1 GBP = 91.20 INR                       

BREAKING NEWS

ഒരേ സമയം 17 കാമുകിമാര്‍; ഡമാസ്‌കസിലെ പ്രധാന ഇടങ്ങളിലെല്ലാം സെക്‌സ് പാര്‍ട്ടി; അതി സമ്പന്നനായ ബിസിനസുകാരനായി ചോര്‍ത്തിയെടുത്തത് സിറിയയുടെ നടുവൊടിക്കുന്ന രഹസ്യങ്ങള്‍; സിറിയയുടെ സകല രഹസ്യങ്ങളും എത്തിച്ച് ഒടുവില്‍ തൂക്കിലേറ്റപ്പെട്ട ഇസ്രായേല്‍ ചാരന്റെ ജീവിതം ഇനി വെബ് സീരീസ്

Britishmalayali
kz´wteJI³

സ്രായേല്‍ ചാരനായ എലി കോഹന്റെ സംഭവബഹുലമായ ജീവിതകഥ ' ദി സ്പൈ' എന്ന നെറ്റ്ഫ്ലിക്സ് വെബ്സീരിസിന് പ്രമേയമാകുന്നു. സമ്പന്നനായ ബിസിനസുകാരന്‍ ചമഞ്ഞ് സിറിയയുടെ നടുവൊടിക്കുന്ന രഹസ്യങ്ങളാണ് കുതന്ത്രത്തിലൂടെ കോഹെന്‍ ചോര്‍ത്തിയെടുത്തതെന്ന് ചിത്രീകരിക്കുന്ന സീരീസാണിത്. ചാര പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരേ സമയം 17 കാമുകരെയുണ്ടാക്കിയെടുത്ത കോഹെന്‍ ഡമാസ്‌കസിലെ പ്രധാന ഇടങ്ങളിലെല്ലാം സെക്സ് പാര്‍ട്ടികള്‍ നടത്തുകയും ചെയ്തിരുന്നുവെന്നും  ഈ സീരീസില്‍ പ്രതിപാദിച്ചിട്ടുണ്ട്. സിറിയയുടെ സകല രഹസ്യങ്ങളും എത്തിച്ചതിന് ശേഷം അവസാനം തൂക്കിലേറ്റപ്പെട്ട കോഹന്റെ ദൗര്‍ഭാഗ്യകരമായ കഥയാണ് ഈ വെബ് സീരീസിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

ഇസ്രായേല്‍ കണ്ടതില്‍ വച്ച് ഏറ്റവും സമര്‍ത്ഥനായ ചാരനായിരുന്ന കോഹന്‍ ചാരപ്രവര്‍ത്തനത്തിനായി ജെയിസം് ബോണ്ട് സ്റ്റൈലിലായിരുന്നു തന്റെ പ്രവര്‍ത്തനം നടത്തി രഹസ്യങ്ങള്‍ ചോര്‍ത്തിയിരുന്നത്. സമ്പന്നനായ ബിസിനസുകാരന്‍ ചമഞ്ഞ് സുന്ദരികളായ സ്ത്രീകളെ വച്ച് സെക്സ് പാര്‍ട്ടികള്‍ നടത്തി അതിലേക്ക് തന്ത്രപ്രധാനമായ ഉദ്യോഗസ്ഥരെ ക്ഷണിച്ച് വരുത്തി പ്രലോഭിപ്പിച്ചായിരുന്നു കോഹന്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയിരുന്നത്. എന്നാല്‍ അതുല്യമായ രീതിയില്‍ ചാരപ്രവര്‍ത്തനം നടത്തിയ തന്റെ പിതാവിന്റെ ജീവിതത്തെ വളച്ചൊടിക്കുന്ന വെബ് സീരീസാണ് നെറ്റ് ഫ്ലിക്സ് ഒരുക്കുന്നതെന്ന ആരോപണമുന്നയിച്ച് അദ്ദേഹത്തിന്റെ മകള്‍ സോഫിയ ബെന്‍ ഡോര്‍ രംഗത്തെത്തിയിട്ടുണ്ട്.

1965ല്‍ ഡമാസ്‌കസില്‍ വച്ച് അപ്രതീക്ഷിതമായി പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം തൂക്കിക്കൊല്ലപ്പെട്ടത്. ഈ വെബ്സീരീസ് തന്റെ പിതാവിന്റെ യഥാര്‍ത്ഥ ജീവിതത്തെയല്ല ചിത്രീകരിക്കുന്നതെന്നും മറിച്ച് സംവിധായകന്‍ തന്റെ ഭാവനയ്ക്കനുസരിച്ച് നിരവധി കാര്യങ്ങള്‍ ഇതില്‍ കൂട്ടിക്കലര്‍ത്തിയിട്ടുണ്ടെന്നുമാണ് ഇസ്രായേലിലെ ടെല്‍ അവീവിലെ വീട്ടില്‍ വച്ച് സോഫിയ പ്രതികരിച്ചിരിക്കുന്നത്. തന്റെ പിതാവ് സ്ത്രീലമ്പടനായിരുന്നുവെന്നും അപകര്‍ഷതാ  ബോധമുണ്ടായിരുന്നതിനാല്‍ ഏത് സാഹസത്തിനും മുതിരുമായിരുന്നുവെന്നുമുള്ള വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ഈ സീരീസില്‍ ചിത്രീകരിക്കുന്നുണ്ടെന്നും സോഫിയ ആരോപിക്കുന്നു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ തന്റെ പിതാവ് വളരെ ധീരനും ജീവിതത്തില്‍ സന്തോഷവാനും നിശ്ചയദാര്‍ഢ്യമുള്ള ആളുമായിരുന്നുവെന്നാണ് മകള്‍ വെളിപ്പെടുത്തുന്നത്. മൊസാദിന്റെ നാളിതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും കഴിവുറ്റ ചാരനായിരുന്നു  കോഹനെന്നും സോഫിയ അവകാശപ്പെടുന്നു. അതിനാല്‍ തന്റെ പിതാവിന്റെ ജീവിതത്തെ വളച്ചൊടിക്കുന്ന ഈ വെബ്സീരീസ് അദ്ദേഹത്തിനും തങ്ങളുടെ കുടുംബത്തിനും  ഒരിക്കലും ഒരു ബഹുമതിയല്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു. തന്റെ പിതാവ് സ്ത്രീലമ്പടനാണെന്ന് വെബ്സീരീസില്‍ ചിത്രീകരിക്കുന്നുവെന്ന് കേട്ട് സൈക്കോളജിസ്റ്റായ താനും മാതാവ് നാദിയയും ഞെട്ടിത്തരിച്ചിരിക്കുന്നുവെന്നും സോഫിയ പറയുന്നു.

ഇസ്രായേലിന്റെ ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതിന് ശേഷം കോഹന്‍ ഇവിടുത്തെ ഏറ്റവും സെലിബ്രിറ്റിയായ ചാരനായി മാറുകയായിരുന്നു. ടെല്‍ അവീവിലെ ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ ക്ലര്‍ക്കായി ജോലി ചെയ്യുമ്പോഴായിരുന്നു കോഹന്‍ ചാരനായി തെരഞ്ഞെടുക്കപ്പെട്ടത്. അതിസമ്പന്നായ സിറിയന്‍ ബിസിനസുകാരനായ കാമെല്‍ അമിന്‍ താബെറ്റ് എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയാണ് കോഹന്‍ വിജയകരമായി ചാരപ്രവര്‍ത്തനം നടത്തിയത്. മിനിസ്ട്രി ഓഫ് ഡിഫെന്‍സിന് വേണ്ടി ഒരു ഫര്‍ണിച്ചര്‍ ബയറായി ജോലി ലഭിച്ചുവെന്നാണ് അദ്ദേഹം കുടുംബത്തില്‍ പോലും ആദ്യം വെളിപ്പെടുത്തിയിരുന്നത്.  

ബ്യൂണെസ് അയേഴ്സിലേക്ക് പോയാണ് കോഹന്‍ തന്റെ ചാരപ്രവര്‍ത്തി ആരംഭിച്ചത്. ഡമാസ്‌കസിലേക്ക് പോയി അവിടെ ചാരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ബന്ധങ്ങള്‍ കോഹന്‍ ഉണ്ടാക്കിയെടുത്തത് ബ്യൂണെസ് അയേഴ്സില്‍ നിന്നായിരുന്നു. 1961ല്‍ സിറിയയിലേക്ക് പോയ കോഹന്‍ സിറിയയുടെ തന്ത്രപ്രധാനമായ സൈനിക രഹസ്യങ്ങളാണ് ചോര്‍ത്തിയിരുന്നത്. ആറ് ദിവസത്തെ യുദ്ധത്തില്‍ ഇസ്രായേലിന് സിറിയയെ തോല്‍പ്പിക്കാന്‍ സാധിച്ചതില്‍ കോഹന്‍ ചോര്‍ത്തി നല്‍കിയ വിവരങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category