1 GBP = 92.00 INR                       

BREAKING NEWS

മിന്നുന്ന കലാപ്രകടനങ്ങളുമായി കുട്ടികളും മുതിര്‍ന്നവരും വേദിയിലെത്തി;സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ഓണാഘോഷം വര്‍ണ്ണോജ്ജ്വലമാക്കി മാറ്റി കെസിഎ

Britishmalayali
kz´wteJI³

സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളികളുടെ ഏക ചാരിറ്റി രജിസ്ട്രേഡ് അസോസിയേഷനായ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണം പെന്നോണം 2019 മലയാളികള്‍ ആവേശപൂര്‍വ്വം നെഞ്ചിലേറ്റി.700 ലധികം പേര്‍ പങ്കെടുത്ത ഓണാഘോഷം, കേരളീയ സംസ്‌കാരം വിളിച്ചോതുന്ന നൃത്ത വിസ്മയങ്ങളും, വിഭവ സമൃദ്ധമായ ഓണസദ്യയും ഒപ്പം ജനബാഹുല്യം കൊണ്ടും അക്ഷരാര്‍ത്ഥത്തില്‍സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ഓണം വര്‍ണ്ണോജ്ജ്വലമായി.
 
നസില്‍ നിറയെ ആഹ്ലാദവും എന്നും ഓര്‍ത്തുവെക്കാനുള്ള അസുലഭ നിമിഷങ്ങളും സമ്മാനിച്ച ഓണാഘോഷം രാവിലെ 10 മണിക്ക്  മിനി ബാബുവിന്റേയും ജോബ് കറുകപറമ്പിലിന്റേയും ഷൈജു ജേക്കബിന്റേയും നേതൃത്വത്തില്‍ പൂക്കളമിട്ട് ആരംഭിച്ചു.ശേഷം നടന്ന പെതുസമ്മേളനം നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തത് വൈസ് പ്രസിഡന്റ് ബിജൂ മാത്യൂസ് ആയിരുന്നു. പ്രസിഡന്റ് ചന്ദ്രിക ഗൗരിയമ്മയുടെ അഭാവത്തില്‍
വൈസ് പ്രസിഡന്റ് ബിജൂ മാത്യൂസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉത്ഘാടന യോഗത്തില്‍ സെക്രട്ടറി സോക്രട്ടീസ് സ്വാഗതം പറയുകയും, മാതാപിതാക്കളുടെ പ്രതിനിധിയായി എത്തിയറിട്ട. ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍ വര്‍ഗ്ഗീസ് പുതുശേരി അവര്‍കള്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു. ജോ. ട്രഷറര്‍ സോഫി നൈജോ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങില്‍ ട്രഷറര്‍ ജ്യോതിസ് ജോസഫ്, അക്കാദമി കോ-ഓഡിനേറ്റര്‍ ബിജു മാത്യൂ എന്നിവരും സന്നിഹിതരായിരുന്നു.

പൊതു സമ്മേളനത്തിനു ശേഷം സ്പോര്‍ട്സ് കണ്‍വീനര്‍ അനില്‍ പുതുശേരിയുടെ നേതൃത്വത്തില്‍ നടന്ന സ്ത്രീകളുടെയും കുട്ടികളുടെയും, പുരുഷന്മാരുടെയും ആവേശോജ്ജ്വലമായ വടം വലി ഓണാഘോഷത്തിന് ഇരട്ടി മധുരമേകി. അതേ സമയം തന്നെ ഫുഡ് ഓര്‍ഗനൈസിംഗ് കമ്മറ്റിയംഗങ്ങളായ ജോസ് വര്‍ഗ്ഗീസിന്റെയും, സാബു എബ്രഹമിന്റെയും നേതൃത്വത്തില്‍ രുക്കിയ ഓണസദ്യ വിഭവ സമൃദ്ധി കൊണ്ടും രുചി വൈഭവം കൊണ്ടും തിരുവോണത്തിന്റെ പൂര്‍ണ്ണ സംതൃപ്തി ഏവര്‍ക്കും കൈവന്നു.

തുടര്‍ന്ന് പ്രോഗ്രാം കോ-ഓഡിനേറ്റര്‍മായ ബ്രിനോയ് ചാക്കോയുടെയും റിന്റോ റോക്കിയുടെയും നേതൃത്വത്തില്‍ കേരള ക്ലാസ്സിക്കല്‍ ഫ്യൂഷന്‍ നൃത്ത വിരുന്നിന്റെ അകമ്പടിയോടെ മഹാബലിയെ വരവേറ്റതോടു കൂടി കലാപരിപാടികള്‍ ആരംഭിച്ചു.ദര്‍ശിക രാജശേഖരത്തിന്റെയും കലാഭവന്‍ നൈസിന്റെയും ശിക്ഷണത്തില്‍ കെസിഎ അക്കദമിയിലെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അവതരണ മികവുകൊണ്ടും വ്യത്യസ്തത കൊണ്ടും കലാമൂല്യം കൊണ്ടും ആസ്വാദക ഹൃദയങ്ങളെ കിഴടക്കി. സജി ജോസഫ് ചക്കാലയില്‍ മഹാബലിയായി വേഷമിട്ടു. പി.ആര്‍.ഒ.. സുദീപ് എബ്രാഹം, എക്സിക്കുട്ടീവ് അംഗങ്ങളായ ജോസ് ആന്റണി,സജി മത്തായി, റെജി ജോര്‍ജ്, രാജീവ് വാവഎന്നിവര്‍ ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ്സ്-ന്യൂ ഇയര്‍ ആഘോഷം ജനുവരി 4 ന് നടക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category