1 GBP = 89.20 INR                       

BREAKING NEWS

ലണ്ടനും സൗത്ത് ഇംഗ്ലണ്ടും ഉപേക്ഷിച്ച് വടക്കോട്ട് മാറാന്‍ മറ്റൊരു കാരണം കൂടി; വിലക്കുറവിന് പുറമെ വീടു വാടകയിലും കൂടുതല്‍ ലാഭം മിഡ്‌ലാന്റിസിലും വടക്കന്‍ ഇംഗ്ലണ്ടിലും; മലയാളികള്‍ അറിയാന്‍ ഒരു വടക്കന്‍ ചരിത്രം

Britishmalayali
kz´wteJI³

ലണ്ടന്‍: ലണ്ടനിലും തെക്കന്‍ ഇംഗ്ലണ്ടിലും വീടു വാങ്ങുക ആലോചിക്കുക പോലും സാധിക്കാത്ത കാര്യമായി മാറിയത് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് മിഡ്‌ലാന്റിലോട്ടോ വടക്കന്‍ ഇംഗ്ലണ്ടിലോട്ടോ പൊയ്‌ക്കൊള്ളാന്‍ അറിവുള്ളവര്‍ പറയുന്നത്. എവിടെച്ചെന്നാലും നഴ്‌സുമാര്‍ക്ക് ജോലി കിട്ടുമെന്നിരിക്കെ വിലകുറഞ്ഞ വീടുവാങ്ങാന്‍ കിട്ടുന്ന അവസരമാണ് നല്ലതെന്ന് ആര്‍ക്കാണറിയാത്തത്. ണ്ടനില്‍ ഒരു ബെഡ്‌റൂം വീട്ടിലോ ഓക്‌സ്ഫഡും ബേസിങ് സ്റ്റോക്കും പോലുള്ളയിടങ്ങളില്‍ രണ്ട് ബെഡ്‌റൂം വീട്ടിലോ താമസിക്കുന്നതിനേക്കാള്‍ നല്ലതല്ലോ മിഡ്‌ലാന്‍ഡ്‌സിലെ ഡിറ്റാച്ച്ഡ് വീട്ടിലോ ബംഗ്ലാവിലോ കഴിയുന്നതെന്ന ചോദ്യമാണ് പ്രസക്തം.

എന്തായാലും തെക്കു നിന്നു വടക്കോട്ടു പോകാന്‍ മറ്റൊര കാരണം കൂടിയുണ്ടാകുന്നു. വാടകയ്ക്ക് കൊടുത്താല്‍ കൂടുതല്‍ കൂടുതല്‍ ലാഭം കിട്ടുന്നതും ഇപ്പോള്‍ വടക്കോ മിഡ്‌ലാന്റ്‌സിലോ ആയി മാറിയിരിക്കുന്നു. ബ്രിട്ടനില്‍ ഏറ്റവും മികച്ച രീതിയില്‍ വാടക കിട്ടുന്ന സ്ഥലങ്ങളായി നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടു് മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യോര്‍ക്ക്ഷയറിലും ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും വീടെടുത്തവര്‍ക്കും മികച്ച വാടകയാണ് ലഭിക്കുന്നത്. കെന്റ് റിലയന്‍സ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലേതാണ് ഈ കണക്കുകള്‍.

ഉയര്‍ന്ന വീടുവിലയും ഉയര്‍ന്ന വാടകയുമുള്ള ലണ്ടനിലെയും സൗത്ത് ഈസ്റ്റിലെയും വീട്ടുടമകള്‍ക്ക് നിക്ഷേപം നഷ്ടക്കച്ചവടമായ സ്ഥിതിയാണെന്നും റിപ്പോര്‍ട്ടില്‍പ്പറയുന്നു. വലിയ വാടകയായതിനാല്‍ വീടിന് ആവശ്യക്കാര്‍ കുറഞ്ഞതാണ് ഒരുകാരണം. വീടുവില മറ്റുപ്രദേശങ്ങളെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍, വില്‍പ്പനയും നടക്കുന്നില്ല.

നോര്‍ത്തവെസ്റ്റിലുള്ള വീട്ടുടമകള്‍ക്ക് മുടക്കുമുതലിന്റെ 6.2 ശതമാനം വാടകയായി തിരിച്ചുലഭിക്കുന്നു. യോര്‍ക്ക്ഷയറിലും ഹംബറിലും 5.9 ശതമാനം വീതം ലഭിക്കുമ്പോള്‍, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ 5.4 ശതമാനമാണ് തിരിച്ചുവരവ്. ഇപ്പോള്‍ വീടുവാങ്ങാന്‍ മുടക്കേണ്ടതുകയും വാടകയും കണക്കാക്കിയാണ് ഈ കണക്ക് തയ്യാറാക്കിയിട്ടുള്ളത്.

വില്‍ക്കുന്നതിനോ വാടകയ്ക്ക് കൊടുക്കുന്നതിനോ വേണ്ടി ബ്രിട്ടനില്‍ വസ്തുവാങ്ങുന്നതിന് ഏറ്റവും മികച്ച മേഖലയായി നോര്‍ത്ത് വെസ്റ്റിനെയാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഏറ്റവും വരുമാനം കുറഞ്ഞ മേഖല സൗത്ത് ഈസ്റ്റും. നാലുശതമാനമാണ് ഇവിടെ മുടക്കുമുതലില്‍ തിരികെ ലഭിക്കുന്നത്. ലണ്ടനും ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടും 4.1 ശതമാനം തിരിച്ചുവരവാണ് നിക്ഷേപകര്‍ക്ക് സമ്മാനിക്കുന്നത്.

ഇത്തരം മേഖലാടിസ്ഥാനത്തിലല്ലാതെ, ഉള്‍പ്രദേശങ്ങള്‍ കണക്കാക്കിയുള്ള പഠനവും നടന്നിട്ടുണ്ട്.പോര്‍ട്ടിക്കോ ഹോസ്റ്റ് ഫണ്ട് നടത്തിയ പഠനത്തില്‍, ലിവര്‍പൂളിലെ വടക്കുപടിഞ്ഞാറന്‍ പ്രദേശമായ ഫെയര്‍ഫീല്‍ഡാണ് വസ്തു വില്‍ക്കുന്നവര്‍ക്കും വാടകയ്ക്ക് നല്‍കുന്നവര്‍ക്കും ഏറ്റവും അനുയോജ്യം. 13.6 ശതമാനം വരുമാനം ഇവിടെ ലഭിക്കുന്നു. ലിവര്‍പൂളിലെതന്നെ കെന്‍സിങ്ടണില്‍ 9.8 ശതമാനവും ആന്‍ഫീല്‍ഡില്‍ 9.6 ശതമാനവും നിക്ഷേപകര്‍ക്ക് തിരികെ ലഭിക്കുന്നു.

വീടുവില കുറഞ്ഞുനില്‍ക്കുന്നതാണ് ഇവിടെ നിക്ഷേപകര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കാനിടയാക്കുന്നത്. അതിന് പുറമെ, ലിവര്‍പൂളില്‍ വാടകയ്ക്ക് വീടാവശ്യമുള്ളവരും ഏറെയാണ്. 70,000-ത്തോളം വിദ്യാര്‍ഥികളാണ് ഇവിടെയുള്ളത്. വാടകയ്ക്ക് കൊടുക്കുന്നതിനായി വസ്തുക്കളില്‍ നിക്ഷേപം നടത്തുന്നവരും ലിവര്‍പൂളില്‍ ഏറെയാണ്. ഹൗസസ് ഇന്‍ മള്‍ട്ടിപ്പിള്‍ ഒക്യുപ്പേഷന്‍ (എച്ച്എംഒ) വിഭാഗത്തിലാണ് ഇവിടെ കൂടുതല്‍ വീടുകളും വാടകയ്ക്ക് പോകുന്നത്. രണ്ടോ അതിലധികമോ വീടുകളില്‍നിന്നുവരുന്ന അഞ്ചോ അതിലേറെയോ പേര്‍ താമസിക്കുന്ന വീടുകളെയാണ് ഈ വിഭാഗത്തില്‍പ്പെടുത്തുന്നത്.

എച്ച്എംഓ വിഭാഗത്തില്‍ വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതിനോടാണ് ഇപ്പോള്‍ കൂടുതല്‍ പേര്‍ക്കും താത്പര്യമെന്ന് കെന്റ് റിലയന്‍സിന്റെ ബൈ ടു ലെറ്റ് ബ്രിട്ടന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടനിലെ അഞ്ചിനൊന്ന് വീട്ടുടമകള്‍ക്കും ഒരു എച്ച്എംഒ വീടുകൂടിയുണ്ടെന്നാണണ് കണക്കാക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category