1 GBP = 92.00INR                       

BREAKING NEWS

മാങ്ങാക്കറിയും പോര്‍ക്ക് വരട്ടിയതും ഒരുക്കി ഒത്തുകൂടാനൊരുങ്ങി അങ്കമാലി നിവാസികള്‍; അങ്കമാലി സല്ലാപം ഒക്ടോബര്‍ അഞ്ചിന് പ്രസ്റ്റണില്‍

Britishmalayali
kz´wteJI³

ണ്ടായിരത്തി ഒന്‍പതില്‍ ലിവര്‍പൂളില്‍ തുടക്കമിട്ട അങ്കമാലി നിവാസികളുടെ കൂട്ടായ്മയായ അങ്കമാലി സല്ലാപത്തിന് ഈ വര്‍ഷം ആതിഥ്യമരുളുന്നത് പ്രസ്റ്റണ്‍ നിവാസികളാണ്. അങ്കമാലിയിലും പരിസര പ്രദേശങ്ങളില്‍ നിന്നുമായി നൂറു കണക്കിന് കുടുംബങ്ങളാണ് യുകെയില്‍ ഉള്ളത്. ഇവര്‍ക്കെല്ലാം ഒരുമിച്ചു കാണുവാനും ഒരല്‍പ്പം കുശലം പറയുവാനുമായി ഈ വരുന്ന ഒക്ടോബര്‍ മാസം അഞ്ചാം തീയ്യതി പ്രസ്റ്റണില്‍ ഒത്തുകൂടുമ്പോള്‍ അങ്കമാലിയുടെ ഗൃഹാതുരത്വ സ്മരണകളുണര്‍ത്തുവാന്‍ അങ്കമാലിക്കാരുടെ തനത് വിഭവങ്ങളായ അങ്കമാലി മാങ്ങാക്കറിയും പോര്‍ക്ക് വരട്ടിയതും കൂട്ടിനുണ്ടാകും.

നല്ലൊരു ഷെഫ് കൂടിയായ ജുമോന്‍ വടക്കുംഞ്ചേരിയാണ് ഈ വര്‍ഷത്തെ ചീഫ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍. അദ്ദേഹത്തോടൊപ്പം പ്രസ്റ്റണിലെ അങ്കമാലിക്കാരെല്ലാം സല്ലാപത്തെ വിജയിപ്പിക്കുവാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സൗഹൃദ കൂട്ടായ്മയില്‍ പങ്കുചേര്‍ന്നു ഈ ദിവസത്തെ ഒരനുഭവമാക്കി മാറ്റാന്‍ ഏവരെയും പ്രസ്റ്റണിലേക്ക് ക്ഷണിക്കുകയാണ്.

ഈ വര്‍ഷത്തെ ജി.സി.എസ് .സി , എ-ലെവല്‍ പരീക്ഷകളില്‍ മികച്ച വിജയം ലഭിച്ച കുട്ടികളെ അന്നേ ദിവസം ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കുന്നതാണ്. ആയതിനാല്‍ മികച്ച വിജയം നേടിയ കുട്ടികളുടെ മാതാപിതാക്കള്‍ ഇതിന്റെ സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ മോനീ ഷീജോയെ ബന്ധപ്പെടേണ്ടതാണ്. സല്ലാപത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ഇതിന്റെ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

ഏവരെയും ഒരിക്കല്‍ക്കൂടി പ്രസ്റ്റണിലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു.
ബന്ധപ്പെടേണ്ട നമ്പറുകള്‍:-
ജുമോന്‍ വടക്കുംഞ്ചേരി-07872623761
ട്രഷറര്‍:-ഷാജു വല്ലൂരാന്‍-07944447722
മോനീ ഷീജോ – 07446 974144
ഷാജു അന്തോണി -07734 315241
ജോണ്‍സണ്‍ -0 7916 309764.

അഡ്രസ്സ്:-The Civic Hall,PrestonPR3 3HJ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category