1 GBP = 89.20 INR                       

BREAKING NEWS

ഇരുപത്തിമൂന്നുകൊല്ലം ടൂണീഷ്യയെ അടക്കി ഭരിച്ച മുന്‍ പ്രസിഡന്റ് സൈനെലബ്ദിന്‍ ബെന്‍ അലി അന്തരിച്ചു; മുല്ലപ്പൂ വിപ്ലവത്തിന് കാരണമായ നേതാവ് മരിച്ചത് ടുണീഷ്യയില്‍ ജനാധിപത്യരീതിയിലുള്ള രണ്ടാമത്തെ തിരഞ്ഞെടുപ്പ് നടന്ന് ദിവസങ്ങള്‍ക്കകം

Britishmalayali
kz´wteJI³

ടുണിസ്: ടുണീഷ്യന്‍ ഏകാധിപതിയും ഇരുപത്തിമൂന്നുകൊല്ലം രാജ്യത്തെ അടക്കിഭരിക്കുകയും ചെയ്ത മുന്‍ പ്രസിഡന്റ് സൈനെലബ്ദിന്‍ ബെന്‍ അലി വ്യാഴാഴ്ച സൗദി അറേബ്യയില്‍ അന്തരിച്ചു. ബെന്‍ അലിയുടെ ഏകാധിപത്യത്തിലുള്ള അതൃപ്തിയില്‍ നിന്നാണ് പിന്നീട് മറ്റ് അറബ് രാജ്യങ്ങളിലേക്കും പടര്‍ന്ന മുല്ലപ്പൂ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. 2011-ല്‍ ടുണീഷ്യയില്‍ നടന്ന കനത്ത ബഹുജനപ്രക്ഷോഭത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ അലി സൗദി അറേബ്യയിലേക്കു കടന്നു. ഇക്കാലമത്രയും അവിടെക്കഴിഞ്ഞിരുന്ന അലിയുടെ മരണം ടുണീഷ്യന്‍ വിദേശകാര്യമന്ത്രി സ്ഥിരീകരിച്ചു. ശവസംസ്‌കാരം വെള്ളിയാഴ്ച സൗദിയില്‍ നടക്കുമെന്നും അറിയിച്ചു.

പൊതുപണം ദുരുപയോഗം ചെയ്തതിന് 2011 ജൂണില്‍ ടുണീഷ്യന്‍ കോടതി അലിയെ 35 കൊല്ലം തടവിനുശിക്ഷിച്ചിരുന്നു. ജനാധിപത്യപ്രക്ഷോഭകരെ വധിച്ചതിന് 2012-ല്‍ അദ്ദേഹത്തിന് ജീവപര്യന്തം തടവും അക്രമം അഴിച്ചുവിട്ടതിന് 20 കൊല്ലം തടവും വിവിധ കോടതികള്‍ വിധിച്ചിരുന്നു. ടുണീഷ്യയില്‍ ജനാധിപത്യരീതിയിലുള്ള രണ്ടാമത്തെ തിരഞ്ഞെടുപ്പ് നടന്ന് ദിവസങ്ങള്‍ക്കകമാണ് അലിയുടെ മരണം

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category