1 GBP = 92.10 INR                       

BREAKING NEWS

വിമാനം തടഞ്ഞ് പ്രവേശനം നിഷേധിച്ചതും നേര്‍ക്കുനേര്‍ വെല്ലുവിളിയുമായി ഏറ്റുമുട്ടിയതുമൊക്കെ പഴയകഥ; മമത ബാനര്‍ജി ഡല്‍ഹിയില്‍ എത്തിയത് പഴയ ഊഷ്മളമായ ബന്ധം വീണ്ടും പൊടിതട്ടിയെടുക്കാന്‍; വിവാദ വിഷയങ്ങള്‍ ഒന്നും പരാമര്‍ശിക്കാതെ സൗഹൃദത്തോടെ മടക്കം; ബംഗാളിലേക്ക് പറക്കും മുമ്പ് സംസ്ഥാനത്തേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചു; ബംഗാളിന്റെ പേര് ബംഗ്ല എന്നാക്കാനുള്ള അനുമതിയും ലഭിച്ചതായി സൂചന

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാഷ്ട്രീയ തന്ത്രങ്ങളില്‍ ദീദിയെ വെല്ലാന്‍ ആരുണ്ട്? തിരഞ്ഞെടുപ്പിന് മുമ്പ് മോദിക്കും അമിത് ഷായ്ക്കും ബംഗാള്‍ മണ്ണില്‍ കാല്‍ കുത്താന്‍ ഇടം കൊടുക്കാതെ അടവുകള്‍ പയറ്റിയ മമത ബാനര്‍ജി അല്ല ഇപ്പോള്‍. പശ്ചിമ ബംഗാളില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കും മുമ്പ മമത പറഞ്ഞു: ഇതൊരു ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കല്‍ മാത്രം. കേന്ദ്രത്തിനും സംസ്ഥാനത്തിനും തുടര്‍ഭരണത്തിന് ഇത്തരം കൂടിക്കാഴ്ചകള്‍ ആവശ്യമാണ്.

എന്‍ഡിഎ സര്‍ക്കാര്‍ രണ്ടാം വട്ടം ഉജ്ജ്വല വിജയം നേടിയ ശേഷം ഇതാദ്യമായാണ് മമത പ്രധാനമന്ത്രിയെ കാണുന്നത്. 2018 ല്‍ വിശ്വഭാരതി സര്‍വകലാശാലയില്‍ വച്ചായിരുന്നു ഇരുവരുടെയും ഒടുവിലത്തെ കൂടിക്കാഴ്ച. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരുന്ന അവര്‍ നീതി ആയോഗിന്റെ യോഗവും ബഹിഷ്‌കരിച്ചിരുന്നു.

ഇത്തവണ കൂടിക്കാഴ്ച ഊഷ്മളമായിരുന്നു, ഒരുപക്ഷേ കൂടുതല്‍. പ്രധാനമന്ത്രിയെ അവര്‍ പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. ലോകത്തെ രണ്ടാമത്തെ വലിയ കല്‍ക്കരി ഖനിയായ ദിയോച്ച പച്ചമി ഉദ്ഘാടനം ചെയ്യാനാണ് ക്ഷണം. ബംഗാളിന്റെ പേര് 'ബംഗ്ല' എന്നാക്കിയ നിയമസഭയുടെ തീരുമാനം കേന്ദ്രം അംഗീകരിക്കണമെന്നു മമത മോദിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും മമത പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മമത പറഞ്ഞു. ബി.എസ്.എന്‍.എല്‍, റെയില്‍വെ, കല്‍ക്കരി തുടങ്ങിയ വിഷയങ്ങളും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തുവെന്ന് മമത പറഞ്ഞു. മോദിയുടെ ജന്മദിനത്തിന്റെ പിറ്റേദിവസമായ ബുധനാഴ്ച ന്യൂഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. മോദിക്കായി മധുരപലഹാരങ്ങളും കുര്‍ത്തയും കരുതിയാണ് മമത എത്തിയത്. മോദിയുമായുള്ള കൂടിക്കാഴ്ച തൃപ്തികരമായിരുന്നെന്ന് മമത ബാനര്‍ജി പറഞ്ഞു.

മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ ചൊവ്വാഴ്ച ന്യൂഡല്‍ഹിയിലേക്ക് പുറപ്പെടാനെത്തിയ മമതാ ബാനര്‍ജി കൊല്‍ക്കത്താ വിമാനത്താവളത്തില്‍വെച്ച് പ്രധാനമന്ത്രിയുടെ ഭാര്യ യശോദാ ബെന്നിനെ ആകസ്മികമായി കണ്ടുമുട്ടിയതും വാര്‍ത്തയായിരുന്നു. ഝാര്‍ഖണ്ഡിലെ ധന്‍ബാദിലെ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനു ശേഷം മടക്കയാത്രയ്ക്കായി കൊല്‍ക്കത്താ വിമാനത്താവളത്തിലെത്തിയതായിരുന്നു യശോദാ ബെന്‍.ഇരുവരും ആശംസകള്‍ കൈമാറി. മമത യശോദാ ബെന്നിന് ഒരു സാരിയും സമ്മാനിച്ചു.

മമതയുടെ മാറുന്ന രാഷ്ട്രീയ തന്ത്രം
തിരഞ്ഞെടുപ്പ് പ്രചരണസമയം മുതല്‍ ബംഗാളില്‍ ബിജെപി തൃണമൂല്‍ പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടല്‍ പതിവാക്കിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി ബംഗാളില്‍ മുന്നേറ്റമുണ്ടാക്കിയ ബിജെപിയെ വലിയ വെല്ലുവിളിയായിട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് കണക്കാക്കുന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന സര്‍ക്കാരിനോട് നേരിട്ട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് പിന്നാലെ ബംഗാള്‍ ഗവര്‍ണര്‍ കേശവ്നാഥ് തൃപാഠി ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചു. ബംഗാളില്‍ ക്രമസമാധാന നില തകര്‍ന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. അതേസമയം സംഘര്‍ഷം നിയന്ത്രണ വിധേയമാണെന്ന് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യവും ഇടക്കാലത്ത് ഉയര്‍ന്നു.

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അമിത് ഷായുടേതുള്‍പ്പടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കളുടെ ഹെലികോപ്ടര്‍ നിലത്തിറക്കാന്‍ അനുമതി നല്‍കാതെ ബിജെപിയെ ബംഗാള്‍ മുഖ്യമന്ത്രി പ്രകോപിപ്പിച്ചിരുന്നു. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനേക്കാളും ബിജെപിയെ ചോദ്യശരങ്ങള്‍ കൊണ്ട് മുറിവേല്‍പ്പിച്ചതും മമതയായിരുന്നു. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബിജെപിയുടെ കണ്ണിലെ കരടായി മമത മാറുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ ബംഗാളിലും കേരളത്തിലും പാര്‍ട്ടി പ്രവര്‍ത്തകരെ എതിരാളികള്‍ കൊലപ്പെടുത്തുന്നതായി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. അതേസമയം സംസ്ഥാനത്തെ സംഘര്‍ഷം ബിജെപിയുടെ ഗൂഢാലോചനയാണെന്ന് മമത ബാനര്‍ജി ആരോപിച്ചു. 2021വരെയാണ് നിലവിലെ മമത ബാനര്‍ജി സര്‍ക്കാരിന്റെ കാലാവധി. ഏതായാലും മോദിയുമായുള്ള സന്ദര്‍ശനത്തോടെ മമത തന്ത്രങ്ങള്‍ അഴിച്ചുപണിയുകയാണെന്ന് കരുതുന്നവരും കുറവല്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category