
കഴിഞ്ഞ രാത്രി നടന്ന മെര്‍കുറി പ്രൈസ് സെറിമണിയില്‍ വച്ച് ബ്രിട്ടീഷ് റാപ് ഗായകനായ സ്ലോതായ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ അപമാനിച്ചുവെന്ന വിവാദം കത്തിപ്പടരുന്നു. വേദിയില്‍ പെര്‍ഫോമന്‍സിനിടെ പ്രധാനമന്ത്രിയുടെ പാവ ഉണ്ടാക്കി തല അറുത്തെടുത്ത് തെറി വിളിച്ച് അലറുകയായിരുന്നു റാപ് ഗായകന് ചെയ്തിരുന്നത്. ഇതിനെ അനുകൂലിച്ച് ആരവം വിളിച്ച് ആയിരങ്ങള്‍ സദസിലിരമ്പുകയും ചെയ്തിരുന്നു. ലണ്ടനില്‍ ഇന്നലെ നടന്ന ഈ റാപ് മ്യൂസിക്ക് ഇന്ത്യയിലായിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതിയെന്ന ചോദ്യം ഇതിനെ തുടര്‍ന്ന് ശക്തമാകുന്നുണ്ട്. ഇതിലൂടെ ബ്രിട്ടീഷ് ജനാധിപത്യത്തിന്റെ മറ്റൊരു സുന്ദരമുഖം കൂടി വെളിപ്പെട്ടുവെന്ന വാദവും ഉയരുന്നുണ്ട്.
ബോറിസിനെ അപമാനിക്കുന്ന തരത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ചായിരുന്നും സ്ലോതായ് വേദിയിലെത്തിയിരുന്നത്.ഇതിന് പുറമെ പ്രകോപനമുണ്ടാക്കുന്ന വിധത്തിലുള്ള മാസ്കും ധരിച്ചായിരുന്നു ലണ്ടനിലെ ഇവന്റിം അപ്പോളോയുടെ വേദിയില്‍ ഈ ഗായകന് പരിപാടിക്കെത്തിയിരുന്നത്.ബോറിസ് ജോണ്സന് തന്റെ പിടിവാശികള്‍ മൂലം എല്ലാം കുളമാക്കിയെന്ന് സ്ലോതായ് ആര്‍ത്തട്ടഹസിച്ചിരുന്നു.ബ്രെക്സിറ്റിന്റെ പേരിലുളള കടുത്ത നിലപാടുകളുടെ പേരില്‍ ബോറിസ് നിലവില്‍ രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടെന്ന സൂചനയാണ് ഗായകന് വേദിയില്‍ ഉയര്‍ത്തിയത്.
നത്തിംഗ് ഗ്രേറ്റ് എബൗട്ട് ബ്രിട്ടന് എന്ന ആല്‍ബത്തിന്റെ പേരിലാണ് സ്ലോതായ് നോമിനേറ്റ് ചെയ്യപ്പെട്ടത്. ആധുനിക ബ്രിട്ടനെ സംബന്ധിച്ച് വിമര്‍ശനാത്മകമായി പ്രതിപാദിക്കുന്ന ആല്‍ബമാണിത്. ബോറിസിനെ അപമാനിക്കുന്ന വിധത്തിലുള്ള പ്രകടനങ്ങള്‍ വേദിയില്‍ ഗായകന് നടത്തിയതിനെ തുടര്‍ന്ന് ബിബിസി ലൈവ് ഫീഡ് വേദിയില്‍ നിന്നും കട്ട് ചെയ്തിരുന്നു. സ്ലോതായുടെ നീക്കത്തെ വിമര്‍ശിച്ച് നിരവധി പേര് ഓണ്‍ലൈനിലൂടെ രംഗത്തെത്തിയിരുന്നു. ഇത് അപകടകരമായ നീക്കമാണെന്നാണ് അനേകം പേര് അഭിപ്രായപ്പെട്ടിരിക്കുന്നത്.
സ്ലോതായുടെ തല വെട്ടി വികൃതമാക്കിയ മാതൃകയുമായി ബോറിസ് അടുത്തൊരു പ്രസംഗത്തിനായി വേദിയിലെത്തിയാല്‍ എന്തായിരിക്കും സ്ഥിതിയെന്ന് ഇന്നലത്തെ സംഭവത്തിന്റെ പേരില്‍ അദ്ദേഹത്തെ ന്യായീകരിക്കുന്നവര്‍ ഓര്‍ത്താല്‍ നന്നായിരിക്കുമെന്നാണ് ബോറിസിനെ അനുകൂലിച്ച് നിരവധി പേര് ചോദിക്കുന്നത്. ബോറിസിന്റെ സ്ഥാനത്ത് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്റെ തലയാണ് സ്ലോതായ് ഷോയ്ക്കായി ഉപയോഗിച്ചിരുന്നതെങ്കില്‍ പ്രതികരണം ഇതാവില്ലായിരുന്നുവെന്നും നിരവധി പേര് അഭിപ്രായപ്പെടുന്നു. മെര്‍ക്കുറി പ്രൈസിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന 12 ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് സ്ലോതായ്. ലണ്ടന്‍ റാപ്പര്‍ ഡേവാണിത് നേടിയിരിക്കുന്നത്. ഷോയ്ക്ക് ശേഷം ട്വിറ്ററിലൂടെ രംഗത്തെത്തിയ സ്ലോതായ് 25 പൗണ്ട് വിലവരുന്നതും ബോറിസിനെ അപമാനിക്കുന്നതുമായ ഒരു ടീ ഷര്‍ട്ടിനെ പ്രമോട്ട് ചെയ്തിരുന്നു. ടൈറോന് ഫ്രാംപ്ടണ് എന്നാണ് സ്ലോതായുടെ യഥാര്‍ത്ഥ പേര്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam