1 GBP = 89.20 INR                       

BREAKING NEWS

ഹൂസ്റ്റണില്‍ കനത്ത മഴയിലും കാറ്റിലും വന്‍ നാശനഷ്ടം; തെക്കുകിഴക്കന്‍ ടെക്സസില്‍ നിര്‍ത്താതെ മഴ പെയ്യുന്നതോടെ മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സര്‍ക്കാര്‍; 'ഹൗഡി മോദി' പരിപാടിയെ ബാധിക്കില്ലെന്ന് സംഘാടകര്‍

Britishmalayali
kz´wteJI³

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണില്‍ കനത്ത മഴയിലും കാറ്റിലും വന്‍ നാശനഷ്ടങ്ങളുണ്ടായി. ഇന്നലെ മുതല്‍ ടെക്സസില്‍ നിര്‍ത്താതെ മഴ പെയ്യുകയാണ്. ഇതോടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. സാഹചര്യം മോശമായതിനെ തുടര്‍ന്ന് മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. തെക്കുകിഴക്കന്‍ ടെക്സസിലാണ് ശക്തമായ മഴയുണ്ടായത്. പലയിടത്തും വൈദ്യുതി മുടങ്ങിയതോടെ ജനങ്ങളോട് വീടുകളില്‍ തന്നെ തുടരാനും സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന 'ഹൗഡി മോദി' പരിപാടിക്കുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് പ്രദേശത്ത് കനത്ത മഴയുണ്ടായത്. എന്നാല്‍ മഴയും കാറ്റും പരിപാടിയെ ബാധിച്ചിട്ടില്ലെന്നും ഒരുക്കങ്ങളെല്ലാം നന്നായി തന്നെ നടക്കുന്നുണ്ടെന്നും സംഘാടകര്‍ പറഞ്ഞു. 1500 സന്നദ്ധപ്രവര്‍ത്തകരാണ് പരിപാടിയുടെ വന്‍വിജയത്തിനായി പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. യുഎസിലെ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ 'ഹൗ ഡു യു ഡു' എന്നതിന് 'ഹൗഡി' എന്നാണ് പ്രയോഗിക്കുന്നത്. ഇത് അടിസ്ഥാനപ്പെടുത്തിയാണ് 'ഹൗഡി മോദി'എന്ന പേര് പരിപാടിക്ക് നല്‍കിയത്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മോദിക്കൊപ്പം വേദി പങ്കിടുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പൊതുവേദിയില്‍ പ്രസംഗിക്കുന്നത് ഇതാദ്യമായാണ്. പ്രമുഖ യുഎസ് നേതാക്കളും പരിപാടിക്കെത്തും. യുഎസ് കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗമായ തുള്‍സി ഗബ്ബാര്‍ഡ് 2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ തിരക്കിലായതിനാല്‍ പരിപാടിക്ക് എത്താനാകില്ലെന്നും ഇതില്‍ ഖേദം അറിയിക്കുന്നുവെന്നും അവര്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ അരലക്ഷം ഇന്ത്യക്കാരാണ് പേരു രജിസ്റ്റര്‍ ചെയ്തത്. 8000 പേര്‍ രജിസ്റ്റേഷനായി കാത്തിരിക്കുന്നു. ഹൗഡി മോദിയില്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് കാലിഫോര്‍ണിയയില്‍ ട്രംപ് പറഞ്ഞതോടെ ഇന്ത്യന്‍ സമൂഹം വന്‍ പ്രതീക്ഷയിലാണ്.

2014 ല്‍ അധികാരമേറ്റ ശേഷം നരേന്ദ്ര മോദി അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന മൂന്നാമത്തെ പരിപാടിയാണ് ഹൂസ്റ്റണിലേത്. 2014 ല്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറിലും 2016 ല്‍ സിലിക്കണ്‍ വാലിയിലുമാണ് ഇതിനു മുന്‍പ് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികള്‍. ഇന്നു രാത്രിയാണ് ഏഴു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് തിരിക്കുക. 24 ന് മോദിട്രംപ് കൂടിക്കാഴ്ച നടക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category