1 GBP = 89.20 INR                       

BREAKING NEWS

നിരന്തരമായ ലൈംഗിക ആരോപണങ്ങളും സ്ത്രീവിരുദ്ധതയും കേട്ട് മടുത്ത കത്തോലിക്കാ സഭ ഒടുവില്‍ പരിഹാരം കണ്ടെത്തി; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയില്‍ തീര്‍ത്ത റോബോട്ടുകളെ വൈദികരാക്കും; ഫ്രാന്‍സിസ്‌കന്‍ സന്യാസ സമൂഹത്തിന്റെ നിര്‍ദ്ദേശം ഗൗരവമായി എടുത്ത സഭ

Britishmalayali
kz´wteJI³

പാരീസ്: കത്തലോക്കാ സഭയും ഹൈടെക്കാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ തീര്‍ത്ത റോബോട്ടുകളെ വൈദികരാക്കുന്ന കാര്യമാണ് സഭ പരിഗണിച്ച് വരുന്നത്.ഇത് സംബന്ധിച്ച് ഫ്രാന്‍സിസ്‌കന്‍ സന്യാസസഭയിലെ സിസ്റ്റര്‍ ഇലിയ ഡെലിയോ മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദേശമാണ് കത്തോലിക്കാ സഭ പരിഗണിക്കാനൊരുങ്ങുന്നത്. രണ്ട് പിഎച്ച്ഡികളുള്ള സിസ്റ്റര്‍ വില്ലനോവ യൂണിവേഴ്‌സിറ്റിയിലെ തിയോളജിയുടെ ചെയറായും വര്‍ത്തിക്കുന്നുണ്ട്. റോബോട്ടുകളെ വൈദികരാക്കിയാല്‍ പല പ്രശ്‌നങ്ങളും ഒഴിവാകുമെന്നാണ് സിസ്റ്റര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

റോബോട്ടിക് വൈദികര്‍ക്ക് പല മെച്ചങ്ങളുമുണ്ടെന്നാണ് ലോകമാകമാനം തിയോളജിയിലും സയന്‍സിലും പ്രഭാഷണങ്ങള്‍ നടത്തി വരുന്ന ഡെലിയോ അഭിപ്രായപ്പെടുന്നത്. ഇതിലൂടെ സഭയില്‍ വര്‍ധിച്ച് വരുന്ന ലൈംഗിക അതിക്രമണങ്ങള്‍ കുറയ്ക്കാനും ജെന്‍ഡര്‍ ന്യൂട്രലാകാനും സാധിക്കുമെന്നും ഡെലിയോ അവകാശപ്പെടുന്നു. പുരുഷവൈദികര്‍ സഭയെ പാട്രിയാക്കല്‍ സിസ്റ്റത്തിന് അടിയറ വയ്ക്കുന്നുവെന്നും ഇതിനെ വെല്ലുവിളിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധിക്കുമെന്നും ഡെലിയോ അവകാശപ്പെടുന്നു. നിലവില്‍ പുരോഹിതര്‍ നിശ്ചയിക്കുന്നതാണ് സഭയില്‍ നടക്കുന്നതെന്നും എന്നാല്‍ കാലാനുസൃതമായ സാങ്കേതിക വിദ്യകളെ സ്വീകരിച്ച് ഇതില്‍ മാറ്റം വരുത്താമെന്നുമാണ് ഡെലിയോ നിര്‍ദേശിക്കുന്നത്.

റോബോട്ടിക് വൈദികരെ നിയമിക്കുന്നതിലൂടെ സഭയിലെ ലിംഗ വിവേചനം അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും ഈ സിസ്റ്റര്‍ അവകാശപ്പെടുന്നു.ജപ്പാനിലെ ടോക്യോവിലെ ക്യോട്ടോവിലെ 400 വര്‍ഷം പഴക്കമുള്ള ബുദ്ധ ക്ഷേത്രത്തില്‍ മിന്‍ഡാര്‍ എന്ന റോബോട്ട് പുരോഹിതനെ നിയമിച്ച വാര്‍ത്തകള്‍ പുറത്ത് വന്ന് അധികം വൈകുന്നതിന് മുമ്പാണ് ഡെലിയോ പുതിയ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബുദ്ധമതവിശ്വാസികളുടെ ശവസംസ്‌കാര കര്‍മത്തിന് ജപ്പാനില്‍ കാര്‍മികത്വം വഹിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റോബോട്ടിനെ ഉപയോഗിച്ച് വരുന്നുണ്ട്.

മനുഷ്യ വൈദികര്‍ക്ക് സാധിക്കാത്ത സാമൂഹിക കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ ഇത്തരം റോബോട്ട് വൈദികര്‍ക്ക് സാധിക്കുമെന്നും ഡെലിയോ പറയുന്നു.ഇത്തരത്തില്‍ റോബോട്ടുകളെ വൈദികരാക്കി നിയമിക്കുന്നതില്‍ മനുഷ്യര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മനുഷ്യ വൈദികര്‍ക്കും റോബോട്ട് വൈദികര്‍ക്കും പരസ്പരം ചേര്‍ന്ന് പ്രവര്‍ത്തിക്കാവുന്നതേയുള്ളൂവെന്നും ഡെലിയോ അഭിപ്രായപ്പെടുന്നു.പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നതിനുള്ള ചട്ടക്കൂടിനെ കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും ഈ സിസ്റ്റര്‍ നിര്‍ദേശിക്കുന്നു. റോബോട്ടുകളെ വൈദികരാക്കുന്നതിലൂടെ വൈദിക വൃത്തിയുടെ സ്വഭാവം മാറുമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category