1 GBP = 92.00 INR                       

BREAKING NEWS

പഴയ പട്ടാളക്കാരന്റെ ഉശിരു പുറത്തെടുത്തു നാളെ റോയ് സ്റ്റീഫന്‍ ഹാഫ് മാരത്തണില്‍; കൂടെ ഓടാന്‍ സുഹൃത്തായ ബ്രിട്ടീഷ് നീതിന്യായ മന്ത്രി റോബര്‍ട്ട് ബാക്ലാന്റും; 13 മൈല്‍ താണ്ടുന്നത് സ്വിണ്ടനിലെ രണ്ടു ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ക്കായി; കഴിഞ്ഞ വര്‍ഷം മൂന്നു മലകള്‍ കയറി റോയ് സ്വരൂപിച്ചത് 2000 പൗണ്ട്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: പഴയ പട്ടാളക്കാരന്റെ ഉശിരു വീണ്ടും പുറത്തെടുത്തു നാളെ സ്വിണ്ടന്‍ മലയാളി റോയ് സ്റ്റീഫന്‍ ഹാഫ് മാരത്തണില്‍ ഓടുന്നു. മികച്ച സാമൂഹ്യ സേവനത്തിനു ബ്രിട്ടനിലെ ഉയര്‍ന്ന ബഹുമതിയായ ബിഇഎം നേടിയ റോയ് യുകെ മലയാളി സമൂഹത്തിലും ബ്രിട്ടീഷ് സമൂഹത്തിലും ഒരേവിധം സജീവം ആയ അപൂര്‍വം പേരില്‍ ഒരാളാണ്. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തിയ ത്രീ പീക് ചലഞ്ചില്‍ 2000 പൗണ്ട് കണ്ടെത്തിയാണ് റോയ് സ്റ്റീഫന്‍ മൂന്നു മലകളും കയറിയിറങ്ങി അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.

കേരളത്തിലെ ആദിവാസി ഊരുകളില്‍ ജനജീവിതം മെച്ചപ്പെടുത്തുന്നതിനാണ് ആ പണം ഉപയോഗിക്കപ്പെട്ടത്. കഴിഞ്ഞ ത്രീ പീക് ചലഞ്ചില്‍ ചുമതലക്കാരന്റെ റോളില്‍ ഉണ്ടായിരുന്ന റോയ് അടുത്ത ആഴ്ച നടക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സ്‌കൈ ഡൈവിങ്ങില്‍ സഹ ചുമതലക്കാരന്റെ റോളിലും സജീവമാണ്. മാത്രമല്ല, റോയ് സ്റ്റീഫന്റെ മകള്‍ സ്റ്റെന്‍സി റോയ് ഇത്തവണത്തെ സ്‌കൈ ഡൈവിംഗില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. നിലവില്‍ ചാരിറ്റി ഫൗണ്ടേഷന്റെ ഏറ്റവും സജീവമായ ട്രസ്റ്റിമാരില്‍ ഒരാള്‍ കൂടിയാണ് റോയ് സ്റ്റീഫന്‍.
സ്വിണ്ടന്‍ ടൗണ്‍ സെന്ററിനെ വലം വച്ചാണ് എല്ലാ വര്‍ഷവും സ്വിണ്ടന്‍ മാരത്തണ്‍ നടക്കുന്നത്. പതിനായിരങ്ങള്‍ കാഴ്ചക്കാരായി എത്തുന്ന മാരത്തണ്‍ സമയത്തു ഗതാഗതം നിരോധിച്ചാണ് ഓട്ടക്കാര്‍ക്കായി കൗണ്‍സില്‍ സൗകര്യം ഒരുക്കുന്നത്. രാവിലെ ഒന്‍പതര മുതലാണ് ഹാഫ് മാരത്തണ്‍ ആരംഭിക്കുന്നത്. മാരത്തണ്‍ വിജയകരമായി പൂര്‍ത്തിയാകുന്നതിനായി റോയ് ഉള്‍പ്പെടെയുള്ള ഓട്ടക്കാര്‍ നിരന്തര പരിശീലനത്തിലാണ്.

ഏറ്റവും മികച്ച സമയത്തില്‍ ഓട്ടം പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹമെന്ന് റോയ് വെളിപ്പെടുത്തി. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നതിനൊപ്പം ശരീരത്തിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താനും ഹാഫ് മാരത്തണ്‍ അടക്കമുള്ള കായിക ഇനങ്ങള്‍ തന്നെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സ്വിണ്ടന്‍ മേയറുടെ ചാരിറ്റി ആഹ്വാനം സ്വീകരിച്ചാണ് റോയ് അടക്കമുള്ളവര്‍ ഓടുന്നത്. 

ഇക്കഴിഞ്ഞ ജൂലൈ മുതല്‍ റോയ് അടക്കമുള്ളവര്‍ ഹാഫ് മരത്തണിനായി കടുത്ത പരിശീലനമാണ് നടത്തുന്നത്. നൂറു ദിവസത്തെ വിര്‍ജിന്‍ വാക്കിങ് ചലഞ്ച് ഏറ്റെടുത്ത് ഇതിനകം 500 മൈല്‍ നടത്തം പൂര്‍ത്തിയാക്കി കഴിഞ്ഞു. റോയ് അടക്കമുള്ള ഏഴു അംഗ സംഘമാണ് ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയില്‍ ഓഫിസര്‍ തസ്തികയില്‍ ജോലി ചെയ്തത് വഴിയുള്ള മനോധൈര്യമാണ് തന്നെ ഇത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. 

ഹാഫ് മാരത്തണില്‍ റോയി അടക്കമുള്ളവര്‍ക്കു ആവേശം പകരാന്‍ അദ്ദേഹത്തിന്റെ സുഹൃത്തും സ്വിണ്ടന്‍ സ്വദേശിയുമായ ബ്രിട്ടീഷ് നീതിന്യായ മന്ത്രി റോബര്‍ട്ട് ബാക്ലന്‍ഡും ഓടുന്നുണ്ട്. ബ്രിട്ടീഷ് മലയാളിയുടെ ആദ്യ അവാര്‍ഡ് നൈറ്റ് സ്വിണ്ടനില്‍ നടന്നപ്പോള്‍ മുഖ്യാതിഥി ആയി എത്തിയത് റോബര്‍ട്ട് ബാക്ലാന്‍ഡ് ആയിരുന്നു. അന്നും അദ്ദേഹം സ്വിണ്ടന്‍ എംപിയാണ്. സ്വിണ്ടന്‍ മേയര്‍ കെവിന്‍ പെരിയും ഓടാന്‍ എത്തും. മേയര്‍ പങ്കാളിയായ ചില്‍ഡ്രന്‍ കാന്‍സര്‍ ആന്‍ഡ് ലുകീമിയ മൂവ്‌മെന്റ്, (CALM) സ്വിണ്ടന്‍ ആന്‍ഡ് നോര്‍ത്ത് വില്‍ഷെയര്‍ ഡെഫ് ചില്‍ഡ്രന്‍സ് സൊസൈറ്റി എന്നിവക്ക് വേണ്ടിയാണു റോയ് അടക്കമുള്ളവര്‍ ധനശേഖരണം നടത്തുന്നത്. ബധിര കുട്ടികളുടെ ചാരിറ്റി സംഘടനക്കു വേണ്ടിയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ അടുത്ത ആഴ്ചത്തെ ആകാശ ചാട്ടക്കാര്‍ ധനശേഖരണം നടത്തുന്നുണ്ട്. 

റോയിയുടെ സാമൂഹിക മികവിന് അംഗീകാരമായി സ്വിണ്ടന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഘടകം രണ്ടു തവണ അദ്ദേഹത്തിന് മത്സരിക്കാന്‍ അവസരം നല്‍കിയിരുന്നു. ലേബര്‍ പാര്‍ട്ടിയുടെ ശക്തമായ കോട്ടയായ സ്വിണ്ടന്‍ സെന്‍ട്രലില്‍ ആണ് റോയ് മത്സരത്തിന് ഇറങ്ങിയത്. നേരിയ വോട്ടുകള്‍ക്കാണ് ഇരുവട്ടവും അദ്ദേഹം പരാജയപ്പെട്ടത്. യുകെ ക്‌നാനായ സമൂഹത്തില്‍ ദേശീയ സെക്രട്ടറി ആയി തിളങ്ങിയ റോയ് സ്റ്റീഫന്‍ ഇതിനകം മലയാളി സമൂഹത്തിലെ വിവിധ രംഗങ്ങളിലായി 40000 പൗണ്ടിന്റെ ചാരിറ്റി ഫണ്ടിങ് ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ നിന്നും കണ്ടെത്തിയിട്ടുമുണ്ട്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category