1 GBP = 92.00 INR                       

BREAKING NEWS

ഐഫോണ്‍ 11 ലഭിക്കുക 729,779,879 പൗണ്ടുകള്‍ക്ക്; 11 പ്രോ വാങ്ങാന്‍ 1049,1199,1399 പൗണ്ടുകള്‍; 11 പ്രോ മാക്സ് 1149,1299, പൗണ്ടുകള്‍ക്കും; പഴയ ഐഫോണുമായി എക്സേഞ്ച് ചെയ്താല്‍ വില ഗണ്യമായി കുറയും; കോണ്‍ട്രാക്ട് എടുത്താലും ചില നേട്ടങ്ങള്‍ ഉണ്ട്; ഐഫോണ്‍ 11 ഇന്ന് വിപണിയില്‍ എത്തുമ്പോള്‍ അറിയേണ്ടതെല്ലാം

Britishmalayali
kz´wteJI³

ഫോണ്‍ ആരാധകരുടെ അക്ഷമയാര്‍ന്ന കാത്തിരിപ്പിന് അന്ത്യം കുറിച്ച് കൊണ്ട് ഐഫോണ്‍ 11 ഇന്ന് വിപണിയിലെത്താന്‍ പോവുകയാണ്.  ഈ അത്യന്താധുനിക സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാനാഗ്രഹിക്കാത്ത  ഐഫോണ്‍ പ്രേമികളുണ്ടാവില്ല. ഐഫോണ്‍ 11 ന്റെ വിവിധ മോഡലുകള്‍ക്ക് വിലയും വ്യത്യസ്തമാണ്.അതായത് ഐഫോണ്‍ 11 ലഭിക്കുക 729,779,879 പൗണ്ടുകള്‍ക്കായിരിക്കും.  11 പ്രോ വാങ്ങാന്‍ 1049,1199,1399 പൗണ്ടുകളായിരിക്കും നല്‍കേണ്ടുന്നത്. 11 പ്രോ മാക്സ് 1149,1299, പൗണ്ടുകള്‍ക്കായിരിക്കും വില്‍ക്കുന്നത്.  പഴയ ഐഫോണുമായി എക്സേഞ്ച് ചെയ്താല്‍ വില ഗണ്യമായി കുറയുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിന് പുറമെ കോണ്‍ട്രാക്ട് എടുത്താലും ചില നേട്ടങ്ങള്‍ നമുക്ക് കരഗതമാക്കാം.  ഐഫോണ്‍ 11 വിപണിയില്‍ എത്തുമ്പോള്‍ അറിയേണ്ട അത്യാവശ്യ കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്.

മികച്ച ഐഫോണ്‍ 11 ഡീലുകള്‍
നിലവില്‍ ഐഫോണ്‍ 11 അപ്ഫ്രന്റായി വാങ്ങുമ്പോള്‍ ഇപ്പോള്‍ നല്‍കേണ്ടന്നത് 729 പൗണ്ടാണ്. ഇതിന് 64 ജിബി കപ്പാസിറ്റിയാണുളളത്. എന്നാല്‍ 128 ജിബി വാങ്ങുമ്പോള്‍ വില 779 പൗണ്ടായും 256 ജിബി വാങ്ങുമ്പോള്‍ വില 879 പൗണ്ടായും ഉയരുന്നതായിരിക്കും. മുമ്പത്തെ ഐഫോണ്‍ മോഡലുകളില്‍ നിന്നും ഐ ഫോണ്‍ 11 നുളള പ്രധാന വ്യത്യാസം അത് പ്രവര്‍ത്തിക്കുന്നത് എ13 ബയോണിക് ചിപ്പിലാണെന്നതാണ്. പെര്‍ഫോമന്‍സിനും ഗ്രാഫിക്സിനും ഏറ്റവും മികച്ചതാണീ ചിപ്പെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. രണ്ട് മീറ്റര്‍ ആഴത്തില്‍ ജലത്തില്‍ 30 മിനുറ്റ ്കിടന്നാലും തകരാറൊന്നും സംഭവിക്കാത്ത വിധത്തില്‍ വാട്ടര്‍ റെസിസ്റ്റന്റാണീ ഫോണ്‍.

പുതിയ റേഞ്ചിലുള്ള കളറുകളില്‍ ലഭ്യമാകുന്നുവെന്നതാണ് ഐഫോണ്‍ 11ന്റെ മറ്റൊരു പ്രധാന പ്രത്യേകത. ഇത് പ്രകാരം ബ്ലാക്ക്, വൈറ്റ് റെഡ്, ഗ്രീന്‍ , യെല്ലോ, പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ ഈ ഫോണ്‍ നിലവില്‍ വാങ്ങാം.  ഈ ഫോണിന് ഡ്യുവല്‍ ക്യാമറയുണ്ട്. ഇതുമായി ബന്ധപ്പെട്ട അറേഞ്ച് മെന്റില്‍ ഐഫോണ്‍ എക്സ്ആറില്‍ നിന്നും ചില്ലറ വ്യത്യാസങ്ങള്‍ ഈ ഫോണിലുണ്ട്. ഇതിലെ പുതിയ നൈറ്റ് മോഡ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പ്രിയങ്കരമായിത്തീരുമെന്നുറപ്പാണ്. വളരെ പ്രകാശം കുറഞ്ഞ അവസ്ഥയിലും ഫോട്ടോകളും വീഡിയോകളും തെളിമയോടെ എടുക്കാന്‍ ഈ മോഡിലൂടെ സാധിക്കും.

ഐഡി മൊബൈലില്‍ നിന്നും  129.99 അപ്ഫ്രന്റ് കോസ്റ്റിന് ഐഫോണ്‍ 11 വാങ്ങാം. കോണ്‍ട്രാക്ടിന് മൊത്തം വരുന്ന ചെലവ് 849 .75 പൗണ്ടാണ്. ത്രീ നെറ്റ് വര്‍ക്ക് കണക്ഷനാണിതിലൂടെ ലഭിക്കുന്നത്.  ഒരു ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കാള്‍സ്, അണ്‍ലിമിറ്റഡ് ടെക്സ്റ്റ് ഓഫര്‍ ഇതിനുണ്ട്. മാസാന്തം വരുന്ന ചെലവ് 29.99 പൗണ്ടാണ്. മൊബൈല്‍സ്.കോ.യുകെയില്‍ നിന്നും 275 പൗണ്ട് അപ്ഫ്രണ്ട് കോസ്റ്റിന് ഈ  ഫോണ്‍ വാങ്ങുമ്പോള്‍ വരുന്ന മാസാന്ത ചെലവ് 29 പൗണ്ടാണ്.  ഇതിന് മൊത്തം വരുന്ന ചെലവ് 971 പൗണ്ടാണ്. ഒ2 നെറ്റ് വര്‍ക്ക് കണക്ഷന്‍ ഇതിനൊപ്പം ലഭിക്കും. 12 ജിബിഡാറ്റ, അണ്‍ലിമിറ്റഡായ ടാക്ക് ടൈമും ടെക്സ്റ്റും ഇതിനൊപ്പം പ്രദാനം ചെയ്യുന്നുണ്ട്.

മികച്ച ഐഫോണ്‍ 11 പ്രോ ഡീലുകള്‍
ആപ്പിള്‍ സ്റ്റോറില്‍ നിന്നും ഐഫോണ്‍ 11 പ്രോ വാങ്ങുമ്പോള്‍ നല്‍കേണ്ടുന്നത് 1049 പൗണ്ടാണ്. ഇതിന് 64 ജിബി കപ്പാസിറ്റിയുണ്ട്. 256 ജിബിയുള്ളതിന് വില 1199 പൗണ്ടും 512 ജിബിക്ക് വില 1399 പൗണ്ടുമാണ്. ഐഫോണ്‍ 11ല്‍ നിന്നും പ്രോയ്ക്കുള്ള പ്രധാന വ്യത്യാസം ഇതിന് മൂന്ന് ക്യാമറകളുണ്ടെന്നതാണ്. മൂന്ന് ക്യാമറകളുള്ളതിനാല്‍ പ്രോയും പ്രോ മാക്സും വീഡിയോ ഷൂട്ട് ചെയ്യാന്‍ മികച്ചവയാണെന്നാണ് ആപ്പിള്‍ പറയുന്നത്. ഷൂട്ടിംഗിനിടെ അത് നിര്‍ത്തി വയ്ക്കാതെ യൂസര്‍മാര്‍ക്ക് ഒരുക്യാമറയില്‍ നിന്നും മറ്റൊരു ക്യാമറയിലേക്ക് മാറാനും സാധിക്കും.

ഐഫോണ്‍ 11ന്റെ സ്‌ക്രീനിനേക്കാള്‍ അല്‍പം ചെറുതാണ് പ്രോയുടെ സ്‌ക്രീന്‍.ബൈമൊബൈല്‍സ്.നെറ്റില്‍ നിന്നും പ്രോ വാങ്ങുമ്പോള്‍ വരുന്ന മൊത്തം കോണ്‍ട്രാക്ട് ചെലവ് 1403 പൗണ്ടാണ്. ഇതിന് വരുന്ന മാസന്ത ചെലവ് 46 പൗണ്ടും അപ്ഫ്രന്റ് കോസ്റ്റ് 299 പൗണ്ടുമാണ്. ഇഇ നെറ്റ് വര്‍ക്ക് കണക്ഷന്‍ സഹിതമെത്തുന്ന ഈകോണ്‍ട്രാക്ടിലൂടെ 50 ജിബി ഡാറ്റയും അണ്‍ലിമിറ്റഡായി കാളുകളും ടെക്സ്റ്റുകളും ലഭിക്കുകയും ചെയ്യും. അഫോര്‍ഡബിള്‍ മൊബൈല്‍സില്‍ നിന്നും ഇഇ കണക്ഷനോടെയുളള കോണ്‍ട്രാകിലൂടെ ഐഫോണ്‍ 11 പ്രോ വാങ്ങുമ്പോള്‍ മൊത്തം ചെലവ് 1293 പൗണ്ടാണ്. ഇതിന് വേണ്ടി വരുന്ന അപ്ഫ്രന്റ് കോസ്റ്റ് 429 പൗണ്ടും മാസാന്ത ചെലവ് 36 പൗണ്ടുമാണ്. ഇതിലൂടെ 30 ജിബി ഡാറ്റയും അണ്‍ലിമിറ്റഡായി കോളുകളും ടെക്സ്റ്റും ലഭിക്കുകയും ചെയ്യും.

മികച്ച ഐഫോണ്‍ 11 പ്രോ മാക്സ് ഡീലുകള്‍
ഐഫോണ്‍ 11 പ്രോ മാക്സിന്റെ 64 ജിബി കപ്പാസിറ്റി യുള്ള ഫോണ്‍ ഓണ്‍ലൈനിലൂടെ ആപ്പിളില്‍ നിന്നും വാങ്ങിയാല്‍ വില 1149 പൗണ്ടാണ്. 256 ജിബി കപ്പാസിറ്റിയുള്ള ഫോണിന് വില 1299 പൗണ്ടും 512 ജിബി കപ്പാസിറ്റിയുള്ളതിന് വില 1499 പൗണ്ടുമാണ്. പ്രോയുമായി വളരെ സാമ്യമുള്ള ഫീച്ചറുകളാണ് പ്രോ മാക്സിനുള്ളത്. ഇതിലും മൂന്ന് ക്യാമറകളുണ്ട്. എന്നാല്‍ 6.5 ഇഞ്ചുകളെന്ന വലിയ സൈസിലുളള സ്‌ക്രീനാണിതിനുള്ളത്. ഇതിന് മികച്ച സ്‌ക്രീന്‍ റെസല്യൂഷനുണ്ട്.ഐഡി മൊബൈല്‍സില്‍ നിന്നും 512 ജിബി കപ്പാസിറ്റിയുള്ള മാക്സ് വാങ്ങുമ്പോള്‍ കോണ്‍ട്രാക്ടിനുള്ള മൊത്തം ചെലവ് 1541.75 പൗണ്ടാണ്.

ഇതിന് വരുന്ന മാസാന്ത ചെലവ് 57.99 പൗണ്ടും അപ്ഫ്രന്റ് കോസ്റ്റ് 149.99 പൗണ്ടുമാണ്. ത്രീയുടെ നെറ്റ് വര്‍ക്കിലൂടെ ഈ കോണ്‍ട്രാക്ട് പ്രകാരം എട്ട് ജിബി ഡാറ്റ, അണ്‍ലിമിറ്റഡായി കോളുകള്‍, ടെക്സ്റ്റുകള്‍ എന്നിവ ലഭിക്കും.അഫോര്‍ഡബിള്‍ മൊബൈല്‍സിലൂടെ  64 ജിബി കപ്പാസിറ്റിയുള്ള മാക്സ് വാങ്ങിയാല്‍ മൊത്തം കോണ്‍ട്രാക്ട് ചെലവ് വരുന്നത്  1412 പൗണ്ടാണ്. ഇതിന് വരുന്ന അപ്ഫ്രന്റ് കോസ്റ്റ് 620 പൗണ്ടും മാസാന്ത ചെലവ് 33 പൗണ്ടുമാണ്. ഒ2 നെറ്റ് വര്‍ക്ക് സഹിതമുള്ള ഈ കോണ്‍ട്രാക്ടിലൂടെ 30 ജിബി ഡാറ്റയും അണ്‍ലിമിറ്റഡായി കോളുകളും ടെക്സ്റ്റും ലഭിക്കും.

പഴയ ഐഫോണുമായി എക്സേഞ്ച് ചെയ്താല്‍ വില ഗണ്യമായി കുറയ്ക്കാം
ഐഫോണുകളുടെ പുതിയ മോഡലുകള്‍ ഗണ്യമായ വിലക്കുറവില്‍ വാങ്ങുന്നതിനുള്ള ഒരു മാര്‍ഗമാണ് നിങ്ങളുടെ കൈയിലുള്ള പഴയ ഐഫോണ്‍ മോഡലുകള്‍ എക്സേഞ്ച് ചെയ്ത് പുതിയവ വാങ്ങുകയെന്നത്.പഴയൊരു ഐഫോണ്‍ കൈമാറുന്നതിലൂടെ ഐഫോണ്‍ 11 ചുരുങ്ങിയ വിലയ്ക്ക് അഥവാ  529 പൗണ്ടിനും ഐഫോണ്‍ 11 പ്രോ 759 പൗണ്ടിനും വാങ്ങാമെന്നാണ് ആപ്പിള്‍ വെളിപ്പെടുത്തുന്നത്. നിങ്ങള്‍ ഏത് മോഡല്‍ ഐഫോണാണ് കൈമാറുന്നത്...? അതിന്റെ കപ്പാസിറ്റിയും കണ്ടീഷനും എന്താണ്..?ഇതിന് എന്ത് വില ലഭിക്കും...? തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് എക്സേഞ്ച് സ്‌കീമിലൂടെയുളള വിലക്കുറവ് നിശ്ചയിക്കപ്പെടുന്നത്.ഉദാഹരണമായി നിങ്ങളുടെ കൈയില്‍ കൈമാറാനായി ഒരു ഐഫോണ്‍ എക്സ്എസ് ആണുള്ളതെങ്കില്‍ നിങ്ങള്‍ക്ക് ഐഫോണ്‍ 11  വാങ്ങുമ്പോള്‍ വിലയില്‍ 390 പൗണ്ട് വരെ കുറവ് ലഭിക്കും.

ഐഫോണ്‍ പേമെന്റ്സ് സ്‌കീം
ഐഫോണ്‍ പേമെന്റ്സ് സ്‌കീമിലൂടെ ഏറ്റവും പുതിയ ഐഫോണ്‍ മോഡലുകള്‍ വിലകുറച്ച് വാങ്ങാം. എന്നാല്‍ ഈ സ്‌കീം നിലവില്‍ ആപ്പിള്‍ സ്റ്റോറില്‍ മാത്രമാണ് ലഭ്യമാകുന്നത്. ഇത് പ്രകാരം ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ മാക്സ്, ഐഫോണ്‍ 11 പ്രോ എന്നിവയുടെ മൊത്തം വില 20 മാസങ്ങള്‍ കൊണ്ട് പലിശയില്ലാതെ കൊടുത്ത് തീര്‍ത്താല്‍ മതി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category