1 GBP = 91.00 INR                       

BREAKING NEWS

വീട്ടുകാര്‍ രണ്ടാം വിവാഹത്തിന് നിര്‍ബന്ധിക്കുന്നത് സഹിക്കാനാകാതെ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആദ്യ ഭാര്യയെ ഇഷ്ടമല്ലാതിരുന്ന വീട്ടുകാര്‍ ആവശ്യപ്പെട്ടത് മറ്റൊരു വിവാഹം കഴിക്കാന്‍; മാതാപിതാക്കള്‍ക്കെതിരെ പരാതി കൊടുക്കാനെത്തിയ സര്‍ക്കാര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പൊലീസ്

Britishmalayali
kz´wteJI³

ഔറംഗബാദ്: രണ്ടാം വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ആദ്യ ഭാര്യയോട് താല്‍പര്യമില്ലാതിരുന്ന വീട്ടുകാര്‍ കാലങ്ങളായി ഇയാളെ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്രയിലെ ഔറംഗബാദിലെ സര്‍ക്കാര്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ജിനി പ്രദേശത്തുള്ള മുസ മുഷ്താഖ് ഷെയ്ക് എന്ന യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കാലിനും മറ്റും ഒടിവ് സംഭവിച്ച യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ക്കെതിരെ കേസ് കൊടുക്കാനായാണ് ഇയാള്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എത്തിയത്. എന്നാല്‍ സ്വന്തം മാതാപിതാക്കള്‍ക്കെതിരെ കേസ് കൊടുക്കാന്‍ സാധിക്കാതിരുന്നതോടെ ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. കെട്ടിടത്തിന്റെ പടികളില്‍ ഇരുന്നിരുന്ന മൂസ പിന്നീട് കാത്തിരിപ്പ് സ്ഥലത്തേക്ക് മാറി. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം രണ്ടാം നിലയിലേക്ക് കയറി താഴേക്ക് ചാടുകയായിരുന്നു. സൈബര്‍ ക്രൈം ബ്രാഞ്ച് ഓഫീസിന്റെ വരാന്തയിലേക്കായിരുന്നു മൂസ വീണത്. അതേസമയം ആത്മഹത്യ ശ്രമത്തിന് യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

പക്ഷേ മൂസ മദ്യത്തിന് അടിമയാണെന്നും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്നുമാണ് ഇയാളുടെ ബന്ധുക്കള്‍ പറയുന്നത്. അപരിചിതരാല്‍ ആക്രമിക്കപ്പെടുമെന്ന് എപ്പോഴും ഭയന്നിരുന്ന വ്യക്തിയാണ് മൂസയെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category