1 GBP = 89.20 INR                       

BREAKING NEWS

ഫാര്‍മസി ഡ്യൂട്ടിയിലുള്ള നഴ്സിനോട് ബി പി നോക്കാന്‍ ആവശ്യപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍; ജോലിയിലാണെന്നും ബി പി നോക്കേണ്ടത് ഡോക്ടറാണെന്നും ആശ പറഞ്ഞതോടെ ഡോ. ലിനി ശകാരിച്ചത് ഹൃദ്രോഗിയാണെന്ന പരിഗണന പോലും നല്‍കാതെ; നഴ്സ് കുഴഞ്ഞുവീണ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ ഓഫീസര്‍

Britishmalayali
kz´wteJI³

നെയ്യാറ്റിന്‍കര: ഡോക്ടര്‍ ശകാരിച്ചതിനെ തുടര്‍ന്ന് ഹൃദ്രോഗിയായ സ്റ്റാഫ് നഴ്സ് കുഴഞ്ഞുവീണു. നഗരസഭയുടെ ഓലത്താന്നിയിലുള്ള പെരുമ്പഴുതൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് മെഡിക്കല്‍ ഓഫീസറായ ഡോ.ലിനി ശകാരിച്ചതിനെ തുടര്‍ന്ന് സ്റ്റാഫ് നഴ്‌സായ ആശ കുഴഞ്ഞുവീണത്. ആരോഗ്യനില മോശമായതിനാല്‍ ഇവരെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെയാണ് സംഭവം. ആശ കഴിഞ്ഞ ദിവസം വീട്ടില്‍ വീണ് ഇടത്തെ കൈയ്ക്ക് പരിക്കേറ്റിരുന്നു. കൈയില്‍ ബാന്റേജുമായാണ് ജോലിക്ക് വന്നത്. ഫാര്‍മസി ഡ്യൂട്ടിയാണ് നോക്കിയത്. രോഗികളെ പരിശോധിച്ച ഡോക്ടര്‍ ഫാര്‍മസിയിലെ ആശയോട് ഒരു രോഗിയുടെ ബി.പി. നോക്കാന്‍ ആവശ്യപ്പെട്ടു. ഫാര്‍മസി ഡ്യൂട്ടിയിലാണെന്നും ബി.പി. നോക്കേണ്ടത് ഡോക്ടറാണെന്നും ആശ പറഞ്ഞു. തുടര്‍ന്നാണ് മറ്റുരോഗികള്‍ക്കും ജീവനക്കാര്‍ക്കും മുന്നില്‍വെച്ച് ഡോക്ടര്‍ ആശയെ ശകാരിച്ചത്. ഇതിനെ തുടര്‍ന്ന് ആശ തളര്‍ന്ന് വീഴുകയായിരുന്നു.

ആശയെ സഹപ്രവര്‍ത്തകര്‍ ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ഹൃദയവാല്‍വ് സംബന്ധമായ രോഗത്തിന് ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സ നടത്തിവരികയാണ് ആശ.

സംഭവത്തെ തുടര്‍ന്ന് കേരള ഗവ.നഴ്‌സസ് അസോസിയേഷന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ഡിഎച്ച്എസിനും പരാതി നല്‍കി. ആശയെ മെഡിക്കല്‍ ഓഫീസര്‍ നിരന്തരം ജോലിസമയത്ത് ശകാരിച്ചിരുന്നതായി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സുബ്രഹ്മണ്യവും ജനറല്‍ സെക്രട്ടറി ഉഷാദേവിയും സെക്രട്ടറി നിഷ ഹമീദും ആരോപിച്ചു.

എന്നാല്‍, സംഭവത്തില്‍ ഡോക്ടറുടെ ഭാഗത്ത് തെറ്റില്ലെന്ന് കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ.ശ്രീകാന്ത് വിശദീകരിച്ചു. ഡോ.ലിനി ഒരു രോഗിയുടെ ബി.പി. നോക്കാന്‍ ആശയോട് ആവശ്യപ്പെട്ടു. എന്നാല്‍ അവരത് ചെയ്തില്ല. തുടര്‍ന്ന് ആശ തളര്‍ന്നുവീഴുകയായിരുന്നു. ഈ സമയം ആശയ്ക്ക് ഡോ.ലിനിയാണ് പ്രാഥമിക ചികിത്സ നല്‍കിയതെന്നും ഡോ.ശ്രീകാന്ത് പറഞ്ഞു.

സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീത അറിയിച്ചു. തുടര്‍ന്ന് ആരോഗ്യ വിഭാഗത്തിന്റെ വിജിലന്‍സ് വിഭാഗവും അന്വേഷണം നടത്തും. ഇതിനു ശേഷമേ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കൂ എന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category