1 GBP = 92.60 INR                       

BREAKING NEWS

20,000 കോടി മുടക്കി പത്തുകൊല്ലമായി പണിതുകൊണ്ടിരിക്കുന്ന വമ്പന്‍ പദ്ധതിയുടെ ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയത് നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോള്‍; രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന അതീവ പ്രധാന്യമുള്ള മോഷണം അന്വേഷിക്കാന്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രതിനിധികള്‍ എല്ലാം കൊച്ചിയില്‍ പാഞ്ഞെത്തി; പുറത്ത് നിസ്സാരമാണെന്ന തരത്തില്‍ സൂചനകള്‍ നല്‍കുമ്പോഴും പ്രതിരോധ രംഗത്തെ വമ്പന്‍ വീഴ്ചയായി കണ്ട് കേരളം; വിമാന വാഹിനി കപ്പലിലെ ഹാര്‍ഡ് ഡിസ്‌ക് മോഷണം നാണക്കേടായി മാറുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയിലെ ഹാര്‍ഡ് ഡിസ്‌ക് മോഷണം ആഭ്യന്തര ആട്ടിമറിയെന്ന് സംശയം. വന്‍സുരക്ഷാ വീഴ്ചയിലേക്ക് പഴുതടച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. നിര്‍മ്മാണത്തിലിരിക്കുന്ന കപ്പലിന്റെ സുരക്ഷ സിഐഎസ്എഫിനാണ്. കടലില്‍ നിന്നോ കരയില്‍ നിന്നോ ഉള്ള ആക്രമണം ചെറുക്കുകയാണ് ഇവരുടെ ചുമതല. ആഭ്യന്ത്ര സുരക്ഷ ഡിആര്‍എസ് എന്ന കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്.

ദൈനംദിന സുരക്ഷ ഒരുക്കേണ്ടതും ഈ കമ്പനിയുടെ ചുമതല തന്നെ. ഹാര്‍ഡ് ഡിസ്‌കുമായി കടന്നുകളയാന്‍ ഉള്ളില്‍ നിന്ന സഹായം കിട്ടിയോയെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. കൊച്ചില്‍ കപ്പല്‍ശാലയിലെ അതീവസുരക്ഷാ മേഖലയില്‍ നിന്ന് ഇലട്രിക്കല്‍ ഉപകരണങ്ങളും നാല് ഹാര്‍ഡ് ഡിസ്‌കുകളും പ്രോസസറുകളുമാണ് നഷ്ടമായത്. കേരള പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിഷയം വളരെ ഗൗരവമായാണ് കാണുന്നതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു.

കപ്പല്‍ശാല അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്. 2021 ല്‍ കടലില്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് ഐഎന്‍എസ് വിക്രാന്ത്. 2023 ല്‍ ഈ കപ്പല്‍ കമ്മീഷന്‍ ചെയ്യുമെന്നും കരുതുന്നു. അതുകൊണ്ട് തന്നെ മോഷണം സാരമല്ലെന്ന് പറയുന്നുണ്ടെങ്കിലും, അങ്ങനെ കരുതാന്‍ വയ്യ. കൊച്ചി ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായി കപ്പല്‍ശാലയിലെ ചില ജീവനക്കാരെ ചോദ്യം ചെയ്തു. ഇതിന് പുറമേ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളും അന്വേഷണത്തിനായി കൊച്ചയില്‍ എത്തിക്കഴിഞ്ഞു.

പത്തു വര്‍ഷം മുന്‍പാണ് നാവികസേനയുടെ പുതിയ കപ്പലിന്റെ പണി കൊച്ചിയില്‍ ആരംഭിച്ചത്. മൊത്തം 20,000 കോടി രൂപയാണ് കപ്പലിന്റെ നിര്‍മ്മാണച്ചെലവ്. തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കുന്ന പരിശോധന ചുരുങ്ങിയത് രണ്ടിടത്തെങ്കിലുമുണ്ട്. ഇത്രയും സുരക്ഷയുള്ള സ്ഥലത്ത് മോഷണം നടന്നതാണ് അധികൃതരെ കുഴയ്ക്കുന്നത്. 2021ല്‍ പൂര്‍ത്തിയാക്കുക ലക്ഷ്യമിട്ട് 2009ലാണ് കൊച്ചി കപ്പല്‍ശാലയില്‍ കപ്പല്‍ നിര്‍മ്മാണം തുടങ്ങിയത്. തുടക്കം മുതലേ വന്‍ സുരക്ഷയിലായിരുന്നു കപ്പല്‍ശാല. മറ്റു വസ്തുക്കള്‍ കാര്യമായൊന്നും മോഷ്ടിക്കാതെ കംപ്യൂട്ടറില്‍ വിവരങ്ങള്‍ ശേഖരിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് എടുത്തത് സംശയങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. കപ്പല്‍ നാവിക സേനയ്ക്കു കൈമാറാത്തതിനാല്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കല്ല മോഷണം പോയതെന്നാണു നിഗമനം. സുരക്ഷാ വിവരങ്ങളൊന്നും കപ്പലിലില്ലെന്നും ആശങ്ക വേണ്ടെന്നും കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മ്മിക്കുന്ന വിമാനവാഹിനിക്കപ്പല്‍ മാത്രമാണിതെന്നുമാണ് കപ്പല്‍ശാല അധികൃതരുടെ വാദം. ഏതായാലും വന്‍ സുരക്ഷാവീഴ്ചയാണ് നടന്നിട്ടുള്ളതെന്ന വിലയിരുത്തതിലാണ് പൊലീസ്.കപ്പല്‍ സേനയുടെ ഭാഗാമായിട്ടില്ലാത്തതിനാല്‍ സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് നാവിക സേനയും വ്യക്തമാക്കി.

ചൈനയെ നിരീക്ഷിക്കുക ഐഎന്‍എസ് വിക്രാന്തിന്റെ ലക്ഷ്യം
ചൈനയെ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നേവിയുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് ഇന്ത്യ. നിരീക്ഷിക്കാന്‍ വേണ്ട കൂടുതല്‍ സംവിധാനങ്ങള്‍ ഉടന്‍ നടപ്പിലാക്കാനും നീക്കം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തന്ത്രപ്രധാന ഭാഗങ്ങളില്‍ കപ്പലുകള്‍ സ്ഥിരമായി നിലയുറപ്പിക്കാനാണ് നേവിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പല്‍ വിക്രാന്ത് നിശ്ചയിച്ച പ്രകാരം 2021ല്‍ തന്നെ കമ്മീഷന്‍ ചെയ്യുമെന്നാണ് സൂചന്. റഷ്യയില്‍ നിന്നും കരാര്‍ പ്രകാരം ലഭിക്കേണ്ട സാമഗ്രികള്‍ വൈകുന്നത് വിക്രാന്തിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എല്ലാം പരിഹരിച്ച് കപ്പല്‍ രണ്ടു വര്‍ഷത്തിനകം നാവികസേനയുടെ ഭാഗമാകും.

40,000 ടണ്‍ ഭാരമുള്ള സ്റ്റോബാന്‍ വിഭാഗത്തില്‍പെട്ട ഐഎന്‍എസ് വിക്രാന്തിന് 3,500 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. 30 പോര്‍വിമാനങ്ങള്‍, പത്തോളം ഹെലികോപ്ടറുകള്‍ ഒരേസമയം ലാന്‍ഡ് ചെയ്യിക്കാന്‍ വിക്രാന്തിന് ശേഷിയുണ്ട്. കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മ്മിച്ച ഈ വിമാനവാഹിനിക്കപ്പലിന് ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ പേര് തന്നെയാണ് നല്‍കിയിരിക്കുന്നത്. നിര്‍മ്മാണം ആരംഭിച്ച ശേഷം റഷ്യയില്‍ നിന്നും ഉരുക്കെത്തിക്കാനുള്ള പദ്ധതി ആദ്യം തകിടം മറഞ്ഞു. ഡിആര്‍ഡിഒയുടെ സഹായത്തില്‍ കപ്പലിന് ആവശ്യമായ ഉരുക്ക് സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കുകയാണ് ഇന്ത്യ ചെയ്തത്. ഈ തടസ്സങ്ങളൊക്കെ നീങ്ങിയപ്പോഴേക്കും 2011ല്‍ നിശ്ചയിച്ചിരുന്ന നീറ്റിലിറക്കല്‍ 2013 ഓഗസ്റ്റ് 12 വരെ നീണ്ടു.

ഇതിനു പിന്നാലെയാണ് റഷ്യയില്‍ നിന്നുള്ള ഏവിയേഷന്‍ സാമഗ്രികളുടെ ഇറക്കുമതിയിലുണ്ടായ കാലതാമസം വീണ്ടും ഐഎന്‍എസ് വിക്രാന്തിനെ വൈകിപ്പിച്ചത്. വിക്രാന്ത് കൂടി വരുന്നതോടെ കടലില്‍ ചൈനയ്‌ക്കെതിരെ വന്‍ വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പലാണിത്. 262 മീറ്റര്‍ നീളമുള്ള കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള കപ്പലിന് ഏകദേശം 1500 നാവികരെ വഹിക്കാനാവും. കൂടാതെ 30 എയര്‍ക്രാഫ്റ്റുകളും വഹിക്കാന്‍ ഐഎന്‍എസ് വിക്രാന്തിന് പറ്റും.

കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മ്മിക്കുന്ന ഇന്ത്യയുടെ വിമാനവാഹിനി കപ്പല്‍ ഐ എന്‍ എസ് വിക്രാന്തിന് കരുത്തേകുന്നത് റഷ്യന്‍ സാങ്കേതിക വിദ്യകളെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. കൂടാതെ വിക്രാന്തിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സംവിധാനം (ഐപിഎംഎസ്) ഒരുക്കുന്നതു ബെംഗളുരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡാണ് (ഭെല്‍). കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും എന്‍ജിന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളെയും മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കാനുള്ള സംവിധാനമാണ് ഐപിഎംഎസ്. പവര്‍ മാനേജ്‌മെന്റ് സംവിധാനവും ഉള്‍പ്പെടുന്ന ഐപിഎംഎസ് ആണു ഐഎന്‍എസ് വിക്രാന്തിനു വേണ്ടി ബെല്‍ തയാറാക്കുന്നത്.

2009 ഫെബ്രുവരി 28നാണു ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണജോലികള്‍ കൊച്ചി കപ്പല്‍ശാലയില്‍ ആരംഭിച്ചത്. 2013 ഓഗസ്റ്റ് 12ന് ഔദ്യോഗിക ലോഞ്ചിങ് നടത്തി. ആദ്യഘട്ട ജോലികള്‍ പൂര്‍ത്തിയായതോടെ കഴിഞ്ഞ ജൂണില്‍ കപ്പല്‍ വീണ്ടും നീറ്റിലിറക്കിയിരുന്നു. കപ്പലിന്റെ രണ്ടാംഘട്ട ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. വെള്ളത്തിലെ സഞ്ചാരത്തിനുള്‍പ്പെടെയുള്ള സംവിധാനങ്ങളുമെല്ലാം രണ്ടാംഘട്ടത്തിലാണ് ഒരുക്കുക. ഇതിനു ശേഷമാണു മൂന്നാം ഘട്ടത്തില്‍ കടലിലെ പരീക്ഷണങ്ങള്‍ക്കു വേണ്ടി കപ്പല്‍ മാറ്റുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category