1 GBP = 89.20 INR                       

BREAKING NEWS

ബ്രെക്സിറ്റ് വാദികള്‍ ടോറികള്‍ക്കൊപ്പവും ബ്രെക്സിറ്റ് വിരോധികള്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പവും നില്‍ക്കാന്‍ തുടങ്ങിയതോടെ ആപ്പിലായത് ലേബര്‍ പാര്‍ട്ടി; ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ജെറമി കോര്‍ബിന്റെ പാര്‍ട്ടി മൂന്നാമതാവും; പ്രതിസന്ധിയിലായ ലിബറല്‍ ഡെമോക്രാറ്റുകള്‍ സിന്‍സന്‍ പ്രഭയില്‍ മുന്നേറിയത് ഇങ്ങനെ

Britishmalayali
kz´wteJI³

റ്റവും പുതിയ യുഗോവ് വോട്ട് ട്രാക്കര്‍ പോള്‍ പ്രകാരം ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 23 ശതമാനം വോട്ടുകള്‍ നേടി ലിബറല്‍ ഡെമോക്രാറ്റുകള്‍ രണ്ടാം സ്ഥാനത്തെത്തുമെന്നാണ് പ്രവചനം. 32 ശതമാനം വോട്ടുകള്‍ നേടുന്ന കണ്‍സര്‍വേറ്റീവുകള്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്യും. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ സ്ഥിതി ഏറ്റവും പരിതാപകരമാവുമെന്നും ലേബറിന് വെറും 21 ശതമാനം വോട്ടുകള്‍ മാത്രമേ ലഭിക്കുകയുള്ളുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവര്‍ ടോറികള്‍ക്കൊപ്പവും ബ്രെക്സിറ്റ് വിരോധികള്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പവും നിന്നതോടെയാണ് ബ്രെക്സിറ്റിന്റെ കാര്യത്തില്‍ വ്യക്തമായ നിലപാടില്ലാത്ത ജെറമി കോര്‍ബിന്‍ നയിക്കുന്ന ലേബര്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുന്നത്.

നാളിതുവരെ കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോയിക്കൊണ്ടിരുന്ന ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് നിലവില്‍ ജോ സ്വിന്‍സന്റെ വ്യക്തിപ്രഭാവത്തിന്റെയും ബ്രെക്സിറ്റിന്റെ പേരിലുള്ള വ്യക്തമായ നിലപാടുകളുടെയും പേരിലാണ് നിലവില്‍ കുതിച്ച് കയറ്റമുണ്ടായിരിക്കുന്നത്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ബ്രെക്സിറ്റ് നിര്‍ത്തി വയ്ക്കുമെന്ന നിര്‍ണായകമായ വാഗ്ദാനം ലിബറല്‍ ഡെമോക്രാറ്റുകള്‍ കഴിഞ്ഞ ദിവസം നടത്തിയത് പാര്‍ട്ടിയുടെ ജനപിന്തുണ വര്‍ധിപ്പിച്ചിട്ടുണ്ട്. വീക്കെന്‍ഡില്‍ നടന്ന പാര്‍ട്ടിയുടെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ വച്ച് തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കി ബ്രെക്സിറ്റിന് തടയിടുമെന്നായിരുന്നു പാര്‍ട്ടി ഉറപ്പേകിയിരുന്നത്.

പുതിയ പോള്‍ഫലം അനുസരിച്ച് ലിബറല്‍ ഡെമോക്രാറ്റുകള്‍ 19 ശതമാനത്തില്‍ നിന്നുമാണ് 23 ശതമാനം വോട്ടുകള്‍ നേടുന്നതിലേക്ക് നില മെച്ചപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അതേ സമയം ലേബറിന് നേരത്തെ ലഭിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന 23 ശതമാനം വോട്ടില്‍ നിന്നും 21 ശതമാനമായി കുറയുകയും ചെയ്തിരിക്കുകയാണ്. ബ്രെക്സിറ്റിന്റെ കാര്യത്തില്‍ ടോറികള്‍ക്കും ലേബറിനുമുണ്ടായ പാളിച്ചകളുടെ ഗുണം ലിബറല്‍ ഡെമോക്രാറ്റുകളുണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും അതിനാല്‍ അവരെ ഭയക്കേണ്ടിയിരിക്കുന്നുവെന്നുമാണ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ മുന്നറിയിപ്പേകിയിരിക്കുന്നത്.

ബ്രെക്സിറ്റര്‍മാര്‍ സ്വാര്‍ത്ഥമതികളാണെന്നും ബ്രിട്ടന്റെ ആത്മാവിനെ സംരക്ഷിക്കാനും ജീവിക്കാനുള്ള സാഹചര്യമൊരുക്കുന്നതിനും വേണ്ടിയാണ് തങ്ങള്‍ ബ്രെക്സിറ്റിനെതിരെ പോരാടുന്നതെന്നാണ് സ്വിന്‍സന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രെക്സിറ്റിന്റെ കാര്യത്തില്‍ രണ്ടാമതൊരു റഫറണ്ടത്തെ താന്‍ പിന്തുണക്കുന്നില്ലെന്നാണ് ലേബര്‍ നേതാവ് കോര്‍ബിന്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ബ്രെക്സിറ്റിന്റെ കാര്യത്തില്‍ അവിടെയും ഇവിടെയും തൊടാത്ത കോര്‍ബിന്റെ നിലപാടാണ് പാര്‍ട്ടിയ്ക്ക് കടുത്ത തിരിച്ചടിയുണ്ടാകുന്നതിന് വഴിയൊരുക്കുന്നതെന്നാണ് പുതിയ പോള്‍ ഫലത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അതേ സമയം കടുത്ത ബ്രെക്സിറ്റ് നിലപാടുമായി മുന്നോട്ട് പോകുന്ന ബോറിസിന്റെ ടോറി പാര്‍ട്ടിക്കെതിരെയും വോട്ടര്‍മാര്‍ക്കിടയില്‍ കടുത്ത എതിര്‍പ്പ് വളര്‍ന്ന് വരുന്നുണ്ടെന്നും പോള്‍ഫലം സൂചനയേകുന്നു. നോ ഡീല്‍ ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിലൂടെ എത്തുന്ന കടുത്ത അനിശ്ചിതത്വത്തെക്കുറിച്ച് 2016ല്‍ ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്തവര്‍ പോലും ഇപ്പോള്‍ ആശങ്കപ്പെടാന്‍ തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category