1 GBP = 91.50 INR                       

BREAKING NEWS

നിങ്ങള്‍ എഴുതുന്നത് നോവലോ കഥയോ യാത്രാ വിവരണങ്ങളോ ആകട്ടേ.. സാഹിത്യ പ്രതിഭകള്‍ക്ക് മാറ്റുരയ്ക്കാന്‍ ലണ്ടന്‍ മലയാളി കൗണ്‍സില്‍ ഒരുക്കുന്ന മത്സരവേദി ഇതാ

Britishmalayali
kz´wteJI³

സ്‌കോട്ട്‌ലന്റ്: ജീവകാരുണ്യ രംഗത്തും മലയാള ഭാഷയുടെ ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ മലയാളി കൗണ്‍സില്‍ കേരളത്തിലും വിദേശത്തുമുള്ള സാഹിത്യ പ്രതിഭകള്‍ക്കായി സാഹിത്യ മത്സരങ്ങള്‍ ഏര്‍പ്പെടുത്തുന്നു.  

2017ല്‍ 45 വര്‍ഷങ്ങള്‍ ജീവകാരുണ്യ, അദ്ധ്യാപക രംഗത്ത് സേവനം ചെയ്ത ജീ. സാമിന് മാവേലിക്കര എം.എല്‍.എ ആര്‍. രാജേഷാണ് പുരസ്‌കാരം നല്‍കിയത്. അഭിപ്രായ സര്‍വേയിലൂടെയാണ് അദ്ദേഹത്തെ കണ്ടെത്തിയത്. 2014ല്‍ സ്വിറ്റ്‌സര്‍ലന്റിലെ കവി ബേബി കാക്കശേരിയുടെ 'ഹംസഗാനം' എന്ന കവിത സമാഹാരത്തിന് പത്തനംതിട്ട പ്രസ്സ് ക്ലബ്ബില്‍ വെച്ച്  എം.എല്‍.എ. .ശിവദാസന്‍ നായര്‍ പുരസ്‌കാരം നല്‍കി. നിഷ്‌കര്‍ഷമായ പരിശോധനയിലൂടെ സാഹിത്യ രംഗത്തെ പ്രമുഖരായ മൂന്നംഗ കമ്മിറ്റിയാണ് അവാര്‍ഡ് നേതാവിനെ പ്രഖ്യാപിച്ചത്. മുന്‍കാലങ്ങളിലും കേരളത്തിലും വിദേശത്തുമുള്ള സാഹിത്യ -സാംസകാരിക പ്രമുഖരെ എല്‍.എം.സി. ആദരിച്ചിട്ടുണ്ട്.

2016 മുതല്‍ പ്രസിദ്ധീകരിച്ച നോവല്‍, കഥ, യാത്രാവിവരണ ഗ്രന്ഥങ്ങള്‍ക്കാണ് ക്യാഷ് അവാര്‍ഡും, പ്രശസ്തി പത്രവും, ഫലകവും നല്‍കുക. പുസ്തകങ്ങള്‍ ഒക്ടോബര്‍ 31നകം SUNNY PATHANAMTHITTA, 9 LAUREL COURT, CAMBUSLANG, G 72 7 BD, GLASGOW, UK. (email -sunnypta @yahoo.com) അയക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category