1 GBP = 92.10 INR                       

BREAKING NEWS

നാസ പകര്‍ത്തിയ ചിത്രങ്ങളിലും പതിയാതെ വിക്രം ലാന്‍ഡര്‍; നിഴലുകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്നതായി ശാസ്ത്രലോകം; ബാറ്ററിയുടെ ആയുസ് ഇന്ന് അവസാനിക്കുന്നതോടെ വിക്രമുമായി ആശയവിനിമയം സ്ഥാപിക്കാനുള്ള ശ്രമത്തിന് തിരശ്ശീല വീഴും

Britishmalayali
kz´wteJI³

ബെംഗളൂരു: വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്ട് ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന പ്രദേശത്തെ ചിത്രങ്ങള്‍ നാസ പകര്‍ത്തിയെങ്കിലും ഇടിച്ചിറങ്ങിയ ലാന്‍ഡറിന്റെ ചിത്രം പതിഞ്ഞിട്ടില്ല. നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്ററാണ് ചിത്രങ്ങളെല്ലാം എടുത്തത്. എന്നാല്‍ ചിത്രങ്ങള്‍ വിശദമായി പരിശോധിക്കുകയാണെന്ന് നാസ സീനിയര്‍ കമ്യൂണിക്കേഷല്‍സ് ടീം ലീഡ് ഗ്രേ ഹൗതലോമ അറിയിച്ചു. ലാന്‍ഡറിന്റെ ബാറ്ററിയുടെ ആയുസ് ഇന്ന് അവസാനിക്കും. ചന്ദ്രന്റെ ദക്ഷിണധ്രുവം നിഴല്‍ പ്രദേശമായതിനാല്‍ ഇവിടെ വെളിച്ചം കുറവാണ്. ഇതിനു പുറമെ എല്‍ആര്‍ഒ പകര്‍ത്തിയ ചിത്രങ്ങള്‍ക്കു വേണ്ടത്ര വ്യക്തതയില്ലാത്തതും വിക്രം ലാന്‍ഡര്‍ പതിയാതെ പോയതിനു കാരണമായി ചൂണ്ടിക്കാട്ടുന്നു. നിഴലുകള്‍ക്കിടയിലായിരിക്കും ലാന്‍ഡര്‍ മറഞ്ഞിരിക്കുന്നതെന്നാണ് ശാസ്ത്രലോകം കരുതുന്നത്.

ചാന്ദ്രയാന്‍- 2 ദൗത്യത്തിന്റെ പ്രധാന പേടകമായ ഓര്‍ബിറ്ററില്‍ നിന്നും ബംഗളൂരുവിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നും തുടര്‍ച്ചയായി നല്‍കുന്ന സന്ദേശങ്ങളോട് ഇതുവരെയും ലാന്‍ഡര്‍ പ്രതികരിച്ചിട്ടില്ല. അവസാനമായി നാളെയും ശനിയാഴ്ച പുലര്‍ച്ചെയും അവസാനമായി സന്ദേശങ്ങള്‍ നല്‍കും. ഇതിനുശേഷം ശ്രമങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് ഐഎസ്ആര്‍ഒ സൂചന. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകല്‍ ശനിയാഴ്ച അവസാനിക്കും. സൂര്യപ്രകാശം ഇല്ലാതാകുന്നതോടെ ലാന്‍ഡറിലെ സൗരോര്‍ജ പാനലിന്റെ പ്രവര്‍ത്തനം നിലയ്ക്കും. ചാന്ദ്രപകല്‍ നാളെ കഴിയാനിരിക്കെ ഇരുള്‍ പടരും. കഴിഞ്ഞ 7 മുതല്‍ വിക്രവുമായി ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ഇസ്റോ നടത്തുന്ന ശ്രമങ്ങള്‍ക്കും ഇതോടെ തിരശീല വീഴും. ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്റര്‍ ചന്ദ്രനു ചുറ്റും കുറഞ്ഞത് 7 വര്‍ഷമെങ്കിലും ഭ്രമണം നടത്തി പര്യവേഷണം നടത്തും.

ദക്ഷിണധ്രുവത്തില്‍ പതുക്കെ ഇറങ്ങാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ഏഴിനാണ് വിക്രം അപ്രതീക്ഷിതമായി നിയന്ത്രണംവിട്ട് ഇടിച്ചിറങ്ങിയത്. ചാന്ദ്രപ്രതലത്തിന് 2.1 കിലോമീറ്റര്‍ മുകളില്‍ ഭൂമിയുമായുള്ള ലാന്‍ഡറിന്റെ ബന്ധം നഷ്ടപ്പെട്ടിരുന്നു. ദക്ഷിണധ്രുവത്തില്‍ ഇറങ്ങാന്‍ നിശ്ചയിച്ചിരുന്ന സ്ഥലത്തിന് 30 മീറ്റര്‍ അകലെയായി വീണുകിടക്കുന്ന നിലയില്‍ ലാന്‍ഡറിനെ ചാന്ദ്രയാന്‍- 2 ന്റെ ഓര്‍ബിറ്റര്‍ കണ്ടെത്തിയിരുന്നു

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category