1 GBP = 91.50 INR                       

BREAKING NEWS

സ്‌കന്ത്രോപ്പ് മലയാളികള്‍ക്ക് മറക്കാനാകാത്ത ഒരു ഓണാഘോഷം കൂടി; നര്‍മ്മം വിതറി മാവേലിയും ശ്രദ്ധേമായി; കര്‍ഷകശ്രീയില്‍ ഒന്നാംസ്ഥാനം ഷൈജുവിന്

Britishmalayali
kz´wteJI³

സ്എംഎയുടെ പുതിയ അസോസിയേഷന്‍ ഭാരവാഹികളുടെ ഒത്തൊരുമയില്‍ വിപുലമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. സ്‌കന്ത്രോപ്പ് സെന്റ് ബെര്‍ണാഡെറ്റ്‌സ് പാരിഷ് ഹാളില്‍ രാവിലെ 11 മണിക്ക് എസ്എംഎ പ്രസിഡന്റ് ഡോ. അരുണ്‍ തോമസ് ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

വൈസ് പ്രസിഡന്റ് അമ്പിളി മാത്യൂസ്, സെക്രട്ടറി റെജി ഫിലിപ്, ജോയിന്‍ സെക്രട്ടറി ജസ്റ്റിന്‍ മാത്യു, ട്രെഷറര്‍ ഷൈജു വര്‍ഗീസ്, എക്‌സിക്യൂട്ടീവ് മെബേര്‍സ് ലിയോ തോലത്ത്, ഷിബു ഈപ്പന്‍, ബിജിമോള്‍ ഡൊമിനിക്, വത്സ രാജു, റോജല്‍, റൂത്ത് എന്നിവര്‍ തിരി തെളിച്ചു. ഷൈജു, വത്സ, ബിജി എന്നിവര്‍ മനോഹരമായ പൂക്കളം ഒരുക്കി.

തുടര്‍ന്നു നടന്ന തിരുവാതിരകളി, കുട്ടികളുടെ സിനിമാറ്റിക് ഫ്യൂഷന്‍ ഡാന്‍സ്, ഓണം ഫാഷന്‍ ഷോ എന്നിവ എസ്എംഎ മലയാളികള്‍ക്കു മറക്കാനാവാത്ത ദൃശ്യ വിരുന്നായി. ജസ്റ്റിന്‍ നേതൃത്വം നല്‍കിയ സ്റ്റേജ് ലൈറ്റ് ആന്‍ഡ് സൗണ്ട് കൊണ്ട് ഇമ്പമാര്‍ന്ന പരിപാടിയില്‍ നര്‍മരസങ്ങള്‍ വിതറികൊണ്ട് മാവേലിയും ശ്രദ്ധേയമായി. ഓണം മെസ്സേജ് നല്‍കികൊണ്ട് മാവേലി എസ്എംഎ സംഘടിപ്പിച്ച കര്‍ഷക ശ്രീ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
കര്‍ഷകശ്രീയില്‍ ഇപ്രാവശ്യവും ഷൈജു ഒന്നാം സ്ഥാനം നേടി. മാവേലി, യുക്മ റീജിയണല്‍ സ്‌പോര്‍ട്‌സ് മേളയില്‍ ഓവറോള്‍  ചാമ്പ്യന്മാരായ സ്‌കന്‍തോര്‍പ്പ് ടീമിനെയും വ്യക്തിഗത ലേഡീസ് ഇനത്തില്‍ ചാമ്പ്യന്‍ ആയിരുന്ന അമ്പിളി സെബാസ്റ്റ്യന്‍ മാത്യൂസിനെ അനുമോദിച്ചു. സ്റ്റേറ്റ് ലെവല്‍ ഈ ടീം പിന്നീട് ഹംബര്‍ റീജിയണിന് ഒരു പോയിന്റ് വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്ത് എത്തിച്ചിരുന്നു.
യുക്മ റീജിയണല്‍ സെക്രട്ടറി ലീനു മോള്‍ ചാക്കോയും അമ്പിളി മാത്യൂസ്, എസ്എം യുടെ ശാന്തി, ബിജു ചാക്കോ ആന്‍ഡ് ലിയോ തോലത്ത് നേതൃത്വം നല്‍കിയ എസ്എംഎ ആദ്യമായി ആണ് ഓവര്‍ ഓള്‍ ചാമ്പ്യന്‍ റീജിയനില്‍ കരസ്ഥമാക്കിയിരുന്നത്.

തുടര്‍ന്നു വിപുലമായ ഓണസദ്യയും ഉണ്ടായിരുന്നു. വിവിധ ഓണം മത്സരങ്ങളില്‍ വടം വാലിയില്‍ ലിയോ തോലത്ത് ആന്‍ഡ് ജിയ രഞ്ജിത്ത് ടീം വിജയികളായി. കസേരകളിയില്‍ ചാക്കോ ആന്‍ഡ് അഞ്ചു വിജയിച്ചു. വൈസ് പ്രസിഡന്റ് അമ്പിളി മാത്യു നന്ദി അറിയിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category