1 GBP = 93.35 INR                       

BREAKING NEWS

അവള്‍ക്കൊപ്പമുള്ള സെക്‌സിനോളം വരില്ല എന്റെ ഏറ്റവും മികച്ച ഗോള്‍; യുവന്റസ് തട്ടകത്തില്‍ നേടിയ ഗോള്‍ കണ്ട് അവരുടെ ആരാധകര്‍ വരെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു; തന്നെയത് വല്ലാതെ സ്പര്‍ശിച്ചുവെന്നും ക്രിസ്റ്റ്യാനോ റോണാള്‍ഡോ

Britishmalayali
kz´wteJI³

ക്രിസ്റ്റ്യാനോയുടെ മനോഹര ഗോളുകള്‍ക്ക് ആരാധകരായി ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും അവയില്‍ ഏതാണ് ഏറ്റവും മികച്ചത് എന്നതില്‍ തന്നെ വലി തര്‍ക്കമുണ്ടാവും. അത്തരത്തില്‍ മനസിലൂടെ പായുന്നത് നിരവധി മാസ്മരിക ഗോളുകളാണ് പലതും. അതേ ചോദ്യം തന്നെ റോണോയോട് ആയാലോ..താരത്തിന് അതില്‍ സംശയമൊന്നുമില്ല. യുവന്റ്‌സിനെതിരെ റയല്‍ കുപ്പായത്തില്‍ അവരുടെ തട്ടകത്തില്‍ അടിച്ച ഓവര്‍ഹെഡ് കിക്ക് തന്നെയാണ് ഒന്നാമത് എന്ന് ക്രിസ്റ്റ്യാനോ പറയും.

പക്ഷേ, തന്റെ പങ്കാളിക്കൊപ്പം സെക്‌സ് ചെയ്യുന്നതിനോളം അത് വരില്ലെന്നാണ് യുവന്റ്‌സ് സൂപ്പര്‍ താരത്തിന്റെ വാക്കുകള്‍. ഐടിവിയിലെ പിയേഴ്‌സ് മോര്‍ഗനുമായുള്ള അഭിമുഖത്തിലായിരുന്നു ക്രിസ്റ്റിയാനോയുടെ വാക്കുകള്‍. കാമുകിയായ ജോര്‍ജിന റോഡ്രിഗ്‌സുമായുള്ള സെക്‌സിന് മുകളില്‍ ആ ഗോളിനെ താന്‍ കാണുന്നില്ലെന്നാണ് ഒരു കള്ളച്ചിരിയോടെ താരം പ്രതികരിച്ചു.

വര്‍ഷങ്ങളായി ആ ഗോളടിക്കാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു. മറ്റ് 700 ഗോളുകള്‍ ഞാനടിച്ചു. പക്ഷേ ആ ഒരെണ്ണം മാത്രമില്ലായിരുന്നു. ഒടുവില്‍ ഞാന്‍ ആ ബൈസിക്കിള്‍ ഗോള്‍ നേടി. മനോഹരമായ ചാട്ടത്തിലൂടെ, ക്രിസ്റ്റിയാനോ പറഞ്ഞു.മനോഹരമായ ഗോളായിരുന്നു അത്. യുവന്റ്‌സിന്റെ തട്ടകത്തില്‍ നടന്ന കളിയില്‍ താന്‍ ആ ഗോള്‍ നേടുന്നത് കണ്ട് അവരുടെ ആരാധകര്‍ വരെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. തന്നെയത് വല്ലാതെ സ്പര്‍ശിച്ചു. കാരണം, അങ്ങനെയൊന്ന് എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടില്ലായിരുന്നു. അവിശ്വസനീയമായ നിമിഷമായിരുന്നു അത്, ക്രിസ്റ്റ്യാനോ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category