1 GBP = 92.00 INR                       

BREAKING NEWS

പനി ബാധിച്ച മകന് ചികിത്സതേടി അച്ഛന്‍ എത്തിയതുകൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍; മൂന്നേ മുക്കാലിന് ഒപി ടിക്കറ്റെടുത്തെങ്കിലും ഡോക്ടറെ കണ്ടത് ആറു മണിക്ക്; ശുപാര്‍ശയുമായി എത്തിയവര്‍ കൂളായി ഡോക്ടറെ കണ്ടു മടങ്ങുന്നത് കണ്ടപ്പോള്‍ ചോദ്യം ചെയ്തു; ഒപ്പം ഫേസ്ബുക്കില്‍ ലൈവുമിട്ടു; തന്റെ തലവട്ടം ഫോണില്‍ കണ്ട വനിതാ ഡോക്ടര്‍ പരാതി നല്‍കിയത് പിറ്റേന്ന്; അമിതാവേശത്തില്‍ ജാമ്യമില്ലാ വകുപ്പു ചുമത്തി പൊലീസ് ഷൈജുവിനെ അറസ്റ്റു ചെയ്തു അഴിക്കുള്ളിലാക്കി; നിരപരാധിയെ തുറുങ്കില്‍ അടച്ചതില്‍ രോഷം ഇരമ്പുന്നു

Britishmalayali
എം മനോജ് കുമാര്‍

കൊയിലാണ്ടി: പനിബാധിച്ച് അവശനായ ഏഴു വയസുകാരനായ മകന് ചികിത്സ വൈകിയതില്‍ ക്ഷുഭിതനായി ഫെയ്സ് ബുക്ക് ലൈവ് ഇട്ടതിന്റെ പേരില്‍ അച്ഛന്‍ അറസ്റ്റിലായ സംഭവത്തില്‍ കൊയിലാണ്ടിയില്‍ രോഷം ഇരമ്പുന്നു. കൊയിലാണ്ടിയിലെ രോഷം ഇപ്പോള്‍ കേരളമാകെ പടരുകയുമാണ്. ഫെയ്സ് ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് അച്ഛന്‍ അറസ്റ്റിലായ പ്രശ്നത്തില്‍ വിവിധ സോഷ്യല്‍ മീഡിയകളിലും പ്രതിഷേധം ഇരമ്പുകയാണ്. മിക്ക രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും അറസ്റ്റിലായ കുട്ടിയുടെ അച്ഛന്‍ ഷൈജുവിനു അനുകൂലമായി രംഗത്ത് വന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള യുവജന സംഘടനകള്‍ ഇപ്പോള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തുകയാണ്. അച്ഛനായ ഷൈജു ജയിലിലായ പ്രശ്നം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തതോടെയാണ് സംഭവം വിവാദത്തിന്റെ തലത്തിലേക്ക് എത്തുന്നത്.

പനി ബാധിച്ച് അവശനായ മകന് ചികിത്സ വൈകിയ പ്രശ്നത്തില്‍ ധാര്‍മ്മിക രോഷം പ്രകടിപ്പിച്ച കൂലിപ്പണിക്കാരനായ ഉള്ള്യേരി സ്വദേശിയായ ഷൈജുവിനെയാണ് വിവിധ വകുപ്പുകള്‍ അതില്‍ ഒന്നും ജാമ്യമില്ലാ വകുപ്പും ഉള്‍പ്പെടുത്തി കൊയിലാണ്ടി പൊലീസ് എടുത്ത് അകത്തിട്ടത്. ഇല്ലാത്ത ആക്രമണത്തിന്റെ പേരില്‍ സംഭവം പെരുപ്പിച്ച് കാട്ടി കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ വനിതാ ഡോക്ടര്‍ക്കെതിരെയും സംഭവം പരിശോധിച്ച് കേസ് ചാര്‍ജ് ചെയ്യേണ്ടതിനു പകരം ചാടിക്കയറി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത് ഷൈജുവിനെ അകത്താക്കുകയായിരുന്നു. ഉള്ള്യേരിയുള്ള വീട്ടില്‍ നിന്ന് വിളിച്ചു വരുത്തി ഷൈജുവിനെ അറസ്റ്റ് ചെയ്ത പൊലീസ് നാദാപുരം മജിസ്ട്രേട്ടിന് മുന്‍പിലാണ് ഹാജരാക്കിയത്. പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ഷൈജു ഇപ്പോള്‍ കൊയിലാണ്ടി ജയിലാണ് ഉള്ളത്.

കഴിഞ്ഞ പതിനാറാം തീയതി നടന്ന സംഭവത്തിനാണ് ഇന്നലെ ഷൈജു അറസ്റ്റിലായത്. ഡോക്ടറുടെ മുറിയിലേക്ക് കയറി ബഹളം ഉണ്ടാക്കി, ജോലി തടസപ്പെടുത്തി തുടങ്ങി കേസ്എടുക്കാവുന്ന മുഴുവന്‍ വകുപ്പുകള്‍ക്കും ആധാരമായ പരാതിയാണ് വനിതാ ഡോക്ടര്‍ ഷൈജുവിനു എതിരെ നല്‍കിയത്. സംഭവം നടന്ന പതിനാറിന് ശേഷം പിറ്റേന്നാണ് വനിതാ ഡോക്ടര്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയത്. ഫെയിസ് ബുക്ക് വഴി ലൈവ് ഇട്ടതില്‍ ഡോക്ടറായ താന്‍ കൂടി ഉള്‍പ്പെട്ടതിന്റെ രോഷത്തിലാണ് ഷൈജുവിനെതിരെ വനിതാ ഡോക്ടര്‍ പരാതി നല്‍കിയത്. തന്റെ അനുവാദമില്ലാതെ ഡ്യൂട്ടി സമയത്ത് ഫോട്ടോ എടുത്ത് എന്ന പരാതികൂടി ഡോക്ടര്‍ നല്‍കിയ പരാതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഡോക്ടറുടെ പരാതി കിട്ടിയപാടെ വകുപ്പുകള്‍ കനപ്പിച്ച് നിരുത്തരവാദപരമായ രീതിയില്‍ കൊയിലാണ്ടി പൊലീസ് കൂടി പെരുമാറിയതോടെ ഷൈജു അകത്താകുകയായിരുന്നു. സര്‍ക്കാര്‍ ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നതിന് ഐപിസി 353യും, ഡോക്ടറെ ചീത്ത വിളിച്ച് എന്നതിന് ഐപിസി 294ആ, ഒരു വ്യക്തിയുടെ അനുവാദമില്ലാതെ ഫോട്ടോ എടുത്തതിന് ഐപിസി 119 അ യും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അതിക്രമിച്ച് കയറിയതിനു ഐപിസി 452 യും ചുമത്തി. ഇതില്‍ 353 ജാമ്യമില്ലാ വകുപ്പാണ്. സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അതിക്രമിച്ച് കയറിയതിനു ഐപിസി 452 വകുപ്പ് ചുമത്തിയത് പൊലീസിന്റെ അമിതാവേശത്തിനു ഉദാഹരണമായി നിലനില്‍ക്കുകയും ചെയ്യുന്നു. പനി ബാധിച്ച് അവശനായ മകന് ചികിത്സ തേടിയാണ് അച്ഛന്‍ ഷൈജു സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത്.

അതുകൊണ്ട് തന്നെ ഈ വകുപ്പ് പൊലീസ് ഡോക്ടര്‍ക്ക് കൂട്ട് നിന്നു എന്നതിന് തെളിവാകുകയും ചെയ്യുന്നു. ഷൈജുവിനെ അകത്തിടാന്‍ ഉദ്ദേശിച്ചാണ് ജാമ്യമില്ലാ വകുപ്പായ ഐപിസി 452 ചുമത്തിയത്. അതേസമയം പൊലീസിന്റെ ക്രൂരകൃത്യത്തിന്നെതിരെ ചിലരുടെ നിര്‍ദ്ദേശപ്രകാരം ബോധപൂര്‍വം കൂടിയ വകുപ്പുകള്‍ ചുമത്തിയെന്നാണ് ഷൈജുവിന്റെ കുടുംബം ആരോപിക്കുന്നത്. മകന്‍ തീര്‍ത്തും അവശനായ സാഹചര്യത്തില്‍ ഡോക്ടറോടും ജീവനക്കാരോടും ഷൈജു കാര്യം ധരിപ്പിക്കുക മാത്രമാണുണ്ടായത്. പൊലീസ് ബോധപൂര്‍വം വിവിധ വകുപ്പുകള്‍ ചേര്‍ത്തതായും രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്നും ഷൈജുവിന്റെ ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ കുടുംബം ഇതുവരെ പരാതി നല്‍കിയില്ലെന്ന് കൊയിലാണ്ടി പൊലീസ് മറുനാടനോട് പറഞ്ഞു.

സംഭവങ്ങളുടെ തുടക്കം ഇങ്ങനെ
കഴിഞ്ഞ പതിനാറിന് കടുത്ത പനിയെത്തുടര്‍ന്നാണ് മകന്‍ സൂര്യതേജസിനെയും കൂട്ടി കൂലിപ്പണിക്കാരനായ ഷൈജു കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തുന്നത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നുമാണ് കൊയിലാണ്ടിയിലെ ഡോക്ടറെക്കാണിക്കാന്‍ ഷൈജു വരുന്നത്. മൂന്ന് നാല്‍പതോടെ ഒപി ടിക്കറ്റെടുത്തെങ്കിലും ആറ് മണിക്കാണ് ഡോക്ടറെ കാണാനായത്. ഇതിനിടയില്‍ ആശുപത്രി ജീവനക്കാരുടെ ശുപാര്‍ശയോടെ എത്തിയ നിരവധി രോഗികളെ ഡോക്ടര്‍ വേഗത്തില്‍ മരുന്ന് നല്‍കി മടക്കി അയച്ചു. ഇത് ഷൈജു ചോദ്യം ചെയ്തു. എന്നാല്‍ അവശനായ മകനും രോഷത്തോടെ ഷൈജുവും ക്യൂവില്‍ തുടര്‍ന്നു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമുണ്ടായി.ക്യൂവില്‍ നിന്ന് ആശുപത്രിയിലെ ക്രൂരകൃത്യം ചൂണ്ടിക്കാട്ടി ഷൈജു ഫെയ്സ് ബുക്ക് ലൈവ് നല്‍കി.

ഫെയ്സ് ബുക്ക് ലൈവില്‍ ഡോക്ടര്‍ കൂടി അകപ്പെട്ടു. ഇത് ഡോക്ടറെ ക്ഷുഭിതയാക്കി. പക്ഷെ ഇതേ ഡോക്ടറുടെ മരുന്ന് വാങ്ങിയാണ് ഇവര്‍ മടങ്ങിയത്. പക്ഷെ പിറ്റേന്ന് ദിവസം ഡോക്ടര്‍ കൊയിലാണ്ടി പൊലീസില്‍ എത്തി പരാതി നല്‍കുകയായിരുന്നു. മരുന്ന് വാങ്ങി മടങ്ങിയതിന്റെ അഞ്ചാംദിവസം കൊയിലാണ്ടി സ്റ്റേഷനിലേക്ക് ഷൈജുവിനെ വിളിപ്പിച്ച് അറസ്റ്റ് രേഖപ്പെടുത്തി. വനിത ഡോക്ടര്‍ നല്‍കിയ പരാതി പ്രകാരമാണ് നടപടിയെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്നതായി അറിയില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.

ജോലിക്കിടെ ജീവനക്കാര്‍ക്കുണ്ടാകുന്ന ഏത് പ്രശ്നത്തിനും ഓഫിസ് വഴി പരാതി നല്‍കുന്നതാണ് പതിവ്. ഷൈജുവിന്റെ കാര്യത്തില്‍ ഡ്യൂട്ടി ഡോക്ടര്‍ നേരിട്ടെത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. . എന്നാല്‍ പരാതി നല്‍കിയ അതേ ഡോക്ടറാണ് ഷൈജുവിന്റെ മകനെ പരിശോധിച്ച് മരുന്ന് നല്‍കിയത്. എന്നാല്‍ മകന് ചികിത്സ തേടിയ പ്രശ്നത്തില്‍ നിരപരാധിയായ ഒരച്ഛന്‍ അറസ്റ്റിലായ സംഭവം കേരളത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category