1 GBP = 91.50 INR                       

BREAKING NEWS

മലങ്കര യാക്കോബായ സുറിയാനി സഭയുടെ യുകെ മേഖല ഫാമിലി കോണ്‍ഫറന്‍സിനു അരങ്ങൊരുങ്ങി

Britishmalayali
ഷിബു ജേക്കബ്

യുകെ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഈ വര്‍ഷത്തെ യുകെ മേഖല ഫാമിലി കോണ്‍ഫറന്‍സിനു അരങ്ങൊരുങ്ങി. പോര്‍ട്‌സ്മൗത്തിന് അടുത്തുള്ള  വര്‍ത്തിങ്ങില്‍, വര്‍ത്തിങ് അസംബ്ലി ഹാളില്‍ വെച്ച്, ഈമാസം 21, 22 ശനി ഞായര്‍ തീയതികളില്‍ കോണ്‍ഫറന്‍സ് നടത്തപ്പെടുന്നു. മലങ്കര യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള എല്ലാ പള്ളികളില്‍ നിന്നും ഇടവകക്കാര്‍ കുടുംബത്തോടെ പങ്കെടുക്കുന്ന കോണ്‍ഫറന്‍സിനു കൗണ്‍സില്‍ നേരിട്ട് ആതിഥ്യം വഹിക്കും. അതോടൊപ്പം സെയിന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പോര്‍ട്‌സ്മൗത്ത്, സെയിന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ബേസിംഗ്സ്റ്റോക്ക് എന്നീ പള്ളികളുടെയും സംയുക്തമായ സഹകരണത്തോടെയാണ് കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്.

21നു ശനിയാഴ്ച രാവിലെ 10 മണിക്ക് വര്‍ത്തിങ് മേയര്‍ മിസ് ഹസില്‍ തോര്‍പ്പ് ഉദ്ഘാടനം നിര്‍വഹിക്കുന്നതാണ്. തുടര്‍ന്ന് അംഗങ്ങളുടെ രജിസ്‌ട്രേഷനു ശേഷം പതാകയുര്‍ത്തി കാര്യപരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നതാണ്. ഡോ:പി.ജി ജോര്‍ജ്, ഫാദര്‍ ഡോ:രാജന്‍ മാണി കോര്‍ എപ്പിസ്‌കോപ്പ, മലങ്കര യാക്കോബായ സുറിയാനി സഭ യു കെ പാത്രിയര്‍ക്കല്‍ വികാര്‍ ഡോ: മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്ത എന്നിവര്‍ വിവിധ സെമിനാറുകള്‍ക്ക് നേതൃത്വവും  നല്‍കുന്നതാണ്. അതോടോപ്പം യൂത്തി അസോസിയേഷന്‍ അംഗങ്ങള്‍ക്കും, സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കും ആധ്യാത്മീയമായ വിവിധ ക്ലാസുകള്‍ നടത്തപ്പെടുന്നതാണ്. വൈകുന്നേരം 5.30ന് സന്ധ്യ പ്രാര്‍ത്ഥനക്കു ശേഷം എല്ലാ പള്ളികള്‍ക്കും കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ നടത്തുവാന്‍ അവസരം ലഭിക്കുന്നതായിരിക്കും. തുടര്‍ന്ന് അത്താഴ വിരുന്നോടു കൂടി അന്നേ ദിവസത്തെ പ്രോഗ്രാമുകള്‍ പര്യവസാനിക്കുന്നതാണ്.

22നു ഞായര്‍ രാവിലെ 9.15 നു പ്രഭാത പ്രാര്‍ത്ഥനയും അതിനു ശേഷം 10നു മലങ്കര യാക്കോബായ സുറിയാനി സഭ യുകെ പാത്രിയാര്‍ക്കല്‍ വികാര്‍ ഡോ: മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും  ആരംഭിക്കുന്നതാണ്. തുടര്‍ന്ന് സമാപന സമ്മേളനത്തിനു ശേഷം പതാക താഴ്ത്തി ഉച്ചഭക്ഷണത്തോടെ ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിനു തിരശീല വീഴും. ഫാമിലി കോണ്‍ഫറന്‍സ് അംഗങ്ങള്‍ എല്ലാവരും തന്നെ ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് മുന്‍പ് തന്നെ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
സ്ഥലത്തിന്റെ വിലാസം
Assembly Hall -Worthing, Stoke Abbott Rd, Worthing, BN11 1HQ
കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക
ഫാദര്‍ ബിജി ചിറത്തലാട്ട് - 07460235878, ഫാദര്‍ എബിന്‍ ഊന്നുകല്ലിങ്കല്‍ - 0773654746, മധു മാമ്മന്‍ - 07737353847

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category