1 GBP = 92.10 INR                       

BREAKING NEWS

പട്ടാളത്തെ അയക്കാന്‍ വെറും രണ്ട് മിനുറ്റ് മതി; എന്നിട്ടും യുദ്ധം വൈകിപ്പിക്കുന്ന എന്നെ അഭിനന്ദിക്കൂ; ഇറാനെതിരെ ആക്രോശിച്ച് ട്രംപ്; ഇറാനെ ലോകത്തെ ഏറ്റവും വലിയ ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ച് സൗദിയിലേക്കും യുഎഇയിലേക്കും പട്ടാളത്തെ അയച്ച് അമേരിക്ക

Britishmalayali
kz´wteJI³

റാന് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. തനിക്ക് ഇറാനെ തകര്‍ക്കാന്‍ പട്ടാളത്തെ അയക്കാന്‍ വെറും രണ്ട് മിനുറ്റ് മതിയെന്നും എന്നിട്ടും താന്‍ യുദ്ധമുണ്ടാക്കുന്നത് വൈകിപ്പിച്ച് ക്ഷമയോടെ കാത്തിരിക്കുകയാണെന്നും അക്കാരണത്താല്‍ തന്നെ അഭിനന്ദിക്കേണ്ടിയിരിക്കുന്നുവെന്നും ട്രംപ് അവകാശപ്പെടുന്നു. ഇറാന്‍ ലോകത്തിലെ ഏറ്റവും വലിയ ഭീകരാഷ്ട്രമാണെന്ന് പ്രഖ്യാപിച്ച ട്രംപ് ഇറാന് കടുത്ത ഭീഷണിയുയര്‍ത്തിക്കൊണ്ട് സൗദിയിലേക്കും യുഎഇയിലേക്കും ട്രംപ് കൂടുതല്‍ യുഎസ് പട്ടാളത്തെ അയക്കുകയും ചെയ്തിട്ടുണ്ട്.

സാമ്പത്തികമായ ഭീകരപ്രവര്‍ത്തനവുമായി ഇറാന്‍ മുന്നോട്ട് പോകുന്നത് തുടര്‍ന്നാല്‍ തന്റെ സൈന്യത്തിന് ഇറാനിലേക്ക് കടന്ന് കയറാന്‍ ധാരാളം സമയം ലഭിക്കുമെന്നും ട്രംപ് താക്കീതേകുന്നു. ഒരു രാജ്യത്തിന് മേലും നാളിതുവരെ ഏര്‍പ്പെടുത്താത്ത വിധത്തിലുള്ള ഉപരോധമാണ് താനിപ്പോള്‍ ഇറാന് മേല്‍ ചുമത്തിയിരിക്കുന്നതെന്നും ട്രംപ് ഇന്നലെ രാവിലെ വെളിപ്പെടുത്തുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ രുചി ഇറാനെ ബോധ്യപ്പെടുത്താന്‍ തനിക്ക് വളരെ എളുപ്പമാണെന്നും ട്രംപ് മുന്നറിയിപ്പേകുന്നു. ഇക്കാര്യത്തില്‍ വളരെയേറെ ക്ഷമയാണ് താന്‍ പുലര്‍ത്തുന്നതെന്നും അതിനാല്‍ തന്നെ അഭിനന്ദിക്കണമെന്നുമാണ് അടുത്തിടെ നടന്ന ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് കൊണ്ട് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സെപ്റ്റംബര്‍ 14ന് സൗദിയിലെ എണ്ണപ്പാടത്ത് ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി വന്‍ നാശനഷ്ടങ്ങളുണ്ടാക്കിയെന്ന് സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അമേരിക്കയും സൗദിയും ഇറാന് തിരിച്ചടി നല്‍കുമെന്ന കടുത്ത ഭീഷണിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. എന്നാല്‍ തങ്ങളെ തൊട്ടാല്‍ അത് കടുത്ത യുദ്ധത്തിലേ കലാശിക്കുകയുള്ളുവെന്ന മറുഭീഷണിയും ഇറാന്‍ മുഴക്കിയിട്ടുണ്ട്. എണ്ണപ്പാടം ആക്രമിച്ചതിനോടുളള പ്രതികരണമായി കൂടുല്‍ യുഎസ് സേനയെ സൗദിയിലും യുഎഇയിലും വിന്യസിച്ചുവെന്ന കാര്യം യുഎസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സൗദിയില്‍ തങ്ങളുടെ സൈനിക വിന്യാസം വര്‍ധിപ്പിക്കുമെന്ന് ഇന്നലെ പെന്റഗണ്‍ വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ കൂടുതലായി നൂറ് കണക്കിന് പട്ടാളക്കാരെ വിന്യസിക്കുന്നുണ്ടെന്നാണ് സ്ഥിരീകരിക്കപ്പെട്ടതെങ്കിലും അവരുടെ എണ്ണം എത്രയാണെന്ന് കൃത്യമായി വെളിപ്പെട്ടിട്ടില്ല. എണ്ണപ്പാടം ആക്രമിച്ചത് ഇറാനാണെന്ന് സൗദിയും അമേരിക്കയും തെളിവുകള്‍ സഹിതം സമര്‍ത്ഥിച്ചിട്ടും ഇതിന് പുറകില്‍ യെമനിലെ ഹൂതി റിബലുകളാണെന്നാണ് ഇറാന്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത്. അമേരിക്കയുടെ സാമ്പത്തിക ഭീകരവാദത്തിന്റെ ഭാഗമായിട്ടാണ് ഇക്കാര്യത്തില്‍ തങ്ങളെ പ്രതിക്കൂട്ടിലാക്കി ഉപരോധം ചുമത്തുന്നതെന്നും ഇറാന്‍ ആരോപിക്കുന്നു.

സൗദിയിലേക്കും യുഎഇയിലേക്കും കൂടുതല്‍ അമേരിക്കന്‍ പട്ടാളത്തെ ഇപ്പോള്‍ അയച്ചിരിക്കുന്നത് പ്രതിരോധ നയത്തിലൂന്നിയാണെന്നാണ് യുഎസ് ഡിഫെന്‍സ് സെക്രട്ടറി മാര്‍ക്ക് എസ്പെര്‍ പറയുന്നത്. ഇത് ആദ്യ പടിയാണെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ ട്രൂപ്പിനെ അയക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. തങ്ങളുടെ എയര്‍ ഡിഫെന്‍സും മിസൈല്‍ ഡിഫെന്‍സും മെച്ചപ്പെടുത്തുന്നതിനായി സൗദിയും യുഎഇയും അപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കമെന്നും എസ്പെര്‍ വിശദീകരിക്കുന്നു. പാട്രിയോട്ട് മിസൈല്‍ ബാറ്ററികളും മികച്ച റഡാറുകളും അടക്കമുള്ള യുദ്ധോപകരണങ്ങളും പുതിയ നീക്കത്തിന്റെ ഭാഗമായി യുഎസ് മിഡില്‍ ഈസ്റ്റിലേക്ക് അയച്ചിട്ടുണ്ടെന്നാണ് മറ്റ് യുഎസ് ഒഫീഷ്യലുകള്‍ സൂചനയേകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category