1 GBP = 91.20 INR                       

BREAKING NEWS

പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടി കിട്ടിയ ഷോക്കില്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി; ബെന്നി ഗാന്‍സിന്റെ പാര്‍ട്ടിക്കും ഭൂരിപക്ഷമില്ല; നാലിലൊന്ന് സീറ്റുകള്‍ മാത്രം നേടി രണ്ട് പ്രധാന പാര്‍ട്ടികളും; ഏപ്രിലിലെ തിരഞ്ഞെടുപ്പിന്റെ അതേ ഫലം ഇടക്കാല തിരഞ്ഞെടുപ്പിലും ഉണ്ടായതോടെ ഇസ്രയേലില്‍ വമ്പന്‍ ഭരണ പ്രതിസന്ധി; ഗാന്‍സിന്റെ നേതൃത്വത്തില്‍ കൂട്ടുകക്ഷി സര്‍ക്കാരിനുള്ള നീക്കം തകൃതി

Britishmalayali
kz´wteJI³

ജറുസലേം: ഇസ്രയേല്‍ പൊതു തെരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് വന്‍ തിരിച്ചടി. എക്സിറ്റ് പോളിന്റെ പ്രവചനങ്ങളെ അന്വര്‍ഥമാക്കുന്ന രീതിയിലുള്ള ഫലം പുറത്ത് വന്നതോടെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് നെതന്യാഹുവും സംഘവും. പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടിയാണ് നെതന്യാഹുവിന്റെ ലികിഡ് പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത്. പ്രധാന എതിരാളി ബെന്നി ഗാന്‍സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് സഖ്യത്തിന് ലീഡ് ലഭിക്കുമെന്നുള്ള പ്രവചനവും പാഴായി. 120 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇന്നലെ പുറത്ത് വന്നത്. 91 ശതമാനം വോട്ടുകളെണ്ണിക്കഴിഞ്ഞപ്പോള്‍ വലതുപക്ഷ കക്ഷിയായ ലികുഡ് പാര്‍ട്ടി 55 സീറ്റുകളാണ് നേടിയത്. കേവല ഭൂരിപക്ഷമായ 61 സീറ്റിലേക്ക് എത്താന്‍ പോലും ലികുഡ് പാര്‍ട്ടിക്ക് സാധിച്ചില്ല. ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും ആകെ ലഭിച്ചത് 56 സീറ്റുകളാണ്. ഇതോടെ ഇസ്രയേലില്‍ വന്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.

ഏപ്രില്‍ മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പിലും ലികുഡ് പാര്‍ട്ടിക്ക് മതിയായ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. ആകെ ലഭിച്ചത് 35 സീറ്റുകളായിരുന്നു. ചെറുപാര്‍ട്ടികളുടെ പിന്തുണയോടെ ഭരണം നേടാമെന്ന് പ്രതീക്ഷിച്ച് നെതന്യാഹു സ്വയം വിജയം പ്രഖ്യാപിച്ചെങ്കിലും സഖ്യം രൂപവത്കരിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചു വിടുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും അതേ അവസ്ഥയുണ്ടായിരിക്കുകയാണ്. ഭരണമാറ്റം പ്രതീക്ഷിച്ചിരിക്കുന്ന ഇസ്രയേലിന് ഇനി ആര് എന്ന ചോദ്യം മാത്രമാണ് മുന്നിലുള്ളത്. അഞ്ചുമാസത്തിനിടെ നടന്ന രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പില്‍ ജനം വിധി എഴുതിയപ്പോള്‍ അങ്കലാപ്പിലായത് നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയാണ്. കൂടാതെ അഴിമതി ആരോപണം നേരിടുന്ന നേതാവിന് അധികാരം നഷ്ടപ്പെട്ടാല്‍ അതില്‍ നിന്ന് രക്ഷപ്പെടാനും സാധിക്കില്ല. നിരന്തരമായി നേരിടുന്ന പ്രതിസന്ധി കാരണം നെതന്യാഹു തന്റെ സുഹൃത്ത് ട്രംപിനെ കാണാനുള്ള പദ്ധതി വരെ ഒഴിവാക്കിയിരുന്നു.

അതെസമയം ഇസ്രയേല്‍ ബെയ്തെയ്നു പാര്‍ട്ടിയുടെ നേതാവായ അവിഗ്ദോര്‍ ലീബര്‍മാന്റെ കക്ഷിക്ക് 9 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. ഇനി ഇദ്ദേഹത്തിന്റെ നിലപാടാണ് അടുത്ത സര്‍ക്കാര്‍ ആരുടേതാണെന്ന് തീരുമാനിക്കുക എന്നുറപ്പായിട്ടുണ്ട്. അവിഗ്ദോര്‍ ഒരുകാലത്ത് നെതന്യാഹുവിന്റെ വലംകൈയായിരുന്നു. രണ്ട് പ്രധാന പാര്‍ട്ടികള്‍ക്കും ലിബര്‍മാന്റെ പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയില്ല. കൂട്ടുകക്ഷി സര്‍ക്കാറിനുള്ള ചര്‍ച്ചകള്‍ നേരത്തെ ആരംഭിച്ചു കഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ലികുഡ് പാര്‍ട്ടിയായാലും ബ്ലൂ ആന്‍ഡ് പാര്‍ട്ടിയായാലും ഐക്യ സര്‍ക്കാറായിരിക്കുമെന്ന് ലിബര്‍മാന്‍ പറഞ്ഞിരുന്നു. ബ്ലൂ ആന്‍ഡ് സഖ്യവുമായി ലിബര്‍മാന്‍ ധാരണയിലെത്തിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ നെതന്യാഹു സര്‍ക്കാര്‍ പുറത്താകും.

എങ്ങനെ എങ്കിലും അധികാരം പിടിക്കാനായി നെതന്യാഹു ട്രംപിന്റെ ചില തന്ത്രങ്ങള്‍ വരെ കടമെടുത്തിരുന്നു. തനിക്കെതിരെ ആരോപണമുയര്‍ത്തിയ മാധ്യമങ്ങളെ അധിക്ഷേപിക്കുകയും ഇസ്രയേലിലെ അറബ് ന്യൂനപക്ഷത്തിനെതിരെ നിരന്തരമായ ആക്രമണങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ എല്ലാം നെതന്യാഹുവിന് തിരിച്ചടിയായി മാറുകയാണ് ചെയ്തത്. അറബ് ജനതയെ വെറുപ്പിച്ചതോടെ ഭൂരിപക്ഷം കിട്ടില്ല എന്ന സാഹചര്യം വന്നു. കൂടാതെ അറബ് ജോയിന്റ് ലിസ്റ്റ് സഖ്യം 13 സീറ്റുകളുള്ള മൂന്നാമത്തെ വലിയ സഖ്യമായി മാറുമെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തു.

ഇത്രയും കുറഞ്ഞ കാലത്തിനിടയില്‍ രണ്ടു തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടിവന്ന സന്ദര്‍ഭം ഇസ്രയേലിന്റെ ചരിത്രത്തില്‍ മുന്‍പുണ്ടായിട്ടുമില്ല. താന്‍ വീണ്ടും പ്രധാനമന്ത്രിയായാല്‍ ഫലസ്തീന്‍ പ്രദേശമായ വെസ്റ്റ്് ബാങ്കിന്റെ ഗണ്യമായ ഒരു ഭാഗം ഇസ്രയേലില്‍ ലയിപ്പിക്കുമെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനവും വോട്ടായി മാറിയില്ല. ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യന്‍ യൂണിയനും അറബ് ലീഗും ഇതിനെ കഠിനമായി വിമര്‍ശിച്ചിട്ടുണ്ട്. തീവ്രവലതു പക്ഷക്കാരെ പ്രീണിപ്പിച്ച് അവരുടെ വോട്ടുകള്‍ ആവുന്നത്ര നേടിയെടുക്കാനുള്ള അടവായിരുന്നു ഈ പ്രഖ്യാപനം. പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷം കിട്ടാന്‍ 61 സീറ്റുകള്‍ വേണം. ഇസ്രയേലിന്റെ ഏഴു പതിറ്റാണ്ടു കാലത്തെ ചരിത്രത്തില്‍ അത്രയും സീറ്റുകള്‍ ഒരു കക്ഷിക്കും കിട്ടിയിരുന്നില്ല. തിരഞ്ഞെടുപ്പ് ആനുപാതിക പ്രാതിനിധ്യ രീതിയിലായതാണ് ഇതിനൊരു കാരണമെന്നു പറയപ്പെടുന്നു.

നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസിന്റെ വിചാരണ അടുത്തമാസമാണ് നടക്കാനിരിക്കുന്നത്. അന്തിമ വിചാരണയില്‍ കുറ്റക്കാരനാണെന്നു വിധിയുണ്ടാവുകയാണെങ്കില്‍ പത്തു വര്‍ഷംവരെ ജയിലില്‍ കിടക്കേണ്ടിവരും. അഴിമതിക്കാരനെന്ന് മുദ്രകുത്തപ്പെട്ട നിലയിലാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡും നെതന്യാഹുവിന്റെ പേരില്‍ തന്നെയാണ്. എന്നാല്‍ ഇനി മുതല്‍ അതിന് വലിയ ആയുസ് ഉണ്ടാകില്ലെന്നാണ് കണക്ക് കൂട്ടല്‍. അഞ്ചാം തവണയും പ്രധാനമന്ത്രിയായി, മറ്റൊരു റെക്കോഡ്കൂടി സൃഷ്ടിക്കാനുള്ള നെതന്യാഹുവിന്റെ ശ്രമവും മങ്ങി തുടങ്ങിയിരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category