1 GBP = 89.20 INR                       

BREAKING NEWS

ഇറാന്റെ മണ്ണില്‍ കാലുകുത്തുന്ന അമേരിക്കയുടെ അവസാനത്തെ പട്ടാളക്കാരനെയും കൊന്നൊടുക്കാതെ വിശ്രമമില്ല; അവസാനത്തെ യുദ്ധമായി മാറ്റാന്‍ ആഗ്രഹമുണ്ടെങ്കില്‍ മാത്രം വരിക; പിടിച്ച് നില്‍ക്കാന്‍ ഇറാനികള്‍ കിഡ്നിയും കരളും വില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ കടുത്ത മുന്നറിയിപ്പുമായി രംഗത്ത്

Britishmalayali
kz´wteJI³

ങ്ങള്‍ക്ക് നേരെ യുഎസോ സൗദി അറേബ്യയോ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാല്‍ അത് കടുത്ത നാശം വിതയ്ക്കുന്ന യുദ്ധത്തില്‍ മാത്രമേ കലാശിക്കൂവെന്ന കര്‍ക്കശമായ മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തി. ഇറാന്റെ മണ്ണില്‍ കാലുകുത്തുന്ന അമേരിക്കയുടെ അവസാനത്തെ പട്ടാളക്കാരനെയും കൊന്നൊടുക്കാതെ തങ്ങള്‍ക്ക് വിശ്രമമില്ലെന്നും ഇറാന്‍ താക്കീതേകുന്നു. അവസാനത്തെ യുദ്ധമായി മാറ്റാന്‍ ആഗ്രഹമുണ്ടെങ്കില്‍ മാത്രം തങ്ങളുടെ മണ്ണിലേക്ക് വന്നാല്‍ മതിയെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇതിനിടെ ഇറാനിലെ സമ്പദ് വ്യവസ്ഥ താറുമാറായതിനെ തുടര്‍ന്ന് ജീവിക്കാനും പിടിച്ച് നില്‍ക്കാനും വേണ്ടി കിഡ്നിയും കരളും വില്‍ക്കുന്ന ഇറാന്‍കാരെ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളും പുറത്ത് വന്നിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൗദിയുടെ എണ്ണപ്പാടത്ത് ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി വന്‍ നാശനഷ്ടങ്ങള്‍ അഴിച്ച് വിട്ടതിന്റെ പ്രതികാരമായി ഇറാനെ ആക്രമിക്കാന്‍ യുഎസും സൗദിയും സജ്ജമായി നില്‍ക്കുന്ന വേളയിലാണ് ഇറാന്റെ കര്‍ക്കശമായ മുന്നറിയിപ്പ് പുറത്ത് വന്നിരിക്കുന്നതെന്നത് നിര്‍ണായകമാണ്. ഇറാന് നേരെ തിരിയുന്ന അമേരിക്കയുടെ അവസാനത്തെ പട്ടാളക്കാരനെയും കൊന്നൊടുക്കാതെ തങ്ങള്‍ പിന്തിയിരിയില്ലെന്ന കടുത്ത ഭീഷണിയുയര്‍ത്തിയിരിക്കുന്നത് ഇറാന്റെ വിദേശകാര്യ മന്ത്രിയായ മുഹമ്മദ് ജവാദ് സരീഫാണ്. തങ്ങളുടെ രാജ്യത്തേക്ക് വിദേശികള്‍ കടന്ന് കയറിയാല്‍ ഇറാന്‍കാര്‍ കണ്ണുംപൂട്ടി ഇരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

2015ല്‍ അമേരിക്ക അംഗീകരിച്ചതും കഴിഞ്ഞ വര്‍ഷം യുഎസ് പ്രസിഡന്റ് ട്രംപ് പിന്‍വലിച്ചതുമായ ആണവകരാര്‍ പ്രകാരം ഇറാന്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും ഇറാന്‍ ഒരിക്കലും യുദ്ധം അടിച്ചേല്‍പ്പിക്കില്ലെന്ന് വ്യക്തമാക്കാനും സരീഫ് വ്യക്തമാക്കുന്നു. സൗദിയിലെ എണ്ണപ്പാടത്ത് ഡ്രോണ്‍ ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ആവര്‍ത്തിക്കാനും സരീഫ് മറന്നില്ല. ആക്രമണത്തിന് പുറകില്‍ തങ്ങളാണെന്ന് യെമനില്‍ ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ സമ്മതിച്ച കാര്യവും സിഎന്‍എന്നിനോട് സംസാരിച്ച വേളയില്‍ സരീഫ് എടുത്ത് കാട്ടുന്നു.

ഇറാന്‍ യുദ്ധത്തെ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ സ്വയം പ്രതിരോധിക്കാന്‍ നിര്‍ബന്ധിതരാണെന്നും സരീഫ് പറയുന്നു.വര്‍ഷങ്ങളായി സൗദിയും മറ്റും നടത്തുന്ന കടുത്ത ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് യെമനിലുള്ളവര്‍ ആയുധമെടുക്കാന്‍ നിര്‍ബന്ധിതരായിരുന്നതെന്നും സരീഫ് ന്യായീകരിക്കുന്നു. സൗദിയിലെ എണ്ണപ്പാടത്ത് ഡ്രോണ്‍ ആക്രമണം നടത്തി വന്‍ തോതില് ക്രൂഡ് ഓയില്‍ നശിപ്പിച്ച് ലോകത്തിലെ എണ്ണ സപ്ലൈയെ തന്നെ തകിടം മറിച്ചതിന് പുറകില്‍ ഇറാനാണെന്ന് നിഷേധിക്കാനാവാത്ത തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇറാന് തിരിച്ചടി നല്‍കുമെന്നുമാണ് യുഎസും സൗദിയും വാദിക്കുന്നത്.

ഇറാന്‍കാര്‍ ജീവിക്കാന്‍ വേണ്ടി  അവയവങ്ങള്‍ വില്‍ക്കുന്നു
ഇറാന്‍ യുദ്ധഭീഷണി മുഴക്കുമ്പോഴും രാജ്യത്തെ സാമ്പത്തിക രംഗം താറുമാറായിരിക്കുന്നുവെന്നും  അക്കാരണത്താല്‍ നിരവധി ഇറാന്‍കാര്‍ നിത്യജീവിതത്തിന് വക കണ്ടെത്തുന്നതിനായ തങ്ങളുടെ കിഡ്നിയും കരളും വരെ വില്‍ക്കേണ്ടുന്ന ദുരവസ്ഥയാണുള്ള തെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്.ഇത് പ്രകാരം കിഡ്നി 10,000 ഡോളറിനും ലിവര്‍ 50,000 ഡോളറിനുമാണ് വിറ്റ് വരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.ഇറാന് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് ഇറാന്റെ സമ്പദ് വ്യവസ്ഥ കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്ന് പോയി ക്കൊണ്ടിരിക്കുന്നതെന്നും അതിനാലാണ് ഈ ദുരവസ്ഥ സംജാതമായിരിക്കുന്നതെന്നുമാണ് ഇറാനിലെ ഓപ്പോസിഷന്‍ ഗ്രൂപ്പായ ദി നാഷണല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഓഫ് ഇറാന്‍ (എന്‍സിആര്‍ഐ) മുന്നറിയിപ്പേകുന്നത്.

ഇറാനിലെ ടെഹ്റാനിലെ ഒരു തെരുവില്‍ അവയവ വില്‍പനക്ക് കുപ്രസിദ്ധിയാര്‍ന്നതാണെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. അവയവങ്ങള്‍ വില്‍ക്കാന്‍ സന്നദ്ധരായവര്‍ തങ്ങളുടെ ഫോണ്‍ നമ്പറുകളും വിശദവിവരങ്ങളും ചുമരുകളില്‍ എഴുതി വയ്ക്കുന്നതും ഈ തെരുവില്‍ പതിവാണ്. ഇത് കിഡ്നി സ്ട്രീറ്റ് എന്നും അറിയപ്പെടുന്നുണ്ട്.ഇറാന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമാണിതെന്നാണ് എന്‍സിആര്‍ഐ മുന്നറിയിപ്പേകുന്നത്. ഇത്തരത്തില്‍ പരസ്യം ചെയ്യുന്നതിലൂടെ ആവശ്യക്കാരായ രോഗികള്‍ ഇവരെ സമീപിപ്പിക്കുകയും കച്ചവടമുറപ്പിക്കുകയും ചെയ്യുന്നു.ഈ ദുരവസ്ഥയ്ക്ക് ഇറാന്റെ ഗവണ്‍മെന്റിന്റെ പിടിവാശിയാണ് കാരണമെന്നും എന്‍സിആര്‍ഐ കുറ്റപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category