1 GBP = 92.00 INR                       

BREAKING NEWS

കേരളത്തില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ഈ കഥയും കഥാപാത്രങ്ങളും നമുക്ക് അന്യമല്ല, അഭിനേതാക്കളും; വര്‍ഷങ്ങള്‍ മുന്നേ യുകെ യില്‍ എത്താന്‍ പെടാപ്പാട് അനുഭവിച്ചവരുടെ കഥ റിലീസിങ്ങിന്; ജീവിതത്തില്‍ ഒരച്ഛന്‍ മകന്റെ ആഗ്രഹം സാധിക്കാന്‍ കൂടെ നിന്ന നിമിഷങ്ങള്‍ കാണാന്‍ പോരൂ ഈസ്റ്റ് ഹാമിലേക്ക്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെ മലയാളികളുടെ കഥ പറയാന്‍ എത്തിയ ചിത്രങ്ങള്‍ ഏറെയുണ്ട്, അതും താരരാജാക്കന്മാര്‍ അഭിനയിച്ച ചിത്രങ്ങള്‍. സാക്ഷാല്‍ മോഹന്‍ലാലും പൃഥ്വിരാജും മുകേഷും ഒക്കെ അഭിനയിച്ച ചിത്രങ്ങളാണ് ഡ്രാമ, ലണ്ടന്‍ ബ്രിഡ്ജ്, ആദം ജോണ്‍, ഇംഗ്ലീഷ് എന്നിവയൊക്കെ. ഇവയെല്ലാം തന്നെ വാണിജ്യമായും ജനശ്രദ്ധ ലഭിക്കുന്നതില്‍ പരാജയം നേരിടുകയും ചെയ്തവയാണ്. പക്ഷെ യുകെയില്‍ എത്തിയ മലയാളിയുടെ കഥ പറയാന്‍ മറ്റാരും വേണ്ട, ഒരു യുകെ മലയാളി തന്നെ മതിയെന്ന് തെളിയിച്ചാണ് സിനിമക്ക് വേണ്ടി മാത്രം ജീവിക്കുന്ന ലണ്ടനിലെ യുവ എഞ്ചിനിയര്‍ രഞ്ജി വിജയന്‍ തയാറാക്കിയ സ്വപ്നരാജ്യം എന്ന കൊച്ചു ചിത്രം കേരളത്തില്‍ വലിയ വിജയം നേടിയത്. മകന്റെ സിനിമ മോഹം യാഥാര്‍ഥ്യമാക്കാന്‍ കൂടെ നിന്ന അച്ഛന്‍ മകള്‍ക്കു വേണ്ടി ജീവിക്കുന്ന മുഴുവന്‍ മാതാപിതാക്കള്‍ക്കും ആവേശം പകരാന്‍ കൂടി കാരണമാകും ഈ സിനിമയുടെ അണിയറ കഥകള്‍ കേട്ടുകഴിഞ്ഞാല്‍. സിനിമ സ്വപ്നവുമായി ചെന്ന് താമസിക്കുന്ന വീട് പണയപ്പെടുത്തണം എന്ന് പറഞ്ഞു ഒരു മകന്‍ അടുത്ത് ചെന്നാല്‍ ഏതൊരച്ഛനും ഓടടാ എന്ന് പറഞ്ഞില്ലെങ്കില്‍ മാത്രമേ അത്ഭുതപ്പെടേണ്ടൂ. അത്തരം ഒരത്ഭുതം സംഭവിച്ച കഥ കൂടിയാണ് സ്വപ്നരാജ്യം എന്ന സിനിമ യുകെ മലയാളികളോട് പറയുന്നത്. ഈ സിനിമ തിയറ്ററില്‍ എത്തിക്കാന്‍ രഞ്ജിയും അച്ഛന്‍ വിജയനും അത്തരം ഒരു സാഹസം കൂടിയാണ് കാട്ടിയത്.

ഇത് യുകെ മലയാളികളുടെ സ്വന്തം സിനിമ
എന്നാല്‍ നല്ല സിനിമയെ സ്നേഹിക്കുന്ന മലയാളികള്‍ ആ അച്ഛനെയും മകനെയും ഈ കഥകള്‍ ഒന്നും അറിയാഞ്ഞിട്ടു കൂടി കൈവിട്ടില്ല എന്നതാണ് സത്യം. കൊച്ചു കഥയും ബഹളങ്ങള്‍ ഇല്ലാഞ്ഞിട്ടും ഈ സിനിമ ആഴ്ചകള്‍ കേരളത്തിലെ തിയറ്ററുകളില്‍ ഓടി എന്നത് മറ്റൊരു അത്ഭുതം.  താരരാജാക്കളുടെ ചിത്രങ്ങള്‍ക്ക് മാത്രം മിനിമം ഗ്യാരന്റി ലഭിക്കുന്ന ഇക്കാലത്തു ജഗദീഷും മാമുക്കോയയും സുനില്‍ സുഖദയും ഒക്കെ ചേര്‍ന്നാലും ആഴ്ചകള്‍ തിയറ്ററില്‍ ഓടും എന്നത് രഞ്ജി എന്ന യുവാവിന്റെ സിനിമയോടുള്ള കാഴ്ചപ്പാടും ശക്തമായ ഇതിവൃത്തവും വൃത്തിയായി കഥ പറയാന്‍ അറിയുന്ന ശൈലിയും ഒക്കെ ചേര്‍ന്നാണെന്നും വ്യക്തമാക്കുകയാണ് സിനിമയുടെ ജനകീയ അംഗീകാരം. ഒരു വിദേശ രാജ്യത്തെ കഥയെ അത്ര പെട്ടെന്ന് മലയാളി സമൂഹം സ്വീകരിക്കില്ലെന്ന് തെളിയിച്ചാണ് മോഹന്‍ലാലിന്റെ ഡ്രാമ അതിവേഗം തിയറ്ററുകളില്‍ നിന്നും പിന്‍വാങ്ങിയത്. എന്നാല്‍ താരങ്ങള്‍ ഇല്ലാതെ കഥ പറഞ്ഞ രഞ്ജിയുടെ സ്വപ്നരാജ്യം തിയറ്ററില്‍ പിടിച്ചു നിന്നതു യുകെ മലയാളികള്‍ക്ക് കൂടി അഭിമാനിക്കാന്‍ വകയായി. കാരണം ഇത് യുകെ മലയാളികളില്‍ പലരുടെയും കഥയാണ്. യുകെ മലയാളികളില്‍ പലരും അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച സിനിമയാണ്.

പത്തു വര്‍ഷം മുന്‍പ് നടന്ന ഒരു കഥയാണ് ഇപ്പോള്‍ രഞ്ജിയുടെ സിനിമയായി പുറത്തു വന്നിരിക്കുന്നത്. ഒരു പ്രണയത്തകര്‍ച്ച കാമുകനെ തകര്‍ത്തു എറിയുന്നതാണ് സ്വപ്നരാജ്യത്തിന്റെ ഇതിവൃത്തം. തന്റെ നിരാശ നിറഞ്ഞ ജീവിതത്തില്‍ നിന്നും രക്ഷപെടാന്‍ കഥാനായകന്‍ പഠന ആവശ്യത്തിനായി ലണ്ടനില്‍ എത്തുകയാണ്. വീട് പണയം വച്ച് ലണ്ടനില്‍ എത്തിയ കൃഷ്ണന്‍കുട്ടി എന്ന നായകന്‍ നേരിടുന്ന അന്ത സംഘര്‍ഷങ്ങള്‍ സിനിമയില്‍ വേണ്ടുവോളമുണ്ട്. തുടര്‍ന്ന് കഥാനായകന്‍ വര്‍ഷ എന്ന പെണ്‍കുട്ടിയെ കണ്ടു മുട്ടുന്നതോടെ കഥയില്‍ വഴി പിരിച്ചല്‍ സംഭവിക്കുകയാണ്. ലണ്ടനിലെ സാധാരണ മലയാളികള്‍ നേരിടുന്ന അനുഭവ കഥകള്‍ യുകെയില്‍ ജീവിക്കുന്ന രഞ്ജിക്ക് ഒട്ടും അതിഭാവുകത്വം ഇല്ലാതെ സിനിമയില്‍ വരച്ചിടാന്‍ കഴിഞ്ഞിട്ടുണ്ട്. കൃഷ്ണന്‍കുട്ടിയായി ചിത്രത്തില്‍ എത്തുന്നതും രഞ്ജി തന്നെ ആണെന്നതും ഈ കൊച്ചു സിനിമയെ വിജയത്തില്‍ എത്തിക്കാന്‍ പ്രധാന കാരണമായിരിക്കുകയാണ്.
ഈ സിനിമയുടെ കുറെ ഭാഗങ്ങള്‍ രഞ്ജി യുകെയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹോളിവുഡ് നിര്‍മ്മാണ രംഗത്ത് പരിചയമുള്ള ഡ്ര്യൂവ് സെവെല്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കാന്‍ എത്തിയതും ദൃശ്യത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കൈ തരാന്‍ തയാറായപ്പോഴും സ്വപ്നരാജ്യം രാജ്യാതിര്‍ത്തികള്‍ കടന്ന കൂട്ടായ്മയില്‍ പിറന്ന ചിത്രം എന്ന ഖ്യാതി കൂടി നേടാന്‍ ഇടയാക്കിയിരിക്കുകയാണ്. ലോക പ്രശസ്ത സംഗീതകാരന്‍ ഹരിഹരന്‍ പാടിയ പാട്ടു കൂടിയാകുമ്പോള്‍ സ്വപ്നരാജ്യം ഒരു നവാഗത സംവിധായക സിനിമ എന്ന തലത്തിനും അപ്പുറത്തേക്ക് വളരുകയാണ്. യെന്തിരന്‍, ഇംഗ്ലീഷ് എന്നി സിനിമകള്‍ക്ക് വേണ്ടി ശബ്ദം ചെയ്ത അരുണ്‍ രാമവര്‍മ്മയാണ് സ്വപ്നരാജ്യത്തിന്റെ ശബ്ദ നിയന്ത്രണം നിര്‍വഹിച്ചത്. സൗണ്ട് മിക്സിങ് കൈകാര്യം ചെയ്തത് ദൃശ്യം ചെയ്ത അനൂപ് തിലക് ആണ്. പ്ലസ് ടു ക്ലാസില്‍ നാടകത്തിനു മുഖവുര എഴുതി കലാലോകത്തേക്കു വന്ന രഞ്ജി ഒടുവില്‍ എറണാകുളം കടായിരുപ്പ് കോലഞ്ചേരി കോളേജിലെ എഞ്ചിനിയറിങ് പഠന ശേഷം കെ എസ് ഇ ബിയില്‍ കരാര്‍ ജോലിയും ഒടുവില്‍ ദുബൈയില്‍ ഇലകിട്രിക് എഞ്ചിനിയറിങ് രംഗത്ത് ജോലി ചെയ്യുമ്പോഴും മനസ് നിറയെ സിനിമ എന്ന സ്വപ്നം മാത്രമായിരുന്നു. ഒടുവില്‍ എംബിഎ പഠനം ലക്ഷ്യമിട്ടു 2009 ല്‍ ലണ്ടനില്‍ എത്തിയ രഞ്ജി ചെറിയ  സിനിമകള്‍ ചെയ്താണ് തന്റെ മോഹങ്ങള്‍ക്ക് നിറം നല്കിക്കൊണ്ടിരുന്നത്.

ചെറിയ ടീമിലൂടെ വലിയ വിജയം
ഈ സിനിമ ഇപ്പോള്‍ യുകെയില്‍ എത്തുന്നു എന്നതാണ് പുതിയ വിശേഷം. സിനിമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു കേരളത്തില്‍ ആയിരുന്ന അണിയറക്കാര്‍ മുഴുവന്‍ വീണ്ടും യുകെയില്‍ മടങ്ങി എത്തിയിട്ടുണ്ട്. സിനിമ പുറത്തിറങ്ങിയത് അറിഞ്ഞു കാണാന്‍ ഉള്ള ആഗ്രഹം പ്രകടിപ്പിച്ച സുഹൃത്തുക്കള്‍ക്കും മറ്റുമായി ഈ ചിത്രം രണ്ടു ദിവസങ്ങളില്‍ പ്രത്യേക പ്രദര്‍ശനം നടത്താന്‍ ഒരുങ്ങുകയാണ്. ഈസ്റ്റ്ഹാം ബോളിയന്‍ തിയറ്ററില്‍ അടുത്ത മാസം 12, 13 തിയ്യതികളിലാണ് റിലീസിംഗ് പ്രദര്‍ശനം. ചെറിയ ടീമിനെ വച്ച് തുടങ്ങിയെങ്കിലും ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടാണ് തുടക്കക്കാരനായ രഞ്ജി സ്വപ്നരാജ്യത്തെ യാഥാര്‍ഥ്യമാക്കി എടുത്തത്. അഞ്ചു വര്‍ഷം മുന്‍പ് തുടങ്ങിയ പ്രയത്‌നമാണ് സിനിമയുടെ ടോട്ടാലിറ്റി ആയി മാറിയിരിക്കുന്നത്. അക്കരപ്പച്ച എന്ന പേരില്‍ ഒരു സിനിമ ആയിരുന്നു രെഞ്ജിയുടെയും കൂട്ടാളികളുടെയും മനസ്സില്‍.

എന്നാല്‍ സാങ്കേതിക മികവ് പുലര്‍ത്താന്‍ ആയില്ലെന്നു വ്യക്തമായപ്പോള്‍ ആ പ്രോജക്ട് പാതി വഴിയില്‍ ഉപേക്ഷിക്കുക ആയിരുന്നു. ഇരുപതോളം പേര് ഒരു വീട് സംഘടിപ്പിച്ചു 22 ദിവസം കൊണ്ട് സിനിമ തീര്‍ക്കുക ആയിരുന്നു ഉദ്ദേശം. അതിന്റെ പണികള്‍ പാതി പിന്നിട്ടപ്പോഴാണ് ഉപേക്ഷിക്കാന്‍ തീരുമാനമായത്. വീണ്ടും ഈ സിനിമയുടെ ത്രെഡ് മനസ്സില്‍ കിടന്നു പിരിമുറുക്കിയപ്പോള്‍ നാട്ടിലെത്തി സ്വപ്നരാജ്യത്തിനു വീണ്ടും ജന്മം നല്‍കുക ആയിരുന്നു.
തുടക്കക്കാരെ വട്ടം കറക്കുന്ന സെന്‍സര്‍ ബോര്‍ഡ്
സിനിമ പിടിക്കുന്നത് അതിഷ്ടപ്പെടുന്നവര്‍ക്കു അത്ര പ്രയാസമുള്ള ജോലിയല്ല. എന്നാല്‍ സിനിമ പൂര്‍ത്തിയായി സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാനായി തന്നെപോലെയുള്ള തുടക്കക്കാര്‍ നടത്തുന്ന അലച്ചില്‍ ഈ ലോകത്തു മറ്റൊരു സേവനത്തിനും വേണ്ടിവരില്ല എന്ന അനുഭവപാഠമാണ് നല്‍കുന്നത്. വെറും രണ്ടു സെക്കന്റിന്റെ പേരില്‍ സെന്‍സര്‍ നല്‍കാതെ വട്ടം ചുറ്റിചാല്‍ ജീവിതം അവസാനിച്ചതായേ ഏതു സിനിമ പ്രവര്‍ത്തകനും തോന്നൂ. അത്തരം ഒരനുഭവത്തിലൂടെ സ്വപ്നരാജ്യത്തിന്റെ റിലീസ് ആഴ്ചയില്‍ രെഞ്ജിയും കടന്നുപോയിട്ടുണ്ട്. ഒടുവില്‍ അവസാന ഭാഗത്തു ടൈറ്റില്‍ സ്‌ക്രീനില്‍ തെളിയുമ്പോള്‍ സര്‍ട്ടിഫിക്കേഷനില്‍ പേരുള്ള ആര്‍ട്ടിസ്റ്റുകളുടെയും ടെക്നിക്കല്‍ ടീമിന്റെയും ഒക്കെ പേരുകള്‍ പ്രേക്ഷകര്‍ കാണാതിരിക്കാന്‍ പ്രൊജക്ടര്‍ ഓഫ് ചെയ്യുന്ന തരികിടകള്‍ പോലും മലയാള സിനിമയില്‍ ഉണ്ടെന്നതാണ് ആദ്യ സിനിമ രഞ്ജിയെ പഠിപ്പിച്ചത്. റിലീസ് എന്ന കടമ്പ കടക്കുക എന്നത് പുതുമുഖക്കാര്‍ക്കു അത്ര എളുപ്പമല്ലെന്നും ഒടുവില്‍ സിനിമ തിയറ്ററില്‍ എത്തിക്കുക എന്നതു സാധാരണക്കാര്‍ കരുതുന്നതിലും എത്രയോ വിഷമം പിടിച്ച കാര്യം ആണെന്നുമാണ് രഞ്ജി പറയുന്നതു. ഇംഗ്ലീഷില്‍ പുറത്തുവരുന്ന 8119 മൈല്‍സ് എന്ന ചിത്രമാണ് ഇനി പുറത്തുവരാണുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category