1 GBP = 92.60 INR                       

BREAKING NEWS

ബിനാമി ഭൂസ്വത്തുക്കളൊക്കെ മോദി കൊണ്ടുപോകുമോ? രാജ്യത്തെ മുഴുവന്‍ ഭൂമി ഉടമസ്ഥാവകാശവും ഡിജിറ്റലൈസ് ചെയ്യാന്‍ ഉറച്ച് കേന്ദ്രം; ആധാറുമായി ബന്ധിപ്പിക്കാന്‍ ഓരോ ഭൂമിക്കും വെവ്വേറെ നമ്പര്‍; ഏതുകൈമാറ്റവും ഞൊടിയിടയില്‍ സര്‍ക്കാരിന്റെ കണ്ണില്‍; കണക്കില്‍ പെടാത്ത ബിനാമി ഭൂസ്വത്തുക്കള്‍ ഒക്കെ കണ്ടുകെട്ടും: കള്ളപ്പണത്തിന് എതിരെയുള്ള യുദ്ധത്തില്‍ മോദി സര്‍ക്കാരിന്റെ നിര്‍ണായകമായ ചുവടുവയ്പില്‍ നടുങ്ങി കളങ്കിത നേതാക്കളും ബിസിനസുകാരും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെയുള്ള മോദി സര്‍ക്കാരിന്റെ വേട്ടയെ പരിഹസിച്ചവരുണ്ട്. അവരൊക്കെ ഇപ്പോള്‍ മാളത്തില്‍ പോയി ഒളിച്ചിരിക്കുന്നു. നടപടികള്‍ അവസാനിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും ഇന്ത്യയ്ക്ക് കൈമാറുമെന്ന് സ്വിസ് ബാങ്ക് അധികൃതര്‍ അടുത്തിടെ പ്രഖ്യാപിച്ചതാണ് പലരുടെയും നെഞ്ചിടിപ്പ് കൂട്ടിയത്. ഇന്ത്യന്‍ പൗരന്മാരുടെ സ്വിസ് ബാങ്കുകളിലെ അക്കൗണ്ടുകളെ സംബന്ധിച്ച വിവരങ്ങള്‍ ഉടനെ ഇന്ത്യക്ക് ലഭിക്കും.

സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ അക്കൗണ്ടുകളിലെ നിക്ഷേപവും പിന്‍വലിക്കലും ഉള്‍പ്പെടെ എല്ലാ വിവരവും സ്വിറ്റ്സര്‍ലന്‍ഡ് ഇന്ത്യക്ക് കൈമാറും. ഇതിന് പുറമേ രാജ്യത്ത് ഭൂസ്വത്തിനും ആധാര്‍ മാതൃകയില്‍ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ വരികയാണ്. ഭൂമി ഇടപാടുകള്‍ സുതാര്യമാക്കുകയാണ് മുഖ്യലക്ഷ്യം. ഇതിനൊപ്പം സംശയകരമായ ഭൂമി ഇടപാടുകള്‍ തടയാനും കഴിയും. ഗ്രാമ വികസന മന്ത്രാലയം സര്‍വേ നടത്തിയ ഭൂമിക്കു പ്രത്യേക നമ്പര്‍ നല്‍കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

രാജ്യമെങ്ങും ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കും. ഇതിനായി ആധാര്‍ മാതൃകയിലുള്ള നമ്പര്‍ നല്‍കുന്നതാണ് പരിഗണിക്കുന്നത്. ഈ നമ്പര്‍, ഭൂവുടമയുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കും. രാജ്യത്ത് എവിടെയാണു ഭൂമിയെന്നു കൃത്യമായി നിര്‍ണയിക്കാന്‍ ഇതിലൂടെ സാധിക്കും. മുന്‍ കൈമാറ്റങ്ങള്‍, ഉടമസ്ഥാവകാശ വിവരങ്ങള്‍ എന്നിവയും ഇതില്‍ ലഭ്യമാക്കും. ഭൂമി കൈമാറ്റം, നികുതി അടവ് തുടങ്ങിയ വിവരങ്ങളും കണ്ടെത്താന്‍ ഇനി എളുപ്പമാകും.

സവിശേഷ തിരിച്ചറിയല്‍ നമ്പറില്‍ സംസ്ഥാനം, ജില്ല. താലൂക്ക്, ബ്ലോക്ക്, സ്ട്രീറ്റ് എന്നിവയുടെ വിവരങ്ങള്‍ ഉണ്ടാകും. പ്ലോട്ടിന്റെ വലിപ്പം, ഉടമസ്ഥാവകാശം എന്നിവ തീര്‍ച്ചയായും ഉണ്ടാകും. ഈ നമ്പര്‍ വൈകാതെ ആധാറുമായും റവന്യുകോടതി സംവിധാനവുമായും ബന്ധിപ്പിക്കും. യഥാര്‍ഥ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെ സഹായിക്കാനും, സ്ഥല നികുതി പ്രശ്നങ്ങള്‍ പരിഹരിക്കാനും, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും, പൊതു പദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കാനും ഈ നമ്പര്‍ സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

വില വാങ്ങല്‍, നികുതി വരുമാനം, പ്ലോട്ടിന്റെ ഉടമസ്ഥാവാകാശം, എന്നിവ ഈ നമ്പര്‍ വഴി കണ്ടെടുക്കാം. ഭൂരേഖകളുടെ ഡിജിറ്റലൈസേഷന്‍ ഒരുപടി കൂടി സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകുകയാണ്. ജിഐഎസ് ടാഗ് കൂടി ഉള്ളതിനാല്‍ വിവരങ്ങള്‍ തേടിയെടുക്കാന്‍ എളുപ്പമാകും.

രാജ്യത്ത് മൂന്നില്‍ രണ്ട് കേസുകളും ഭൂമി തര്‍ക്ക കേസുകളും, ഉടമസ്ഥാവകാശ കേസുകളുമാണ്. 20 വര്‍ഷത്തോളം എടുക്കുന്നു പല കേസുകളും തീര്‍പ്പാക്കാന്‍. ഇതെല്ലാം പല മേഖലകളെയും പദ്ധതികളെയും ബാധിക്കുന്നു. അതുകൊണ്ട് തന്നെ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ അത്യാവശ്യ നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നത്. ഡിജിറ്റല്‍ ഇന്ത്യ ലാന്‍ഡ് റെക്കോഡ്സ് ആധുനികവത്കരണ പദ്ധതി ഇതിനകം സര്‍ക്കാര്‍ നടപ്പിലാക്കി കഴിഞ്ഞു. എന്നാല്‍, പല സംസ്ഥാനങ്ങളിലും ഈ പ്രക്രിയ വളരെ മന്ദഗതിയിലാണെന്നതും മോദി സര്‍ക്കാരിനെ അലട്ടുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category