1 GBP = 91.00 INR                       

BREAKING NEWS

രക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങളെല്ലാം പൊളിഞ്ഞതോടെ ലൈംഗിക പീഡന കേസില്‍ മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍; പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി; മജിസ്ട്രേറ്റിന് മുമ്പില്‍ രേഖപ്പെടുത്തി മൊഴി രേഖപ്പെടുത്തി രണ്ടാഴ്ച്ച കഴിഞ്ഞിട്ടും അനങ്ങാതിരുന്ന അന്വേഷണം സംഘം ഒടുവില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത് പരാതിക്കാരി ആത്മഹത്യ ചെയ്യുമെന്നും ഭീഷണി മുഴക്കിയതോടെ

Britishmalayali
kz´wteJI³

ലഖ്നൗ: ലൈംഗിക പീഡനകേസില്‍ പ്രതിയായ മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍. അറസ്റ്റു ചെയ്ത ചിന്മയാനന്ദിനെ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്. ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പരാതിക്കാരി രംഗത്തെത്തിയതിന് പിന്നാലെയാണ് ഷാജഹാന്‍പൂരിലെ ആശുപത്രിയിലേക്ക് ബിജെപി നേതാവിനെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റു നടപടികളും നടന്നത്.

അതേസമയം ചിന്മയാനന്ദിനെതിരെ ബലാത്സംഗക്കുറ്റം ചുമത്താന്‍ പ്രത്യേക അന്വേഷണ സംഘം തയ്യാറായില്ലെങ്കില്‍ താന്‍ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണി മുഴക്കിയിരുന്നു. സെക്ഷന്‍ 164 പ്രകാരം യുവതിയുടെ മൊഴി മജിസ്ട്രേറ്റിന് മുമ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴി നല്‍കി 15 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം തുടര്‍ നടപടികളിലേക്ക് കടക്കാത്തത് ചിന്മയാനന്ദിനെ രക്ഷിക്കാനാണെന്നാണ് യുവതിയുടെ ആരോപണം ഉന്നയിച്ചിരുന്നു. നേരത്തെ പെണ്‍കുട്ടി 43 വീഡിയോ തെളിവുകള്‍ ബിജെപി നേതാവിനെതിരെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിരുന്നു.

ചിന്മയാനന്ദ് ഡയറക്ടറായ ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ എസ്എസ് കോളജ് വിദ്യാര്‍ത്ഥിനിയാണ് രണ്ടാഴ്ച മുന്‍പ് ഫേസ്ബുക്കിലൂടെ പീഡന പരാതി ഉന്നയിച്ചത്. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയെ കാണാതായി. ഇതോടെ വിഷയത്തില്‍ ഇടപെട്ട സുപ്രീംകോടതിയാണ് സംഭവം അന്വേഷിക്കാന്‍ എസ്ഐടി രൂപീകരിച്ച് ഉത്തരവിട്ടത്. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങളും ബിജെപി നേതാവിനെ രക്ഷപെടുത്തുന്നതിന് വേണ്ടിയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

ചിന്മയാനന്ദിനെതിരെ ഉയര്‍ന്ന ലൈംഗികപീഡന പരാതിയുമായി ബന്ധപ്പെട്ട് 43 വീഡിയോകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു ഇരയായാ പെണ്‍കുട്ടി. മുഖ്യമന്ത്രി കൂടിയായ സ്വാമി യോഗി ആദിത്യനാഥുമായി ബന്ധമുള്ള സ്വാമിയാണ് ചിന്മയാനന്ദ്. ഈ സാഹചര്യത്തിലാണ് വീഡിയോ തെളിവുകളുമായി യുവതി എത്തിയത്. ചിന്മയാനന്ദിന്റെ കോളജിലെ പിജി വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയുമായാണ് തെളിവെടുപ്പിന് സംഘം എത്തിയത്. കിടപ്പറയില്‍ നിന്ന് പ്രധാന തെളിവുകളെല്ലാം നീക്കിയെന്നും പഴയ പെയിന്റിങ് അടക്കം എല്ലാം മാറ്റി മുറി പുതുക്കിയെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. ന്നാല്‍ തിരുമ്മുന്നതിനുള്ള എണ്ണ വച്ചിരുന്ന 2 പാത്രങ്ങളും ചിന്മയാനന്ദ് ഉപയോഗിച്ചിരുന്ന ടവല്‍, ടൂത്ത്‌പേസ്റ്റ്, സോപ്പ് എന്നിവയും തെളിവായി ശേഖരിച്ചു. മകള്‍ക്ക് ഹോസ്റ്റലില്‍ പ്രത്യേക സൗകര്യങ്ങള്‍ അനുവദിച്ചാണ് കുടുക്കിയതെന്ന് പിതാവ് പറഞ്ഞു. ഇതുപ്രകാരം പ്രത്യേക കുളിമുറിയുണ്ടായിരുന്നു. കുളിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

നിരവധി ആശ്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന ചിന്മയാനന്ദ് വാജ്പേയി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായിരുന്നു. പീഡനം തുടര്‍ക്കഥയായപ്പോള്‍ തന്റെ കണ്ണടയില്‍ രഹസ്യ ക്യാമറ ഒളിപ്പിച്ചാണ് യുവതി ചിന്മയാനന്ദിന്റെ ക്രൂരവിനോദങ്ങള്‍ വിഡിയോയില്‍ പകര്‍ത്തിയത്. ചിന്മയാനന്ദിന്റെ കീഴിലുള്ള ഒരു ലോ കോളെജില്‍ പ്രവേശനം തരപ്പെടുത്തി നല്‍കിയതിനു ശേഷമാണ് യുവതിയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഒരു വര്‍ഷത്തോളം ഇതു തുടര്‍ന്നു. യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിച്ച് ഇതു കാണിച്ച് ഭീഷണിപ്പെടുത്തി കോളെജ് ഹോസ്റ്റലിലേക്ക് മാറാന്‍ നിര്‍ബന്ധിക്കുകയും പിന്നീട് ബ്ലാക്ക്മെയ്ല്‍ ചെയ്ത് ലൈംഗിക പീഡനം തുടരുകയായിരുന്നെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ചിന്മയാനന്ദിന് മസാജ് ചെയ്തു നല്‍കാന്‍ നിര്‍ബന്ധിക്കുകയും അദ്ദേഹത്തിന്റെ സഹായികള്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് തെന്നെ ചിന്മയാനന്ദിന്റെ മുമ്പിലെത്തിച്ചിരുന്നതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

പീഡനത്തെ കുറിച്ച് യുപി മുഖ്യമന്ത്രി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഫേസ്ബുക്കില്‍ പരാതി പോസ്റ്റ് ചെയ്തതോടെയാണ് ഈ സംഭവങ്ങള്‍ പുറത്തായത്. ഈ പോസ്റ്റില്‍ ചിന്മയാനന്ദിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ യുവതിയെ കാണാതായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം രാജസ്ഥാനിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. അഭിഭാഷകര്‍ രംഗത്തെത്തിയതോടെയാണ് സുപ്രീം കോടതി ഈ കേസില്‍ ഇടപെട്ടത്. രാജസ്ഥാനില്‍ കണ്ടെത്തിയ ദിവസം തന്നെ കോടതിയില്‍ ഹാജരാക്കണമെന്ന് ഉത്തരവിട്ട സുപ്രീം കോടതി രഹസ്യമായി വാദം കേള്‍ക്കുകയും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയുമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category