1 GBP = 92.00 INR                       

BREAKING NEWS

മതിലകത്ത് വീട്ടില്‍ വെച്ച് കള്ളനോട്ട് അടിച്ച കേസില്‍ നേരത്തെ അറസ്റ്റിലായ മുന്‍ ബിജെപി നേതാവ് വീണ്ടും അറസ്റ്റില്‍; ഇത്തവണ പിടിച്ചെടുത്തത് ലക്ഷങ്ങളുടെ കള്ളനോട്ടുകളുമായി; രാകേഷിന്റെ കൂട്ടാളി മലപ്പുറം സ്വദേശി സുനീര്‍ അലിയും പിടിയില്‍; ഓമശ്ശേരിയില്‍ വെച്ച് കൊടുവള്ളി പൊലീസിന്റെ പിടിയിലായ രാകേഷിനും കൂട്ടാളിക്കും കള്ളനോട്ട് ശൃംഖലയുമായി ബന്ധമെന്ന് സൂചന

Britishmalayali
kz´wteJI³

കോഴിക്കോട്: കള്ളനോട്ട് കേസില്‍ നേരത്തെ അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകന്‍ വീണ്ടും സമാനമായ കേസില്‍ കുടുങ്ങി. ലക്ഷങ്ങളുടെ കള്ളനോട്ടുമായി കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം സ്വദേശി ഏരാശേരി രാകേഷാണ് അറസ്റ്റിലായത്. രാകേഷിന്റെ കൂട്ടാളി മലപ്പുറം സ്വദേശി സുനീര്‍ അലിയും അറസ്റ്റിലായിട്ടുണ്ട്. കള്ളനോട്ട് ശൃംഖലയുമായി. ഇവരെ കോഴിക്കോട് ഓമശേരിയില്‍ വെച്ച് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് പിന്നില്‍ വന്‍ കള്ളനോട്ട് ശൃംഖല പ്രവര്‍ത്തിക്കുന്നതായുള്ള സൂചനകളാണ് പുറത്തുവരുന്നത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കൊടുവള്ളി പൊലീസ് വ്യക്തമാക്കി.

യുവമോര്‍ച്ച ശ്രീനാരായണപുരം കിഴക്കന്‍ മേഖല കമ്മിറ്റി പ്രസിഡന്റും ബിജെപി ബൂത്ത് പ്രസിഡന്റുമായും പ്രവര്‍ത്തിച്ചിട്ടുണ്ട് രാകേഷ്. നോട്ട് നിരോധന സമയത്ത് ജനങ്ങള്‍ ബാങ്കിനു മുമ്പില്‍ വരി നില്‍ക്കുമ്പോഴായിരുന്നു ബിജെപി നേതാവായ രാകേഷിനെ ആദ്യമായി അറസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് രാജ്യമൊട്ടാകെ ബിജെപിക്കെതിരെ രാകേഷിനെ മുന്‍നിര്‍ത്തി ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

അന്ന് ഇരുനില വീടിന്റെ മുകളിലെ നിലയിലെ മുറിയിലായിരുന്നു ലാപ്ടോപ്പും സ്‌കാനറും ആധുനിക രീതിയിലുള്ള കളര്‍ പ്രിന്ററും സജ്ജീകരിച്ചിരുന്നത്. കള്ളനോട്ടുകള്‍ എ ഫോര്‍ പേപ്പറില്‍ പ്രിന്റ് ചെയ്ത നിലയിലായിരുന്നു പിടിച്ചെടുത്തത്. പിടിച്ചെടുത്തവയില്‍ 1,37,590 രൂപയുടെ വ്യാജ നോട്ടുകളാണ് അന്ന് പിടിച്ചെടുത്തിരുന്നത്. പിടിച്ചെടുത്തവയില്‍ 1,37,590 രൂപയുടെ വ്യാജ നോട്ടുകളുണ്ട്. 2000 രൂപയുടെ 64 എണ്ണം, 500 രൂപയുടെ 13, 50 രൂപയുടെ അഞ്ച്, 20 രൂപയുടെ പത്ത് എന്നിങ്ങനെയാണു അന്ന് പിടിച്ചെടുത്ത നോട്ടുകളുടെ എണ്ണം.


യുവമോര്‍ച്ച എസ്.എന്‍.പുരം പഞ്ചായത്ത് കമ്മിറ്റി അംഗം രാകേഷ് ഏരാച്ചേരി, ഇയാളുടെ സഹോദരന്‍ ബിജെപി കയ്പമംഗലം നിയോജക മണ്ഡലം ഒബിസി മോര്‍ച്ച സെക്രട്ടറി രാജീവ് എന്നിവരുടെ വീട്ടില്‍നിന്നാണ് കള്ളനോട്ട് അടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും കള്ളനോട്ടും അന്ന് കണ്ടെത്തിയത്. ഇത് ഏറെ രാഷ്ട്രീയ ചര്‍ച്ചയ്ക്കും ഇട നല്‍കി. ബിജെപി ഫണ്ട് പോലും ഈ കള്ളനോട്ടുകളുടെ അടിസ്ഥാനത്തിലാണ് എന്ന് സിപിഎമ്മും കോണ്‍ഗ്രസും ആരോപിച്ചിട്ടുണ്ട്.

രാകേഷ് പലിശക്ക് പണം കൊടുക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു പൊലീസ് പരിശോധന നടത്തിയത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കള്ളനോട്ടുകളാണു പിടികൂടിയത്. നോട്ട് അടിക്കാനായി ഉപയോഗിക്കുന്ന കളര്‍ ഫോട്ടോസ്റ്റാറ്റ് മെഷീനും കടലാസുമെല്ലാം കണ്ടെടുത്തിട്ടുണ്ട്. രാജീവ് ഏരാച്ചേരിയുടെ സഹോദരന്‍ രാകേഷ് നേരത്തേ അറസ്റ്റിലായികരുന്നു. രാകേഷ് ഇപ്പോള്‍ റിമാന്‍ഡിലാണ്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വീട്ടില്‍ നിന്ന് കള്ളനോട്ടടിക്കുന്ന ഉപകരണങ്ങളും കള്ളനോട്ടുകളും കണ്ടെത്തിയത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കള്ളനോട്ടുകളാണു പിടികൂടിയത്.

അതേസമയം കള്ളനോട്ടടിയില്‍ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തിയിരുന്നു. ഒരു മാസത്തിലേറെയായി ഇരുവരും വീട്ടില്‍ കള്ളനോട്ട് അച്ചടി നടത്തിയിരുന്നു എന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിക്കാതെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലുള്ള നോട്ടുകളാണ് അടിച്ചിരുന്നത്. അതുകൊണ്ട് തന്നെ മല്‍സ്യത്തൊഴിലാളികളും ലോട്ടറി വില്‍പ്പനക്കാരും അടക്കമുള്ള സാധാരണക്കാര്‍ക്കാണു കള്ളനോട്ടുകള്‍ നല്‍കി വഞ്ചിച്ചത്. അതേസമയം, നോട്ടു നിരോധനത്തിനു ശേഷം ബിജെപി നടത്തുന്ന പരിപാടികളില്‍ വലിയ തോതില്‍ പണമൊഴുക്കാറുണ്ടെന്നും അതില്‍ കള്ളനോട്ടടിക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു.

സമൂഹത്തില്‍ സാധാരണക്കാരായി ജീവിച്ചു വന്ന സഹോദരങ്ങളായ രാജീവും രാജേഷും മൂന്ന് വര്‍ഷം മുമ്പുള്ള ഡല്‍ഹി യാത്രയോടെയാണ് സമ്പത്തിന്റെ ഉന്നതിയിലേക്കുയര്‍ന്നത്. ഡല്‍ഹി യാത്രയ്ക്കു ശേഷം ബിജെപി പ്രവര്‍ത്തകരായി മാറിയ ഇവര്‍ പലിശയ്ക്കു പണം നല്‍കലും ഗുണ്ടായിസവുമായി നാട്ടില്‍ സജീവമാകുകയായിരുന്നുവെന്നു നാട്ടുകാര്‍ വ്യക്തമാക്കുന്നു. നേരത്തെ കേന്ദ്രസര്‍ക്കാര്‍ ജോലി കിട്ടി എന്നു എന്നുപറഞ്ഞ് അനുജനായ രാകേഷ് ഡല്‍ഹിയിലേക്കു പോകുകയായിരുന്നു. ആറു മാസത്തിനു ശേഷം തിരിച്ചെത്തിയ ഇയാള്‍ വീട്ടിനുള്ളിലാണ് കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു. ഇടയിക്കിടെ ഡല്‍ഹിയിലേക്കെന്ന് പഞ്ഞ് രാകേഷ് മുങ്ങുന്നത് പതിവാണെന്നും പറഞ്ഞു.

കള്ളനോട്ടു കേസില്‍ പിടിയിലായ രാജീവ് കുറച്ചു കാലം ഗള്‍ഫിലായിരുന്നു. ഗള്‍ഫില്‍ നിന്നും തിരിച്ചുവന്നശേഷം ബിജെപിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറുകയായിരുന്നുവെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. നാട്ടില്‍ പ്രവര്‍ത്തന രഹിതമായിരുന്ന ബിജെപിയെ ഉണര്‍ത്തിയെടുത്തതും ഇവരാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി പണം മുടക്കിയതും രാജീവും രാജേഷുമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category