്ക് പിടിച്ചതിനാല്‍ ഇക്കുറി കിരണ്‍ കുട്ടിയുടെ മുറിക്കുള്ളിലേക്ക് കടക്കുകയായിരുന്നു. എല്ലാം കഴിഞ്ഞ് അവിടെ കിടന്ന് ഉറങ്ങിപ്പോവുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നടത്തിയപ്പോഴാണ് കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ നടന്ന പീഡനകഥ പുറത്തു വന്നത്. ഈ കഥയിലെ നായകന്‍ സിജു മാമനായിരുന്നു. പള്ളിപ്പെരുന്നാളിനിടെ കണ്ടു മുട്ടിയ സിജു അന്നു തന്നെ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് അവളുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. രണ്ടു തവണയാണ് ഇയാള്‍ പീഡിപ്പിച്ചത്. അതിന് ശേഷം യാതൊരു ബന്ധവും പെണ്‍കുട്ടിയുമായി ഇല്ലായിരുന്നു. ഇന്നലെ പൊലീസ് തെരഞ്ഞു ചെല്ലുമ്പോഴാണ് തനിക്ക് കിട്ടിയ പണി സിജുവിനും മനസിലായത്. വൈദ്യപരിശോധനയില്‍ പീഡനം നടന്നുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category