1 GBP = 90.00 INR                       

BREAKING NEWS

മൂന്ന് പേരു ചേര്‍ന്ന് യുവതിയെ തള്ളിയിട്ട് മര്‍ദ്ദിക്കുന്നു; അമ്മയെ തല്ലുന്നത് കണ്ട് പേടിച്ചു നിലവിളിച്ചു കുഞ്ഞുങ്ങള്‍; എല്ലാം നടന്നത് ഹൈദ്രാബാദ് ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസിന്റെ വീട്ടില്‍; മര്‍ദ്ദിച്ചത് ജഡ്ജിയും ചേര്‍ന്ന്; കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മരുമകളെ മര്‍ദ്ദിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതോടെ അഴിഞ്ഞു വീണത് ഒരു ന്യായാധിപന്റെ മുഖംമൂടി; ഗാര്‍ഹിക പീഡനകേസില്‍ വെട്ടിലായി ജസ്റ്റിസ് നൂതി റാം മോഹന്‍ റാവു

Britishmalayali
kz´wteJI³

ഹൈദരാബാദ്: ഗാര്‍ഹിക പീഡന കേസില്‍ ന്യായാധിപനെ വെട്ടിലാക്കുന്ന വീഡിയോ പുറത്തുവന്നു. ഹൈദരാബാദ് ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് നൂതി റാം മോഹന്‍ റാവുവിനെയും ഭര്‍ത്താവിനെയും അമ്മായിയമ്മയെയും വെട്ടിലാക്കുന്ന മര്‍ദ്ദന വീഡിയോ പുറത്തുവിട്ടത് മരുമകള്‍ സിന്ധു ശര്‍മ്മയാണ്. സിന്ധു പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത് മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെ മര്‍ദ്ദിക്കുന്നതും നിലത്ത് വലിച്ചിഴക്കുന്നതുമാണ്. അമ്മയെ മര്‍ദ്ദിക്കുന്നതു കണ്ട കുഞ്ഞുങ്ങള്‍ അലറിക്കരഞ്ഞു കൊണ്ട് കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ന്യായാധിപന്റെ തനിനിറം പുറത്തുവന്നു എന്നു പറഞ്ഞു കൊണ്ടാണ് മാധ്യമങ്ങള്‍ ഈ വീഡിയോ സഹിതം അക്രമം റിപ്പോര്‍ട്ടു ചെയ്തത്. ഈ വര്‍ഷം ഏപ്രില്‍ 20ന് രാത്രി 11 മണിക്കാണ് കുടുംബ വഴക്കിനെ തുടര്‍ന്ന് യുവതി ആക്രമിക്കപ്പെടുന്നത്. നാല് പേരെയാണ് വീഡിയോകളില്‍ കാണുന്നത്. വീഡിയോയില്‍ പ്രായം കുറഞ്ഞയാള്‍ (ഭര്‍ത്താവ്) യുവതിയെ തള്ളിയിടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നു. യുവതി എഴുനേറ്റു നിന്നു പ്രതികരിച്ചപ്പോള്‍ പ്രായമുള്ളയാള്‍ (അമ്മായി അച്ഛന്‍) യുവതിക്ക് നേരെ ബലപ്രയോഗം നടത്തുന്നു. കൈകള്‍ പിന്നിലേക്ക് പിടിച്ചുവെച്ച് സോഫയില്‍ ഇടുകയാണ് ഇയാള്‍ ചെയ്തത്. ഇത് കണ്ട് പേടിച്ചരണഞ്ഞ ഒരു കുഞ്ഞ് അമ്മയെ ഓടിവന്ന് കെട്ടിപ്പിടിക്കുന്നതും കാണാം.

പിന്നീട് പ്രായമുള്ള ഒരു സ്ത്രീ (അമ്മായിയമ്മ) എത്തുകയും യുവതിയെ നിലത്ത് വലിച്ചിഴക്കുകയും ചെയ്യുന്നു. ഇതു കണ്ട് അന്തംവിട്ടിരിക്കയാണ് ഭയന്നിരിക്കുകയാണ് കുട്ടികള്‍. റിട്ടയേഡ് ജസ്റ്റിസായ നൂതി റാം മോഹന്‍ റാവുവും ഭാര്യ നീതി ദുര്‍ഗ ജയലക്ഷ്മിയും മകന്‍ നൂതി വസിഷ്ടയും ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് സിന്ധു ശര്‍മ്മ വീഡിയോ സഹിതം ആരോപിച്ചു. ഈ നടന്നതെല്ലാം സ്ത്രീധനത്തിന്റെ പേരിലാണെന്നും അവര്‍ ആരോപിച്ചു. സ്ത്രീധനം കുറഞ്ഞു പോയെന്ന് ആരോപിച്ച് ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുന്നത് പതിവാണെന്നാണ് യുവതിയുടെ ആരോപണം.

അന്നേ ദിവസം ഒരു സിനിമയ്ക്ക് പോയി വന്നശേഷം ഭര്‍ത്താവ് ഉറങ്ങിക്കിടന്ന തന്നെ വിളിച്ചുണര്‍ത്തി അധിക്ഷേപിക്കുകയായിരുന്നു. നീ കാരണം എനിക്ക് പ്രമോഷന്‍ ലഭിക്കുന്നില്ല എന്നായിരുന്നു ആരോപണം. കുറ്റപ്പെടുത്തലില്‍ സഹികെട്ടപ്പോള്‍ തന്‍ സഹായത്തിനായി അലറിക്കരഞ്ഞതായും സിന്ധു പറയുന്നു. ഇതോടെയാണ് അമ്മായിഅച്ചനും അമ്മായിഅമ്മയുമെത്തി തന്നെ ആക്രമിക്കാന്‍ തുടങ്ങിയത്. ആക്രമിച്ച് വീട്ടിന് പുറത്തേക്ക് യുവതിയെ വലിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങളു പുറത്തുവന്നിട്ടുണ്ട്.

തന്നെ എല്ലാവരും ചേര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് യുവതി ആരോപിക്കുന്നത്. വീട്ടുവേലക്കാര്‍ പോലും ഇതിന് കൂട്ടുനിന്നു. മര്‍ദ്ദനമേറ്റ താന്‍ ജൂബിലി ഹില്‍സിലുള്ള അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും സിന്ധു ശര്‍മ്മ പറയുന്നു. ആശുപത്രിയില്‍ എത്തിയ താന്‍ കുഴഞ്ഞു വീഴുകയായിരുന്നു. അവിടെ നിന്നും സ്ട്രെച്ചറില്‍ കൊണ്ടുപോകുകയായിരുന്നു. സംഭവത്തെ കുറിച്ച പുറത്തുപറയാതിരിക്കാന്‍ ഭീഷണികള്‍ നേരിടേണ്ടി വന്നെന്നും യുവതി ആരോപിച്ചു.

സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ഗാര്‍ഹിക പീഡന കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏപ്രില്‍ 27ന് ന്യായാധിപന്റെ വീട്ടുപടിക്കല്‍ യുവതി ഉപവാസം ഇരിക്കുകയും ചെയ്തിരുന്നു. തനിക്ക് കുഞ്ഞുങ്ങളെ വിട്ടു കിട്ടണം എന്നതാണ് യുവതിയുടെ ആവശ്യം. പൊലീസും കോടതി നടപടികളും ആയപ്പോള്‍ കുഞ്ഞുങ്ങളെ യുവതിക്ക് വിട്ടുകിട്ടി. സംഭവത്തില്‍ മര്‍ദ്ദന വീഡിയോ പുറത്തുവന്നതോടെ ജഡ്ജിക്കെതിരെ നടപടി എടുക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ന്യായാധിപന്റെ ക്രൂരതയ്ക്ക് തക്ക ശിക്ഷ ലഭിക്കണം എന്ന ആവശ്യമാണ് ഉയരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category