1 GBP = 89.20 INR                       

BREAKING NEWS

ബര്‍ട്ടന്‍ ആല്‍ബിയോണിന്റെ മുന്‍ ഡിഫന്‍ഡര്‍ കെല്‍വിന്‍ മെയ്നാഡ് മരിച്ചത് വെടിയേറ്റ്; കൊലയാളിയെ കണ്ടെത്താനാകാതെ പൊലീസ്

Britishmalayali
kz´wteJI³

ആംസ്റ്റര്‍ഡാം: ഇംഗ്ലീഷ് ക്ലബ്ബ് ബര്‍ട്ടന്‍ ആല്‍ബിയോണിന്റെ മുന്‍ ഡിഫന്‍ഡറായ കെല്‍വിന്‍ മെയ്നാഡ് നെതര്‍ലന്‍ഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ വെടിയേറ്റ് മരിച്ചു. കാറിനുള്ളില്‍വച്ചാണ് 32-കാരനായ മെയ്നാഡിന് വെടിയേറ്റത്. സംഭവം നടന്ന് ഉടന്‍ തന്നെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു മണിക്കൂറിന് ശേഷം മരിച്ചു. ആരാണ് കൊലപാതകം ചെയ്തതെന്നതിനെപ്പറ്റി വിവരമില്ല. കൊലയാളി കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി 8.30-നായിരുന്നു സംഭവം നടന്നത്. മെയ്നാഡ് സഞ്ചരിച്ച കാര്‍ ഇടിച്ച നിലയിലായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചതാകാമെന്നും എന്നാല്‍ കാര്‍ ഇടിച്ച് നിന്നതോടെ അതിന് സാധിച്ചില്ലെന്നും പൊലീസ് പറയുന്നു.

ഡച്ച്-സുരിനാമീസ് താരമായ മെയ്നാഡ് 2014-ലാണ് ലീഗ് ടുവില്‍ ജേതാക്കളായിട്ടുള്ള ബര്‍ട്ടനില്‍ ചേര്‍ന്നത്. റോയല്‍ ആന്‍ഡ്വേപ്, സ്പാക്കന്‍ബര്‍ഗ് ടീമുകള്‍ക്കുവേണ്ടിയും കളിച്ചു. കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്ന് കുറെക്കാലം കളിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category