1 GBP = 90.60 INR                       

BREAKING NEWS

വടംവലി പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരം വരുന്നു; സഹൃദയ ടണ്‍ ബ്രിഡ്ജ് വെല്‍സിന്റെ ഓള്‍ യുകെ വടംവലി, അത്തപൂക്കള മത്സരം 22ന്

Britishmalayali
ജോഷി സിറിയക്

യുകെയിലെ വടംവലി പ്രേമികള്‍ ഏറെ ആകാംക്ഷയോടും ആവേശത്തോടും കാത്തിരിയ്ക്കുന്ന സഹൃദയ വടംവലി മത്സരങ്ങള്‍ ഈമാസം 22നു ഞായറാഴ്ച ഹില്‍ഡന്‍ ബറോ സാക്ക് വില്ലെ സ്‌കൂള്‍ അങ്കണത്തില്‍വച്ച്, നടക്കുകയാണ്. ഇംഗ്ലണ്ടിലെ ഉദ്യാന നഗരിയായ കെന്റിന്റെ തിലകക്കുറിയായ ടണ്‍ ബ്രിഡ്ജ് വെല്‍സിലെ മലയാളി അസ്സോസിയേഷനായ സഹൃദയ സംഘടിപ്പിക്കുന്ന തുടര്‍ച്ചയായ അഞ്ചാമത് മല്‍സരങ്ങള്‍ക്കാണ് വീണ്ടുമൊരു ഓണക്കാലത്ത് തിരിതെളിയുന്നത്. മികച്ച സംഘാടക മികവുകൊണ്ട് സഹൃദയ വടംവലി മല്‍സരങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അതു കൊണ്ടു തന്നെ യുകെയിലെ ഏറ്റവും മികച്ച ടീമുകളാണ് ഈ മത്സരത്തില്‍ മാറ്റുരയ്ക്കാനെത്തുന്നത്.

വീണ്ടും കെന്റിന്റെ മണ്ണില്‍ മലയാളി കരുത്തന്‍മാര്‍ ഏറ്റുമുട്ടുന്ന വടംവലി മത്സരങ്ങള്‍ക്ക് ആരവമുയരുമ്പോള്‍ വടംവലിയുടെ തമ്പുരാക്കന്‍മാര്‍ മുഴുവന്‍ കരുത്തും കൈകളിലും കാലുകളിലും ആ വാഹിച്ച് കടത്തനാടന്‍ കളരിയിലെ അഭ്യാസികളെപ്പോലെ അങ്കത്തിനിറങ്ങുമ്പോള്‍ പോരാട്ട വീര്യത്തിന് സാക്ഷികളാവാനെത്തുന്നത് യുകെയില്‍ അങ്ങോളമിങ്ങോളമുള്ള വടംവലി പ്രേമികളാണ്.

വടംവലി മല്‍സരങ്ങളോടൊപ്പം മുന്‍ വര്‍ഷങ്ങളിലേതുപോലെ അത്തപ്പൂക്കള മത്സര വും സഹ്യദയ ഒരുക്കുന്നു. കണ്ണിനും മനസ്സിനും കുളിര്‍മ്മയേകുന്ന അത്തപ്പൂക്കളങ്ങളുടെ ദൃശ്യവിസ്മയം ആസ്വദിയ്ക്കാനും മല്‍സരങ്ങളില്‍ പങ്കു ചേരുവാനുമായി മുന്‍ വര്‍ഷങ്ങളില്‍ കെന്റിലെ 'വിവിധ മലയാളി അസ്സോസിയേഷനുകളില്‍ നിന്നും അംഗങ്ങള്‍ കുടുംബസമേതം എത്തിയിരുന്നു.

പരിപാടികളുടെ വിജയത്തിനായി പ്രസിഡണ്ട് ബിജു ചെറിയാന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്ക് സൗജന്യ ബൗണ്‍സികാസില്‍, സൗജന്യ പാര്‍ക്കിംഗ്, നാടന്‍ ഭക്ഷണശാല, എന്നിവയും ഒരുക്കിയിട്ടുണ്ട്, പൂക്കള മത്സരത്തിന് പങ്കെടുക്കുന്ന ടീമുകള്‍ രാവിലെ ഒന്‍പതു മണിക്ക് എത്തിച്ചേരേണ്ടതാണ്. വടംവലി മല്‍സരങ്ങളുടേയും പൂക്കള മല്‍സരത്തിന്റെയും കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക - 07577006662, 07515120019, 07958236786
മത്സര വേദിയുടെ വിലാസം
Sackville  School, Tonbridge Road, Hildenborough, Kent, TN11 9HN

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category