1 GBP = 92.00 INR                       

BREAKING NEWS

കേരളത്തില്‍ പെയ്ത കനത്ത മഴയുടെ പേരില്‍ റബര്‍ വില ഇടിക്കാന്‍ കമ്പനികളുടെ നീക്കം; ഇറക്കുമതി കൂട്ടാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി; വില നൂറിലേക്ക് താഴാന്‍ സാധ്യത; സംസ്ഥാന സര്‍ക്കാരിന്റെ താങ്ങുവില പാക്കേജില്‍ കുടിശ്ശിക ഇപ്പോഴും കിട്ടാതെ കര്‍ഷകര്‍ വലയുന്നു; റബര്‍മരം വെട്ടി വില്‍ക്കേണ്ട ഗതികേടില്‍ മലയോര കര്‍ഷകര്‍

Britishmalayali
kz´wteJI³

കോട്ടയം: റബര്‍ വില വീണ്ടും ഇടിയുമെന്ന ആശങ്ക ശക്തമാക്കി റബര്‍ കമ്പനികളുടെ നീക്കം. ഇറക്കുമതി കൂട്ടാന്‍ ആവശ്യപ്പെട്ട് കമ്പനികളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമാണ് നിലനില്‍ക്കുന്നത്. ഇതോടെ ഇറക്കുമതി ഭീതിയില്‍ റബ്ബറിന്റെ വില 100-ലേക്ക് താഴുമെന്ന് വിപണിയില്‍ ആശങ്ക ഉടലെടുത്തിരിക്കുന്നത്. മാസം അരലക്ഷം ടണ്‍പ്രകാരം ഇറക്കുമതിചെയ്യാനാണ് നീക്കം. പോയവര്‍ഷം ആറുലക്ഷം ടണ്‍ റബ്ബറാണ് കമ്പനികള്‍ ഇറക്കുമതി ചെയ്തത്. ഈവര്‍ഷം ഇതിലും കൂടാനാണ് സാധ്യത.

ആര്‍.എസ്.എസ്. നാലാംഗ്രേഡിന് ജൂണ്‍ 17-നാണ് ഏറ്റവും മികച്ച സമീപകാലവിലയില്‍ എത്തിയത്. 153.50 രൂപയായിരുന്നു അന്നത്തെ വില. അത് താഴ്ന്ന് ജൂലായില്‍ 148-ലേക്ക് എത്തി. ഓഗസ്റ്റില്‍ 145-ലേക്ക് വീണു; ഈയാഴ്ച അത് 130-ലേക്കും. മൂന്നുമാസത്തിനിടെ 25 രൂപയാണ് വിലയിടിഞ്ഞത്. വില മെച്ചപ്പെടുന്ന സാഹചര്യം വന്നതോടെ, വ്യാപാരികള്‍ കൃഷിക്കാരില്‍നിന്ന് ചരക്കെടുക്കുകയും സൂക്ഷിക്കുകയും ചെയ്തു. 145 രൂപവരെ നല്‍കി എടുത്ത ചരക്ക് സൂക്ഷിച്ച വ്യാപാരികള്‍ വെട്ടിലായി. കിലോഗ്രാമിന് 20 രൂപവരെ നഷ്ടം സഹിച്ച് വിറ്റഴിക്കാന്‍ പറ്റാത്ത സ്ഥിതിയിലാണവര്‍. നാമമാത്രമായി റബ്ബര്‍ എടുത്ത രണ്ട് കമ്പനികള്‍ കിലോഗ്രാമിന് 132 രൂപയാണ് വ്യാപാരികള്‍ക്ക് നല്‍കിയത്.

സംസ്ഥാനസര്‍ക്കാരിന്റെ താങ്ങുവില പാക്കേജ് പ്രകാരമുള്ള കുടിശ്ശിക ഏപ്രില്‍മുതലുള്ളത് കിട്ടാനുണ്ട്. ജൂലായില്‍ വില 150 കടന്നതിനാല്‍ ആസമയത്തെ ബില്ലുകള്‍ക്ക് സഹായധനം കിട്ടില്ല. വിപണിവില 150 രൂപയില്‍നിന്ന് എത്ര കുറവാണോ അതാണ് സര്‍ക്കാര്‍സഹായമായി കിട്ടുക. സെപ്റ്റംബര്‍മുതല്‍ റബ്ബറിന് സാധാരണ നല്ല വിളവെടുപ്പുകാലമാണ്. മഴ മാറിനില്‍ക്കുമെന്നതാണ് കാരണം. എന്നാല്‍ സെപ്റ്റംബര്‍ കഴിയാറായിട്ടും തുടരുന്ന ശക്തമായ മഴയും വിലയിടിവും കൃഷിക്കാരെ വീണ്ടും തോട്ടം വെറുതേയിടാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ടാപ്പിങ് നടത്തണം എന്നുപറയുന്ന റബ്ബര്‍ ബോര്‍ഡു വഴി കേന്ദ്രസര്‍ക്കാരിന്റെ സഹായം ഉത്തേജന പാക്കേജിലേക്ക് ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

ടാപ്പിങ് വീണ്ടും നിര്‍ത്തിവെക്കുന്നതും വിലയിടിവും റബ്ബര്‍മേഖലയില്‍ മാന്ദ്യം ശക്തമാക്കുമെന്നാണ്. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശി അഭിപ്രായപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ സാമ്പത്തിക പിന്തുണ നല്‍കണം. അതിനിടെ കര്‍ഷകര്‍ക്കു മിനിമം വില ലഭിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ റബര്‍ ഉല്‍പാദന പ്രോത്സാഹന പദ്ധതിക്കു കേന്ദ്ര സഹായം വേണമെന്ന ആവശ്യം സംബന്ധിച്ച റബര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്നു കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ അടുത്തിടെ പറഞ്ഞിരുന്നു.

റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ദേശീയ റബര്‍ നയത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു പീയൂഷ് ഗോയലിനെ കണ്ടു കൃഷി മന്ത്രി വി എസ്.സുനില്‍കുമാര്‍ നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണു കേന്ദ്രം എടുത്ത നടപടികള്‍ അദ്ദേഹം സംസ്ഥാനത്തെ അറിയിച്ചത്. റബര്‍ ഇറക്കുമതിക്കു കുറഞ്ഞ വില നിശ്ചയിക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. റബര്‍ ഷീറ്റ് വില്‍ക്കുന്നതിനു സാധാരണ കര്‍ഷകര്‍ എത്തുമ്പോള്‍ ഗുണനിലവാരമില്ലെന്നു പറഞ്ഞു കച്ചവടക്കാര്‍ കബളിപ്പിക്കുന്നതു തടയാന്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഗ്രേഡിങ് നടപ്പാക്കും. സ്വാഭാവിക റബര്‍ ഇറക്കുമതിക്കുള്ള തുറമുഖ നിയന്ത്രണം ഒഴിവാക്കാന്‍ നിര്‍ദ്ദേശം ഇല്ലാത്തതിനാല്‍ അതു തുടരുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ചിരട്ടപ്പാല്‍ ഇറക്കുമതിക്കു കേന്ദ്രം അനുമതി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. അതിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നതു ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഇറക്കുമതി അനുവദിക്കാത്തത്. ചിരട്ടപ്പാലിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ നടപടിയുണ്ടാകും. സംസ്ഥാനത്തിന്റെ ആവശ്യം അനുസരിച്ചു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിനായി റബര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ടാസ്‌ക് ഫോഴ്സ് ഓണ്‍ റബര്‍ രൂപീകരിക്കാന്‍ പ്രവര്‍ത്തനം തുടങ്ങി.റബര്‍ കൃഷിക്കുള്ള സബ്സിഡി യഥാര്‍ഥ കൃഷി ചെലവിന്റെ 25% ആയിരിക്കണമെന്ന സംസ്ഥാന നിര്‍ദ്ദേശം പരിഗണിച്ച് 201920 പദ്ധതിക്കു ശേഷം നൂതന പദ്ധതി രൂപീകരിക്കാന്‍ റബര്‍ ബോര്‍ഡിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിവിധ റബര്‍ ഉല്‍പന്നങ്ങളുടെ സ്റ്റാന്‍ഡാര്‍ഡ് ഇന്‍പുട്ട്, ഔട്ട്പുട്ട് മാനദണ്ഡങ്ങള്‍ ആനുകാലിക പുനരവലോകനം നടത്തി പുതുക്കുവാനും അതിലൂടെ വ്യവസായ സ്ഥാപനങ്ങള്‍ ആവശ്യത്തിലേറെ ഇറക്കുമതി നടത്തുന്നുണ്ടെങ്കില്‍ തടയാനും വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിച്ചു. റോഡ് റബറൈസേഷന്‍, റബര്‍ തടിയുടെ വാണിജ്യ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നു.

റോഡ് റബറൈസേഷന്‍ സംബന്ധിച്ചു ഗതാഗത മന്ത്രാലയവുമായി ആശയവിനിമയം നടത്തി.ഇത്തരം നിര്‍മ്മാണ ജോലികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം ഗതാഗത മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. റബര്‍ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനും ജീവിതോപാധി ഉറപ്പു വരുത്തുന്നതിനും നടപടി എടുക്കും. ദേശീയ റബര്‍ നയത്തില്‍ ശുപാര്‍ശ ചെയ്ത ഗ്രീന്‍ ടയര്‍, ഉല്‍പ്പന്ന നിര്‍മ്മാണം, അവയുടെ ഗവേഷണം എന്നിവ വ്യാപിപ്പിക്കണമെന്ന നിര്‍ദ്ദേശം പ്രാധാന്യത്തോടെ കാണുമെന്നും പീയൂഷ് ഗോയല്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category