1 GBP = 92.60 INR                       

BREAKING NEWS

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എസ് ആര്‍ മേനോന്‍ പ്രസിഡന്റ്; കെ എം മാണിയുടെ വിശ്വസ്ഥനായിരുന്ന കോന്നി ഗോപകുമാര്‍ സെക്രട്ടറിയും; ഉമ്മന്‍ ചാണ്ടിയെ വെള്ളം കുടിപ്പിച്ച മല്ലേലി ശ്രീധരന്‍ നായര്‍ ട്രഷററും; പുതിയ മുദ്രാവാക്യവുമായി പഴയ എന്‍ഡിപിയിലെ പലരും വീണ്ടും ഒന്നിക്കുമ്പോള്‍ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റമുണ്ടാകുമോ എന്ന് ഉറ്റുനോക്കി രാഷട്രീയ നിരീക്ഷകരും

Britishmalayali
kz´wteJI³

കൊച്ചി: ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി എന്ന പാര്‍ട്ടി കൂടി നിലവില്‍ വന്നതോടെ പുതിയ പാര്‍ട്ടി കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയേക്കാവുന്ന ചലനങ്ങള്‍ സംബന്ധിച്ചാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. പുതിയ പാര്‍ട്ടിയുടെ മുദ്രാവാക്യവും പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നവരുടെ കഴിവുമാണ് പാര്‍ട്ടിയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളിലെ, ദാരിദ്ര്യരേഖയ്ക്കു താഴെ വരുന്നവര്‍ക്ക് പ്രത്യേക വിദ്യാഭ്യാസ-സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന പ്രധാന ആവശ്യമാണ് ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി മുന്നോട്ട് വെക്കുന്നത്.

സംവരണത്തില്‍ ഉള്‍പ്പെടാതെ നില്‍ക്കുന്ന തൊണ്ണൂറോളം സമുദായങ്ങളിലുള്ളവരെ ലക്ഷ്യമിട്ടാണ് പാര്‍ട്ടി രൂപവത്കരിച്ചിരിക്കുന്നത്. കൃത്യമായ സന്ദേശം ഈ സമുദായങ്ങളുടെ താഴെ തട്ടിലേക്ക് എത്തിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞാല്‍ നിര്‍ണായക സ്വാധീനമുള്ള ഒരു കക്ഷിയാകാന്‍ പാര്‍ട്ടിക്ക് സാധിക്കും. നേതൃത്വത്തിലുള്ളവരുടെ കഴിവും പ്രവര്‍ത്തന പാരമ്പര്യവുമാണ് പാര്‍ട്ടിയെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എസ് ആര്‍ മേനോനാണ് പാര്‍ട്ടിയുടെ പ്രസിഡന്റ്. പിടിഐയുടെ സീനിയര്‍ കറസ്പോണ്ടന്റായിരുന്നു അദ്ദേഹം. ജനറല്‍ സെക്രട്ടറി കോന്നി ഗോപകുമാര്‍ കെ എം മാണിയുടെ വിശ്വസ്തനായിരുന്നു. ട്രഷറര്‍ മല്ലേലി ശ്രീധരന്‍ നായര്‍ ആകട്ടെ, കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ കേസിലെ വാദിയായ പാറമട ഉടമയും.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 17 ലക്ഷത്തോളം വോട്ടുകള്‍ സിപിഎമ്മിന് നഷ്ടമായതായാണ് അവരുടെ കണക്ക്. ഇതില്‍നിന്ന് വ്യക്തമാകുന്നത് സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറുന്ന നിര്‍ണായക വോട്ടുകള്‍ കേരളത്തില്‍ ഉണ്ടെന്നാണ്. മുന്നാക്ക സമുദായങ്ങളിലെ ആ വോട്ടുകള്‍ ഏകീകരിക്കുന്നതിനുള്ള നീക്കമാണ് പുതിയ പാര്‍ട്ടി നടത്തുക. സംവരണത്തെ എതിര്‍ക്കാതിരിക്കുമ്പോള്‍ത്തന്നെ, മുന്നാക്കക്കാരിലെ ദരിദ്രര്‍ക്ക് നീതി ലഭിക്കുന്നതിനായി പാര്‍ട്ടി നിലകൊള്ളും. സംവരണേതര സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് തൊഴില്‍-വിദ്യാഭ്യാസ മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 10 ശതമാനം സംവരണം, മറ്റ് സംസ്ഥാനങ്ങള്‍ നടപ്പാക്കിയിട്ടും കേരള സര്‍ക്കാര്‍ ഇതുവരെ ക്രിയാത്മകമായി പ്രതികരിച്ചിട്ടില്ല. ഇതിലുള്ള പ്രതിഷേധവും പുതിയ പാര്‍ട്ടി മുന്നോട്ടുവെയ്ക്കും.

പാര്‍ട്ടിയുടെ നേതാക്കളില്‍ പലരും പഴയ എന്‍ഡിപിയുടെ നേതാക്കളാണ് എന്നതും പ്രത്യേകതയാണ്. എന്‍എസ്എസിന്റെ രാഷ്ട്രീയ രൂപമായിരുന്ന നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പിന്നീട് പിരിച്ചുവിടുകയായിരുന്നു. നിലവില്‍ എന്‍എസ്എസ് നേതൃത്വവുമായി അകല്‍ച്ചയിലുമാണ് ഇക്കൂട്ടര്‍. നായര്‍ സര്‍വീസ് സൊസൈറ്റി നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി പ്രത്യക്ഷത്തില്‍ രംഗത്തിറങ്ങിയത് 1973 ജൂലായ് 22നായിരുന്നു. കോണ്‍ഗ്രസുമായി സഖ്യത്തില്‍ മത്സരിച്ച് നിയമസഭയില്‍ ഏതാനും സീറ്റ് സ്വന്തമാക്കിയ എന്‍ ഡി പിക്ക് 1982ലെ കെ കരുണാകരന്‍ അംഗത്വവുമുണ്ടായിരുന്നു. പക്ഷേ, രാഷ്ട്രീയ പാര്‍ട്ടി എന്ന നിലക്ക് എന്‍ ഡി പി ദയനീയമായി പരാജയപ്പെട്ടു. 1994ല്‍ എന്‍ ഡി പി പിരിച്ചുവിടാന്‍ തീരുമാനിച്ച ശേഷമാണ് പ്രശസ്തമായ സമദൂര സിദ്ധാന്തം എന്‍ എസ് എസ് ആവിഷ്‌കരിച്ചത്.

1977ല്‍ കോണ്‍ഗ്രസ്സും സിപിഐ.യും ഉള്‍പ്പെട്ട മുന്നണിയോടൊപ്പംനിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. അഞ്ചിടത്ത് ജയിച്ചു. എന്‍.ഡി.പി.യുടെ രാഷ്ട്രീയചരിത്രത്തില്‍ ഏറ്റവുംകൂടുതല്‍ നിയമസഭാംഗങ്ങളുണ്ടായ തിരഞ്ഞെടുപ്പ് ആയിരുന്നു അത്. ആദ്യം എന്‍.ഡി.പിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. രണ്ട് മുഖ്യമന്ത്രിമാര്‍ മാറി ഒടുവില്‍ സി.എച്ച്. മുഹമ്മദ്‌കോയ കാവല്‍ മുഖ്യമന്ത്രിയായപ്പോള്‍ എന്‍.ഡി.പി.ക്കും അവസരം നല്‍കി. മന്ത്രിയായി പാര്‍ട്ടി പ്രതിനിധി എന്‍. ഭാസ്‌കരന്‍ നായര്‍ അധികാരമേറ്റു. മൂന്നുമന്ത്രിമാര്‍ മാത്രമുണ്ടായിരുന്ന ആ മന്ത്രിസഭയില്‍ എട്ടുവകുപ്പുകളാണ് ഭാസ്‌കരന്‍നായര്‍ ഭരിച്ചത്. രണ്ടുമാസം മാത്രമേ അദ്ദേഹം മന്ത്രിയായിരുന്നുള്ളൂവെങ്കിലും.ഐക്യജനാധിപത്യ മുന്നണിയെന്ന ആശയത്തിന് വിത്തുപാകിയത് എന്‍.ഡി.പി.യുംകൂടി ചേര്‍ന്നാണ്.

എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെയാണ് എന്‍.ഡി.പി, യു.ഡി.എഫ്. വിട്ടത്. ആ നിയമസഭയില്‍ രണ്ട് എംഎല്‍എ.മാരായിരുന്നു പാര്‍ട്ടിക്ക്. കെ.പി. രാമചന്ദ്രന്‍നായരും ആര്‍. രാമചന്ദ്രന്‍നായരും. ആര്‍. രാമചന്ദ്രന്‍ നായരെ മന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചപ്പോള്‍ മറ്റേ രാമചന്ദ്രന്‍ നായര്‍ പിണങ്ങി. ആര്‍. രാമചന്ദ്രന്‍ നായര്‍ മൂന്നുകൊല്ലം ഭരിച്ചപ്പോള്‍ എന്‍.എസ്.എസ്. നേതൃത്വവുമായി ഇടഞ്ഞു. അവസാനം സ്വന്തം മന്ത്രിയെ പുറത്താക്കാന്‍ എന്‍.ഡി.പി.ക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടേണ്ടിവന്നു.

നെയ്യാറ്റിന്‍കര, നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളില്‍ എന്‍.ഡി.പി.ക്ക് നല്ല സ്വാധീനമുണ്ടായിരുന്നു. ഈ സാഹചര്യവും മുന്നോക്ക സമുദായങ്ങളുടെ ഏകോപനം എന്ന സാധ്യതയും പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിയുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ രജിസ്‌ട്രേഷനും മറ്റും ലഭിച്ചു. 12 ജില്ലാ കമ്മിറ്റികളും രൂപവത്കരിച്ചു കഴിഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category