1 GBP = 89.20 INR                       

BREAKING NEWS

ഖത്തറിലെ വീട്ടില്‍ നിന്നും കേരളത്തില്‍ എത്തിയാല്‍ ജാസ്മിന്‍ഷാ അറസ്റ്റിലാകുമെന്ന് ഉറപ്പായി; യുഎന്‍എ ഫണ്ട് തിരിമറി കേസിലെ പ്രതികള്‍ക്കെതിരെ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ്; ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം യുഎന്‍എ അധ്യക്ഷന്‍ നാട്ടിലേക്ക് മടങ്ങാനിരിക്കവേ; വീട്ടില്‍ ഇല്ലാതിരുന്ന വേളയില്‍ നോട്ടീസ് നല്‍കിയതിയത് കൈപ്പാറ്റാത്തത് ആയുധമാക്കി അന്വേഷണ ഏജന്‍സി; നിശ്ചിത സമയത്തിനുള്ളില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന കോടതി നിര്‍ദേശത്തിന് പിന്നാലെ നിര്‍ണായക നീക്കം

Britishmalayali
kz´wteJI³

തിരുവനന്തപുരം: യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ ഫണ്ട് തിരിമറി നടത്തിയെന്ന കേസില്‍ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായും സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫും അടക്കം നാല് പ്രതികള്‍ക്കെതിരെ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് സര്‍ക്കുലര്‍. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഖത്തറില്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം താമസിക്കുന്ന ജാസ്മിന്‍ ഷാ നാട്ടിലേക്ക് തിരികെ വരാന്‍ ഇരിക്കവേയാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ ലുക്കൗട്ട് നോട്ടീസ് എന്നതും ശ്രദ്ധേയമാണ്.

നേരത്തെ ജാസ്മിന്‍ ഷാ അടക്കമുള്ളവര്‍ എവിടെയാണെന്ന് അറിയില്ലെന്ന് കാണിച്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. നേരത്തേ വാര്‍ത്താ മാധ്യമങ്ങളിലടക്കം ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസില്‍ ആകെ എട്ട് പ്രതികളാണുള്ളത്. ജാസ്മിന്‍ ഷാ അടക്കമുള്ള നാല് പ്രതികള്‍ ജൂലൈ 19 ന് നെടുമ്പാശ്ശേരിയില്‍ നിന്ന് ഖത്തറിലേക്ക് പോയിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ ഷെഡ്യൂള്‍ പ്രകാരമായിരുന്നു ഇവര്‍ വിദേശത്ത് പോയത്. ഈമാസം ജാസ്മിന്‍ അടക്കമുള്ളവര്‍ തിരികെ വരേണ്ടതായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജാസ്മിനും കൂട്ടുകാരും രാജ്യത്തെ ഏതെങ്കിലും വിമാനത്താവളത്തില്‍ ഇറങ്ങുകയാണെങ്കില്‍ അറസ്റ്റ് ചെയ്യാനാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയത്.

പ്രതികള്‍ പേര് മാറ്റി പല ഇടങ്ങളില്‍ ഒളിവില്‍ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ് നേരത്തേ ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസില്‍ പറഞ്ഞിരുന്നത്. പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവര്‍ ഉടനടി പൊലീസില്‍ വിവരമറിയിക്കണമെന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസില്‍ പറയുന്നു. നേരത്തേ ജാസ്മിന്‍ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മൊഴിയെടുക്കാനായി ഹാജരാവണമെന്ന് ജാസ്മിന്‍ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

യുഎന്‍എ അഴിമതിക്കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിശ്ചിതസമയത്തിനുള്ളില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, പി ഡി ജിത്തു എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പുതിയ അന്വേഷണസംഘത്തിന് രൂപം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. അസോസിയേഷനിലെ പണപ്പിരിവുമായി ബന്ധപ്പെട്ടാണ് ജാസ്മിന്‍ ഷായ്ക്ക് എതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണമുയര്‍ന്നത്. ഇതിനെതിരെ പിന്നീട് കേസും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതിനെതിരെയാണ് ജാസ്മിന്‍ ഷാ കോടതിയിലെത്തിയത്. കൃത്യമായ കണക്കുകള്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും യുഎന്‍എയില്‍ അഴിമതി നടന്നെന്ന ആരോപണം തെറ്റാണെന്നും കോടതിയില്‍ ജാസ്മിന്‍ ഷാ വാദിച്ചു.

എന്നാല്‍ ഈ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും യുഎന്‍എ ഫണ്ടില്‍ അഴിമതി നടന്നിട്ടില്ലെന്ന് തൃശൂര്‍ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നതായും ഇവര്‍ വാദിച്ചു. എതിര്‍വിഭാഗത്തിന്റെ പരാതികളില്‍ മാസങ്ങളായി അന്വേഷണം നടക്കുകയാണെന്നും ഒരു പുരോഗതിയുമില്ലെന്നും ഈ സാഹചര്യത്തില്‍ തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു ജാസ്മിന്‍ ഷായും സംഘവും കോടതിയില്‍ വാദിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category