1 GBP = 92.00 INR                       

BREAKING NEWS

പള്ളിയിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം ക്ലാസ് തുടങ്ങും മുന്‍പ് വിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെട്ടത് പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് എത്താന്‍; പള്ളിമേടയില്‍ എത്തിയ കുട്ടികളോട് യൂണിഫോം ധരിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് വസ്ത്രത്തിനുള്ളില്‍ കൈകടത്തി; സംഭവം പുറത്തറിഞ്ഞപ്പോള്‍ കണ്ണ് വേദനക്ക് ചികിത്സയ്ക്ക് പോകുന്നെന്ന് പറഞ്ഞു മുങ്ങി; പള്ളി വികാരിയെ സ്ഥാനത്ത് നിന്നും നീക്കി അധികൃതര്‍; പോക്സോ കേസില്‍ പ്രതിയായ പറവൂരിലെ പള്ളിവികാരിയെ തിരഞ്ഞു പൊലീസ്

Britishmalayali
kz´wteJI³

പറവൂര്‍: കൊച്ചു പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആക്ഷേപം ഉയര്‍ന്ന ഇടവക വികാരിയെ തേടി പൊലീസ്. പറവൂര്‍ പ്രദേശത്തുള്ള ഒരു ഇടവകയിലെ പള്ളി വികാരി ഫാ. ജോര്‍ജ് പടയാട്ടി (68)ക്കെതിരായാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി ഉയര്‍ന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇടവകാംഗങ്ങളില്‍ മാന്യമായ സ്ഥാനവും പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് പൊതുസമൂഹത്തില്‍ അംഗീകാരം നേടിയ ആളുമാണ് ഈ വികാരി. അതുകൊണ്ട് തന്നെ പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന്റെ പേരില്‍ പോക്‌സോ കേസില്‍ വികാരി പ്രതിയായതിന്റെ അമ്പരപ്പിലാണ് ഇടവകാംഗങ്ങളും നാട്ടുകാരും. പള്ളിമേടയില്‍ വെച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്ന പരാതി പലര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല.

പീഡനം പുറത്തറിഞ്ഞ ഉടന്‍ മുങ്ങിയ അങ്കമാലി സ്വദേശിയായ ഈ വൈദികനെ ഇപ്പോള്‍ വടക്കേകര പൊലീസ് തിരയുകയാണ്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് വടക്കേക്കര പൊലീസ് വികാരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പറവൂരില്‍ പീഡനം നടത്തി മുങ്ങിയ വികാരി എവിടെയുണ്ടെന്ന് അറിയില്ലെന്നാണ് വടക്കേക്കര പൊലീസ് മറുനാടനോട് പ്രതികരിച്ചത്. സംഭവം അറിഞ്ഞയുടന്‍ തന്നെ വികാരിയെ സ്ഥാനത്ത് നിന്ന് പള്ളി അധികൃതര്‍ നീക്കം ചെയ്തിട്ടുണ്ട്.

കേസെടുത്തതിന് പിന്നാലെ മുങ്ങിയ വികാരിയെ രണ്ടു ദിവസത്തിനുള്ളില്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വടക്കേക്കര പൊലീസ്. കഴിഞ്ഞ പ്രളയങ്ങളില്‍ പൊതുസമൂഹവും ഇടവക അംഗങ്ങളുമായി കൈകോര്‍ത്ത് പിടിച്ച് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പൊതുപ്രശംസ നേടിയതാണ് ഈ വികാരി. മാന്യതയുടെ ഈ മുഖംമൂടിതന്നെയാണ് പീഡന കാര്യത്തില്‍ വികാരി മറയാക്കിയത് എന്ന ഞെട്ടലിലാണ് ഇടവകാംഗങ്ങള്‍. ക്ലാസ് തുടങ്ങും മുന്‍പ് പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ പള്ളിയില്‍ സൗകര്യമുണ്ട്. പ്രത്യേക അനുഗ്രഹം നല്‍കാന്‍ എന്ന് പറഞ്ഞു വിളിച്ചു വരുത്തിയാണ് പീഡനം. ക്ലാസ് തുടങ്ങും മുന്‍പ് അനുഗ്രഹം തേടി അച്ചന്റെ മുന്നിലെത്തിയ വിദ്യാര്‍ത്ഥിനികളാണ് പീഡിപ്പിക്കപ്പെട്ടത്.

നിലവില്‍ മൂന്നു പെണ്‍കുട്ടികളുടെ പരാതിയാണ് പൊലീസിന് മുന്നിലുള്ളത്. അതേസമയം പറവൂര്‍ കോടതിയില്‍ പെണ്‍കുട്ടികള്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയും പൊലീസിന് നല്‍കിയ മൊഴിയും പരിശോധിച്ചാണ് ഈ കേസില്‍ തുടര്‍ നടപടികള്‍ വരുക. എന്തായാലും വികാരിയെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. യൂണിഫോം ധരിക്കുക ഇങ്ങിനെയാണോ, അത് ശരിയാക്കിത്തരാം എന്ന് പറഞ്ഞു യൂണിഫോമിനകത്തേക്ക് കയ്യിട്ടു വികാരി പരിശോധന നടത്തിയെന്ന് പെണ്‍കുട്ടികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.

കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടോ എന്ന കാര്യത്തില്‍ പൊലീസിന് വ്യക്തതയില്ല. തങ്ങളുടെ ദേഹത്തും വികാരിയുടെ ആക്രമണങ്ങള്‍ നടന്നതായി പെണ്‍കുട്ടികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. പള്ളിയിലെ പ്രാര്‍ത്ഥന കഴിഞ്ഞയുടന്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക പ്രാര്‍ത്ഥന നല്‍കാം എന്ന് പറഞ്ഞാണ് വികാരി പീഡനം നടത്തിയിരിക്കുന്നത്. ഒരു മാസം മുമ്പാണ് പീഡനം നടന്നിരിക്കുന്നത്. വികാരിയുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ ഒരു പെണ്‍കുട്ടി വിവരം അദ്ധ്യാപികയെ അറിയിക്കുകയായിരുന്നു.

അവര്‍ വീട്ടുകാര്‍ക്കും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും വിവരം കൈമാറി. തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് മൂന്ന് കുട്ടികള്‍ പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് കേസെടുക്കുകയും തുടര്‍ന്ന് കുട്ടികള്‍ പറവൂര്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കുകയും ചെയ്തത്. സംഭവം പുറത്തായതോടെ, കണ്ണിന്റെ ചികിത്സയ്ക്കായി പോവുകയാണെന്നും ആരും വിളിക്കരുതെന്നും പറഞ്ഞ് വൈദികന്‍ മുങ്ങി. ഇപ്പോള്‍ ഇയാള്‍ എവിടെയുണ്ടെന്ന അന്വേഷണത്തിലാണ് വടക്കേക്കര പൊലീസ്.

പള്ളിമേടകളില്‍ റോബിന്‍ അച്ചന്മാര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കത്തോലിക്കാ സഭ എന്തൊക്കെ നടപടി എടുക്കണം എന്ന ചോദ്യം ഉയരുന്ന വേളയില്‍ തന്നെയാണ് പറവൂരില്‍ നിന്നും നടക്കുന്ന പീഡന വാര്‍ത്തയും എത്തിയത്. പള്ളിമേടകളില്‍ സിസി ടിവികളും സ്ത്രീകളെ പള്ളിമേടകളില്‍ നിയന്ത്രിക്കാനും പീഡനം ചീത്തപ്പേര് കേള്‍പ്പിച്ചപ്പോള്‍ മാനന്തവാടി രൂപത തീരുമാനിച്ചിരുന്നു. വൈദികര്‍ ചെയ്യുന്ന തെറ്റുകളുടെ പേരില്‍ വൈദിക സമൂഹം മുഴുവന്‍ അവഹേളനത്തിന് ഇരയാകുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ വേണമെന്ന ആവശ്യം ഉയരുമ്പോള്‍ തന്നെയാണ് ഒപ്പം പീഡനങ്ങളും നടക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category