1 GBP = 89.20 INR                       

BREAKING NEWS

നാല് വര്‍ഷത്തോളം നടന്ന മണിച്ചെയില്‍ മോഡല്‍ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് തട്ടിപ്പ് പുറത്തായത് നിക്ഷേപിച്ചു പണംപോയ പ്രവാസിയുടെ പരാതിയില്‍; പാര്‍ട്നര്‍ഷിപ്പ് നല്‍കാമെന്ന വാഗ്ദാനത്തില്‍ ക്യൂ ലയണ്‍സ് മാനേജറും കൂട്ടരും രജിലില്‍ നിന്നും വാങ്ങിയത് ഒന്നേകാല്‍ ലക്ഷം രൂപ; മലേഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മണിചെയിന്‍ തട്ടിപ്പില്‍ വീണത് ഓരോ വിദേശയാത്രയിലും ഹോട്ടലുകളില്‍ താമസിക്കുമ്പോള്‍ വഴി വന്‍കിഴിവുകള്‍ ലഭിക്കുമെന്ന് വിശ്വസിച്ചവര്‍

Britishmalayali
രഞ്ജിത്ത് ബാബു

കണ്ണൂര്‍: നാല് വര്‍ഷത്തോളം നടന്ന മണിച്ചെയില്‍ മോഡല്‍ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് തട്ടിപ്പ് പുറത്തായത് നിക്ഷേപകനായ പ്രവാസിയുടെ പരാതിയില്‍. ദുബായില്‍ ജോലി ചെയ്യുന്ന പയ്യന്നൂര്‍ കിഴക്കേ കൊവ്വലിലെ എം. കെ. രജിലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഈ സ്ഥാപനത്തില്‍ പാര്‍ട്ട്ണര്‍ ഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് 2017 ഒക്ടോബര്‍ 6 ന് രജിലില്‍ നിന്നും 1,25,000 രൂപ വാങ്ങിയിരുന്നു. എന്നാല്‍ പണം തിരിച്ച് നല്‍കുകയോ പാര്‍ട്ണര്‍ഷിപ്പ് നല്‍കുകയോ ചെയ്തില്ല. ഇക്കാര്യം അന്വേഷിച്ചപ്പോള്‍ 1,25,000 രൂപ വാങ്ങി രണ്ടു പേരെ കൂടി ചേര്‍ക്കാന്‍ ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. താന്‍ തട്ടിപ്പില്‍ കുടുങ്ങിയെന്ന തിരിച്ചറിഞ്ഞതോടെ രജീല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

വര്‍ഷങ്ങളായി നടത്തുന്ന തട്ടിപ്പിലൂടെ കോടികള്‍ കൈക്കലാക്കിയ പ്രതികള്‍ക്ക് ചിന്തിക്കുന്നതിന് പോലും സമയം നല്‍കാതെയാണ് കാഞ്ഞങ്ങാട് മാവുങ്കാലിലെ സ്ഥാപനത്തില്‍ മിന്നല്‍ പരിശോധന നടത്തുകയും രേഖകള്‍ കണ്ടെത്തുകയും ചെയ്തത്. ഈ കേസില്‍ സ്ഥാപനത്തിന്റെ മനേജര്‍ ഇരിയയിലെ കെ. വേണുഗോപാല്‍, രാവണേശ്വരത്തെ കെ. സുധീഷ് എന്നിവരെ പിടികൂടാനുണ്ട്. മണിച്ചെയിന്‍ മാതൃകയില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ സംഘത്തിന്റെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്ന തുക എത്തിച്ചേരുന്നത് മലേഷ്യയില്‍. മലേഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്യൂനെറ്റ് എന്ന വിദ്യാഭ്യാസ ട്രസ്റ്റിന്റെ കീഴിലാണ് തട്ടിപ്പുകള്‍ നടത്തിയ ക്യൂ ലയണ്‍ ഓണ്‍ലൈന്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് സ്ഥാപനം. 1.25 ലക്ഷം രൂപ ഇതില്‍ നിക്ഷേപിക്കുന്ന വ്യക്തിക്ക് 80,000 രൂപ വിലവരുന്ന വാച്ചും ട്രാവല്‍ പോര്‍ട്ടലുമാണ് ഇവര്‍ വാഗ്ദാനം ചെയ്തിരുന്നത്.

ഓരോ വിദേശ യാത്രയിലും ഹോട്ടലുകളില്‍ താമസിക്കുമ്പോള്‍ ഈ പോര്‍ട്ടല്‍ വഴി വന്‍കിഴിവുകള്‍ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ കേവലം 2000 രൂപ മാത്രം വിലവരുന്ന വാച്ചും വ്യാജ കാര്‍ഡും ഉപയോഗിച്ചാണ് ഇവര്‍ പ്രവാസികളായ യുവാക്കളില്‍ ഒട്ടേറെ പേരെ കുടുക്കിയത്. 2015 മുതലാണ് ഇത്തരമൊരു തട്ടിപ്പിന് ഇപ്പോള്‍ പിടിയിലായവരും ഒളിവില്‍ കഴിയുന്ന രണ്ടു പേരും ആരംഭിച്ചത്. കാഞ്ഞങ്ങാട് മാവുങ്കാലിലും കണ്ണൂര്‍ ചൊവ്വയിലും തൃശ്ശൂരിലും ഓണ്‍ലൈന്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് നടത്തിവരികയാണ്.

ആദ്യം കണ്ണിയാവുന്നവര്‍ക്ക് വാച്ചും കാര്‍ഡും നല്‍കി 1.25 ലക്ഷം രൂപ വാങ്ങും. ഇയാള്‍ മറ്റൊരാള്‍ക്ക് കൈമാറുമ്പോള്‍ 1.25 ലക്ഷം രൂപ കൈപ്പറ്റാം. അതിന് റഫറല്‍ കമ്മീഷന്‍ ലഭിക്കുമെന്നാണ് സ്ഥാപനം വാഗ്ദാനം ചെയ്യുന്നത്. ക്യൂ ലയണ്‍സില്‍ ഡയരക്ടര്‍ സ്ഥാനം വാഗ്ദാനം നല്‍കിയാണ് പ്രധാനമായും യുവാക്കളെ കെണിയില്‍ വീഴ്ത്തുക. മികച്ച വാചകമടിക്കാര്‍ക്കാണ് ഇങ്ങിനെ ഡയരക്ടര്‍ സ്ഥാനം നല്‍കുന്നത്. ഫ്രാഞ്ചൈസികളാകുന്നവര്‍ക്കും വാക്ചാതുര്യം പ്രധാനമാണ്.

ധനമോഹമുള്ളവരെ സ്വാധീനിക്കാനും കുടുക്കാനും ഇവര്‍ കുടുക്കിയ സുന്ദരിമാരുടേയും യുവതികളുടേയും ദൃശ്യങ്ങളും ഫോട്ടോയും കാട്ടി പ്രലോഭിപ്പിക്കും. വാര്‍ഷിക പരിപാടികള്‍ മറ്റ് മീറ്റിങ്ങുകള്‍ എന്നിവയെല്ലാം ഇത്തരം പ്രലോഭനങ്ങള്‍ക്ക് വിഷയമാക്കും. ഇവിടെ അടക്കുന്ന പണമെല്ലാം മലേഷ്യയിലെ മാതൃസ്ഥാപനത്തിന്റെ അക്കൗണ്ടിലാണ് എത്തിച്ചേരുന്നതെന്ന് പിടികൂടപ്പെട്ട പ്രജീഷ്, ബാലദാസ്, സുധീഷ് എന്നിവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നിരോധിക്കപ്പെട്ട മണിചെയിനിനെ മറികടക്കാനാണ് മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിങ് എന്ന പേരില്‍ സാധനങ്ങള്‍ കൈമാറുന്ന രീതി ഇവര്‍ ആരംഭിച്ചത്. വിദ്യാഭ്യാസ ചാരിറ്റി സ്ഥാപനമായി ആരംഭിച്ച ക്യൂ ലയണ്‍സ് ഇ. കൊമേഴ്‌സ എന്ന സ്ഥാപനം രജിസ്ട്രര്‍ ചെയ്തിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. എന്നാല്‍ വിദ്യാഭ്യാസവുമായി സ്ഥാപനത്തിന് പുലബന്ധമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category