1 GBP = 91.50 INR                       

BREAKING NEWS

പന്ത്രണ്ടുകാരി ജന്മം നല്‍കിയത് മൂന്ന് കിലോയിലധികം തൂക്കമുള്ള കുഞ്ഞിനെ; പ്രസവത്തിന് എടുത്തത് പത്ത് മണിക്കൂറിലധികം നേരം; 20കാരനായ കാമുകനെ കൈയോടെ പൊക്കി നാട്ടുകാര്‍; 12 വയസില്‍ പ്രസവിക്കുന്നത് സാധാരണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം

Britishmalayali
kz´wteJI³

ഉക്രെയ്ന്‍: മൂന്ന് കിലോയിലധികം തൂക്കം വരുന്ന കുഞ്ഞിന് ജന്മം നല്‍കിയത് 12 വയസുകാരി. കുഞ്ഞിന്റെ അച്ഛനാകട്ടെ 20 വയസും. പടിഞ്ഞാറന്‍ ഉക്രെയിനിലെ റിവ്നെ നഗരത്തിനടുത്ത് താമസിക്കുന്ന റോമാ വംശജയായ പെണ്‍കുട്ടിയെയാണ് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഠിനമായ വേദന തുടങ്ങിയതോടെ പെണ്‍കുട്ടിക്ക് എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലായില്ലെന്നും തുടര്‍ന്ന് നിലവിളി കേട്ടെത്തിയ ചിലര്‍ ആംബുലന്‍സ് വിളിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

റിവ്നേ മെറ്റേണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് 12 കാരി ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. എന്നാല്‍ 10 മണിക്കൂറാണ് പ്രസവം നീണ്ട് പോയത്. ഇത് വളരെ സങ്കീര്‍ണവും ബുദ്ധിമുട്ടേറിയതുമായ പ്രക്രിയയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഒരു കുട്ടി മറ്റൊരു കുട്ടിക്ക് ജന്മം നല്‍കിയിരുക്കുന്നുവെന്നും അതിന്റെ ഞെട്ടലില്‍ നിന്ന് താന്‍ മുക്തയായിട്ടില്ലെന്നും ഡോക്ടര്‍ ഒലീന പറഞ്ഞു. പെണ്‍കുട്ടി വൃത്തിഹീനമായ അന്തരീക്ഷത്തില്‍ വളര്‍ന്നിരുന്നതാണെന്ന് പ്രസവം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. പത്ത് മണിക്കൂറോളം പ്രസവം നീണ്ടത് ലേബര്‍ റൂമിലുണ്ടായിരുന്ന എല്ലാവരേയും മാനസികമായി തളര്‍ത്തി. കുഞ്ഞ് ജനിച്ചതിന് ശേഷം ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ കരഞ്ഞു. എങ്കിലും കുഞ്ഞിനും അമ്മയ്ക്കും പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ പ്രസവം പൂര്‍ത്തീകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

പെണ്‍കുട്ടി കുഞ്ഞിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. കുഞ്ഞിനെ മുലയൂട്ടണമെന്ന് പറഞ്ഞെങ്കിലും കുട്ടിക്ക് ജനന വൈകല്യമുള്ളതിനാല്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചില്ല. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ 12 കാരിയേയും കുഞ്ഞിനെയും വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതര്‍ അനുവദിച്ചില്ല. ലാന്‍ഡ് ഫില്ലിലാണ് പെണ്‍കുട്ടി താമസിക്കുന്നത്. ഇവിടേക്ക് ഉടന്‍ വിടാന്‍ സാധിക്കില്ലെന്നും കാര്യങ്ങള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. വീട്ടുകാര്‍ ഇരുവരേയും കൊണ്ട് പോകാന്‍ തിരക്ക് കൂട്ടിയത് എല്ലാവരിലും സംശയത്തിന് കാരണമായി. തികച്ചും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്നത്. മാലിന്യങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച, വീടെന്ന് പറയാന്‍ സാധിക്കാത്ത കൂരയിലാണ് ഇവര്‍ ജീവിക്കുന്നത്.

അതേ സമയം 12-ാം വയസില്‍ പ്രസവിച്ചതിനെ നിസാരമായിട്ടാണ് പെണ്‍കുട്ടിയുടെ കുടുംബം കണ്ടിരിക്കുന്നത്. ഇത് തങ്ങളുടെ കുടുംബത്തില്‍ സാധാരണമാണെന്നും തന്റെ ഭാര്യക്ക് 13 വയസേ ഉള്ളൂ എന്നും പെണ്‍കുട്ടിയുടെ ബന്ധുവായ യുവാവ് പറഞ്ഞു. 20 വയസുള്ള കുഞ്ഞിന്റെ അച്ഛന്‍ ഇവിടേക്ക് വരുമെന്നും ഇനി മുതല്‍ തങ്ങളുടെ ഒപ്പം താമസിക്കുമെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ 16 വയസിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് 20 കാരന്‍ പിതാവിനെ പൊലീസ് തിരയുകയാണ്. കുറ്റം തെളിയിക്കപ്പെട്ടാല്‍ എട്ട് വര്‍ഷത്തെ തടവ് അനുഭവിക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category