1 GBP = 92.50 INR                       

BREAKING NEWS

ആ പ്രതീക്ഷ വെറുതെ ആയിരുന്നു; ഇടിച്ചിറങ്ങിയ സ്ഥലത്തെ ചാന്ദ്രപകല്‍ നാളെ അവസാനിക്കുമെന്നതിനാല്‍ സോളാര്‍ ഊര്‍ജ്ജം നിലച്ച് വിക്രം ലാന്‍ഡര്‍ മരണത്തിലേക്ക് നടന്നുപോകും; പുനരുജ്ജീവിപ്പിക്കാനുള്ള എല്ലാ നടപടികളും വെറുതെയായതോടെ തോല്‍വി സമ്മതിച്ച് വിക്രത്തിന് വിട നല്‍കാന്‍ ഒരുങ്ങി ഇസ്രോ; എല്ലാ പിന്തുണയ്ക്കും ഇന്ത്യന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് ശാസ്ത്രജ്ഞര്‍

Britishmalayali
kz´wteJI³

ബെംഗളൂരു: അതെ പ്രതീക്ഷകള്‍ മങ്ങുകയാണ്. ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചലനമറ്റ് തന്നെ കിടക്കുന്നു. ഇടിച്ചിറങ്ങലിന്റെ ആഘാതത്തില്‍. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ 14 ഭൗമ ദിനങ്ങള്‍ വെള്ളിയാഴ്ച അവസാനിക്കും. ശനിയാഴ്ച മുതല്‍, 14 ഭൗമരാത്രികള്‍ തുടങ്ങും, ദക്ഷിണ ധ്രുവത്തില്‍. -240 ഡിഗ്രി സെല്‍ഷ്യസില്‍ ചന്ദ്രന്‍ തണുത്തുറയുന്ന ദിനങ്ങള്‍. ഇത്രയും പ്രതികൂല സാഹചര്യത്തില്‍ ലാന്‍ഡറിന്റെയും പ്രഗ്യാന്‍ റോവറിന്റെയും ഇലക്രോണിക് ഭാഗങ്ങള്‍ തകരാറിലാകാനാണ് സാധ്യത. സൗരോര്‍ജ്ജം വഴി ലാന്‍ഡറിന് ഊര്‍ജ്ജം നല്‍കാനുള്ള സാധ്യതകളും അവസാനിക്കും.

സെപ്റ്റംബര്‍ ഏഴ് മുതല്‍ വിക്രവുമായുള്ള ബന്ധം പുനഃ സ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ് ഐഎസ്ആര്‍ഒ. ലാന്‍ഡര്‍ ഇറേങ്ങണ്ട സെപ്റ്റംബര്‍ ഏഴുമുതലുള്ള 14 ദിവസമാണ് പര്യവേക്ഷണ കാലയളവായി നിശ്ചയിച്ചിരുന്നത്. ലാന്‍ഡറിന്റെയും റോവറിന്റെയും ആയുസ്സും 14 ദിവസമാണ്. സോഫ്റ്റ് ലാന്‍ഡിങ് പരാജയപ്പെട്ടതോടെ പര്യവേക്ഷണം അനിശ്ചിതത്വത്തിലായി.

കഴിഞ്ഞ 12 ദിവസമായി ഐഎസ്ആര്‍ഒയും നാസയും ലാന്‍ഡറുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. രണ്ടു ദിവസംകൂടി കഴിഞ്ഞാല്‍ വിക്രം ലാന്‍ഡറിനെ ഇരുട്ടില്‍ നഷ്ടപ്പെടും. ഇതോടെ ഐ.എസ്.ആര്‍.ഒക്കും നാസക്കും ഓര്‍ബിറ്ററിലൂടെ ലാന്‍ഡറിന്റെ ചിത്രമെടുക്കാനും കഴിയില്ല. ഒപ്പം ദക്ഷിണധ്രുവത്തില്‍ തണുപ്പ് വ്യാപിക്കുന്നതോടെ ലാന്‍ഡറിന് പ്രവര്‍ത്തിക്കാനാകാതെ വരും. ലഭ്യമായ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുമെന്നാണ് ഐ.എസ്.ആര്‍.ഒ നേരത്ത അറിയിച്ചിരുന്നത്. എന്നാല്‍, പിന്തുണച്ചതിന് നന്ദി പറഞ്ഞു കൊണ്ടുള്ള ട്വീറ്റ് മാത്രാണ് കഴിഞ്ഞദിവസം ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടത്. സാധ്യതകള്‍ അടഞ്ഞുവെന്നതിന്റെ സൂചനയായാണ് ഐഎസ്ആര്‍ഒയുടെ ട്വീറ്റും വിലയിരുത്തപ്പെടുന്നത്. ഒപ്പം നിന്നതിനു നന്ദി. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഊര്‍ജമേകി മുന്നോട്ടു പോകാനുള്ള ശ്രമം തുടരും.'- ഇസ്റോ ഔദ്യോഗിക സമൂഹ മാധ്യമ പേജില്‍ കുറിച്ചു.

സെപ്റ്റംബര്‍ 7 ന് പുലര്‍ച്ചെ 1.50 ഓടെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വീണത്. ചന്ദ്രയാന്‍ -2 ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ പതിച്ച സമയം അവിടെ രാവിലെ ആയിരുന്നു. അതായത് സൂര്യപ്രകാശം ചന്ദ്രനില്‍ പതിക്കാന്‍ തുടങ്ങിയ സമയം. ചന്ദ്രനിലെ ഒരു പകല്‍ ഭൂമിയുടെ 14 ദിവസത്തിനു തുല്യമാണ്. സെപ്റ്റംബര്‍ 20 അല്ലെങ്കില്‍ 21 ന് ചന്ദ്രനില്‍ രാത്രിയാകും. 14 ദിവസം ജോലി ചെയ്യാന്‍ ദൗത്യം ഏറ്റെടുത്ത വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും തങ്ങളുടെ ദൗത്യസമയം ഇതോടെ പൂര്‍ത്തിയാക്കും.

അതേസമയം, വിക്രം ലാന്‍ഡറിന് സോഫ്റ്റ് ലാന്‍ഡിങ് നടത്താനായില്ലെങ്കിലും ഇടിച്ചിറക്കത്തിലൂടെ ദക്ഷിണധ്രുവത്തിലുണ്ടായ ഗര്‍ത്തം നിര്‍ണായക വിവരങ്ങള്‍ ഓര്‍ബിറ്ററിന് നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. ഓര്‍ബിറ്ററിലെ പര്യവേക്ഷണ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഈ വിക്രം ലാന്‍ഡര്‍ പതിച്ച ഗര്‍ത്തത്തിലെ ധാതുക്കളും ജലത്തിന്റെ സാന്നിധ്യവും പരിശോധിക്കാനാകുമെന്നും ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category