1 GBP = 89.20 INR                       

BREAKING NEWS

അഷ്റഫിനെ മരണം വിളിച്ചത് വിവാഹ നിശ്ചയം കഴിഞ്ഞ മൂന്നാം നാള്‍; അനൂപും അഷ്റഫും മരണത്തിന് കീഴടങ്ങിയത് വെറുതെ വീട്ടില്‍ ഇരിക്കാതെ സൗഹൃദ സംഘത്തിന്റെ ഭാഗമായി നിര്‍മ്മാണ ജോലിക്ക് പോയപ്പോള്‍ കോണ്‍ക്രീറ്റ് സ്ലാബ് ഇടിഞ്ഞ് വീണ്; രണ്ട് ചെറുപ്പക്കാരുടെ അകാല മരണത്തില്‍ നൊന്ത് ചൂണ്ടക്കൊല്ലി ഗ്രാമം

Britishmalayali
kz´wteJI³

ബത്തേരി: കെട്ടിട നിര്‍മ്മാണത്തിനിടെ കോണ്‍ക്രീറ്റ് സ്ലാബ് ഇടിഞ്ഞ് വീണ് അയല്‍വാസികളായ രണ്ട് യുവാക്കള്‍ മരിച്ചത് ദുഃഖത്തിലാഴ്ത്തിയത് ഒരു ഗ്രാമത്തിനെ മുഴുവന്‍. അഷ്റഫിന്റെ വിവാഹ നിശ്ചയമാകട്ടെ കഴിഞ്ഞ 15 നായിരുന്നു. കല്‍പറ്റ സ്വദേശിനിയുമായാണു വിവാഹം ഉറപ്പിച്ചിരുന്നത്. നിശ്ചയം കഴിഞ്ഞ് മൂന്നാം ദിവസം അഷ്റഫിനെ മരണം തട്ടിയെടുത്തു. സുഹൃത്തുക്കളുമായ അനൂപും അഷ്റഫും പലപ്പോഴും നിര്‍മ്മാണ ജോലികള്‍ക്ക് പോകാറുണ്ട്്. ഇവിടെ നിര്‍മ്മാണ ജോലികള്‍ക്ക് പോകുന്നവരുടെ സൗഹൃദ സംഘമുണ്ട്. ഇങ്ങനെയാണ് ഇന്നലെ പണിക്കു പോയ ആറംഗ സംഘത്തില്‍ പെട്ടവര്‍ അപകടത്തില്‍ പെടുന്നത്. ഏറെ നാളായി പണിയില്ലാതെ വീട്ടിലിരിക്കുമ്പോഴാണു ഉപകരാര്‍ ജോലികളെടുക്കുന്നയാള്‍, അഷ്റഫും അനൂപും അടങ്ങുന്ന സംഘത്തോട് തേപ്പുജോലിക്കു വരാന്‍ പറഞ്ഞത്.

വാര്‍പ്പെല്ലാം കഴിഞ്ഞ് കിടന്ന വീട്ടിലേക്കാണ് പണിക്ക് പോയത്. ഇരുനില വീടിന്റെ മുകളിലെ ടെറസില്‍ ഇരു ഭാഗത്തേക്കും ചെരിച്ചു വാര്‍ത്ത സ്ലാബിനടിയിലെ ചുമരിലാണു തേപ്പുജോലി തുടങ്ങിയത്. എന്നാല്‍ ഉച്ചയായപ്പോഴേക്കും കോണ്‍ക്രീറ്റ് സ്ലാബും ഭിത്തിയും തൊഴിലാളികളുടെ ദേഹത്തേക്കു വീണു. രണ്ടു പേര്‍ താഴത്തെ നിലയിലാണ് പണിയെടുത്തിരുന്നത്. എല്ലാവരും ഓടിയെത്തുമ്പോഴേക്കും അനൂപും അഷ്റഫും വലിയ സ്ലാബിനടിയിലായി.

അടുത്തുണ്ടായിരുന്ന വീട്ടുടമ ഫാ. ബേസിലും തേപ്പുപണി ഏറ്റെടുത്ത എല്‍ദോയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. നിര്‍മ്മാണത്തിലെ അപാകതയാണ് അപകട കാരണമായി പറയപ്പെടുന്നത്. ടെറസിന് മുകളിലെ അലങ്കാരച്ചുമരും മുകളിലെ വാര്‍പ്പു കൂരയും മാസങ്ങള്‍ക്കു മുന്‍പു പണിതതാണ്. ഏറെ നാള്‍ നിര്‍മ്മാണ പ്രവൃത്തി ഇല്ലായിരുന്നു. തേപ്പിനായി ഭിത്തി വൃത്തിയാക്കുകയും മറ്റും ചെയ്തപ്പോള്‍ കോണ്‍ക്രീറ്റു തൂണുകളൊന്നുമില്ലാതെ വെറും ഭിത്തിക്കു മുകളില്‍ നിന്ന കോണ്‍ക്രീറ്റ് കൂര താഴേക്ക് പതിച്ചതാകാമെന്നാണ് കരുതുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category