1 GBP = 89.20 INR                       

BREAKING NEWS

ഒന്നര കൊല്ലമെങ്കിലും എന്നെ എംഎല്‍എ ആക്കുമോ എന്ന മാണി സി കാപ്പന്റെ ചോദ്യത്തിന് മുമ്പില്‍ സഹതാപത്തോടെ പ്രതികരിച്ചു പാലാക്കാര്‍; മാണി സി കാപ്പനു അനുകൂലമായി ഉയരുന്നത് ഒ രാജഗോപാല്‍ ഇഫക്ട്; 30,000 വോട്ടു വരെ ബിജെപി നേടിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; മുമ്പില്‍ നിന്നും പോരാടി പിന്നില്‍ നിന്നും പണി കൊടുക്കുന്ന കോണ്‍ഗ്രസ് തന്ത്രം കൂടിയായാല്‍ ജോസ് ടോമിനെ കാത്തിരിക്കുന്നത് പരാജയം തന്നെ: വമ്പന്‍ ഭൂരിപക്ഷമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വിശ്വസിക്കുമ്പോഴും പാലയില്‍ അട്ടിമറിക്കുള്ള സാധ്യത ഇപ്പോഴും തുടരുന്നു

Britishmalayali
kz´wteJI³

പാലാ: മാണി ഇല്ലാത്ത പാലയിലെ ഉപതിരഞ്ഞെടുപ്പില്‍ ഇക്കുറി ആര്‍ക്കായിരിക്കും വിജയം? രണ്ടില ചിഹ്നം ഇല്ലാതെയാണ് ജോസ് ടോം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കെ എം മാണി മരിച്ചതിന്റെ സഹതാപ തരംഗം മുതലെടുക്കാമെന്ന പ്രതീക്ഷയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുള്ളത്. അതേസമയം മൂന്ന് തവണ തോറ്റ എനിക്ക് ഒരു തവണയെങ്കിലും അവസരം തരണം എന്നു പറഞ്ഞു കൊണ്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ മത്സര രംഗത്തുള്ളത്. അതുകൊണ്ട് തന്നെ കാപ്പന് അനുകൂലമായ തരംഗമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.


തിങ്കളാഴ്ച്ചയാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. യുഡിഎഫിന് തന്നെയാണ് മുന്‍തൂക്കമെങ്കിലും അടിയൊഴുക്കുകള്‍ ഉണ്ടായാല്‍ കളം മാറുമെന്നത് ഉറപ്പാണ്. ഒ രാജഗോപാല്‍ നേമത്ത് വിജയിച്ചു കയറിയതില്‍ മുഖ്യമായ കാര്യം ഈ സഹാതാപ തരംഗമായിരുന്നു. അതുപോലെ ഒന്നര കൊല്ലമെങ്കിലും എന്നെ എംഎല്‍എ ആക്കുമോ എന്ന മാണി സി കാപ്പന്റെ ചോദ്യത്തിന് മുമ്പില്‍ സഹതാപത്തോടെ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട് പാലാക്കാര്‍. ഇത് വോട്ടായി മാറിയാല്‍ ജോസ് ടോമിന് മുന്നില്‍ പ്രതിസന്ധിയാകും. മുമ്പുള്ള തെരഞ്ഞെടുപ്പുകളില്‍ ബിജെപി വോട്ടുകളില്‍ ഒരു പങ്ക് കെ എം മാണിക്ക് ലഭിച്ചിരുന്നു. ഇക്കുറി അതുണ്ടാകില്ലെന്നതും യുഡിഎഫിന് പ്രതിബന്ധമായി മാറുന്ന കാര്യമാണ്.

അതേസമയം ഇക്കുറി ബിജെപി കൂടുതല്‍ വോട്ടുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 30,000 വോട്ടു വരെ ബിജെപി നേടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ക്ക് കേരളാ കോണ്‍ഗ്രസ് പ്രാദേശിയ നേതൃത്വത്തോട് അത്രയ്ക്ക് മതിപ്പില്ല. ജില്ലാ പഞ്ചായത്തില്‍ അടക്കം ദ്വീര്‍ഘകാലം ഭരണം കോണ്‍ഗ്രസിന് മുമ്പ് നഷ്ടമാകാന്‍ ഇടയാക്കിയത് അടക്കമുള്ള പ്രദേശിക വികാരം അവിടെ നിലനില്‍ക്കുന്നു. ഇവര്‍ അവസരം മുതലെടുത്ത് അടിയൊഴുക്കിന് വഴിമരുന്നിട്ടാല്‍ അത് തിരിച്ചടിയാകുക കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കാകും.

അടുത്തിടെ പി ജെ ജോസഫിനോട് ചേര്‍ന്നു നില്‍ക്കുന്നത് കേരളാ കോണ്‍ഗ്രസുകാരും പാലം വലിക്കുമോ എന്ന ഭയം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുണ്ട്. എങ്കിലും നേരിയ ഭൂരിപക്ഷത്ത് എങ്കിലും വിജയിക്കാമെന്ന പ്രതീക്ഷയിലാണ് കേരളാ കോണ്‍ഗ്രസ് വൃത്തങ്ങള്‍. മുമ്പില്‍ നിന്നും പോരാടി പിന്നില്‍ നിന്നും പണി കൊടുക്കുന്ന കോണ്‍ഗ്രസ് തന്ത്രം കൂടിയായാല്‍ ജോസ് ടോമിനെ കാത്തിരിക്കുന്നത് പരാജയം തന്നെയാകും. വമ്പന്‍ ഭൂരിപക്ഷമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വിശ്വസിക്കുമ്പോഴും പാലയില്‍ അട്ടിമറിക്കുള്ള സാധ്യത ഇപ്പോഴും തുടരുന്നുണ്ട്.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാല്‍പ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് പാലാ മണ്ഡലത്തില്‍ നേടിയത്. ഇത്രയും വോട്ടിന്റെ ഭൂരിപക്ഷം ഇക്കുറിയും ഉണ്ടാകുമെന്ന് ജോസ് കെ മാണിയും കൂട്ടരും പ്രതീക്ഷിക്കുന്നത്. അതിനിടെ പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ രഹസ്യധാരണ ഉണ്ടെന്ന് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ആരോപിച്ചിച്ചിട്ടുണ്ട്. യുഡിഎഫിന് വോട്ട് മറിക്കാനാണ് ബിജെപി ധാരണ. ഒരോ ബൂത്തില്‍ നിന്നും 35 വോട്ട് വീതം യുഡിഎഫിന് നല്‍കാന്‍ ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുള്ളതെന്നും മാണി സി കാപ്പന്‍ ആരോപിച്ചു. യുഡിഎഫിന് പരാജയ ഭീതിയാണ്. അതുകൊണ്ടാണ് ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയിട്ടുള്ളതെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

ഒരു മാസം നീണ്ടു നിന്ന പരസ്യപ്രചാരണത്തിന് ഒരു ദിവസം മുമ്പെ കൊട്ടിക്കലാശം ആയെങ്കിലും വീടുകയറിയുള്ള സജീവ പ്രചാരണങ്ങളിലാണ് സ്ഥാനാര്‍ത്ഥികള്‍. ഇന്ന് ശ്രീനാരായണ ഗുരു സമാധി ആയതിനാല്‍ പരസ്യ പ്രചാരണം ഇന്നലെ അവസാനിപ്പിക്കാന്‍ മൂന്ന് മുന്നണികളും ഒരുമിച്ച് തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തില്‍ വിവിധ ഇടങ്ങളില്‍ പങ്കെടുത്തു. പാലാ കുരിശുപള്ളി കവലയിലായിരുന്നു യുഡിഎഫിന്റെ കൊട്ടിക്കലാശം. ഉപതിരഞ്ഞെടുപ്പിന്റെ വീറും വാശിയും തെളിയിക്കുന്നതായിരുന്നു മൂന്നു മുന്നണികളുടെയും കൊട്ടിക്കലാശം. ഒരു ദിനം മുമ്പേ ആയതിനാല്‍ 5 മണിയെന്ന സമയ നിബന്ധന ബാധകമല്ലാത്തതും കൊട്ടിക്കലാശത്തിന്റെ ആവേശം വര്‍ധിപ്പിച്ചു. മുഖ്യമന്ത്രി, ഉമ്മന്‍ ചാണ്ടി, ബിജെപി സംസ്ഥാന നേതാക്കള്‍ തുടങ്ങിയവരെല്ലാവരും മണ്ഡലത്തില്‍ സജീവമാണ്.

പാലരിവട്ടവും കിഫ്ബിയും ആയുധമാക്കിയാണ് ഭരണ - പ്രതിപക്ഷ കക്ഷികളുടെ കൊട്ടിക്കലാശം. ഈ ഉപതെരഞ്ഞെടുപ്പിലെ മുഖ്യ പ്രചരണായുധമായി ഇടത് പക്ഷം പാലാരിവട്ടം പാലം അഴിമതി ഉയര്‍ത്തിക്കാട്ടുമ്പോള്‍ കിഫ്ബി അഴിമതി ആരോപണവുമായി പ്രതിരോധം തീര്‍ക്കുകയാണ് യുഡിഎഫ്. പാലാരിവട്ടം പാലം അഴിമതിയില്‍ മുന്മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് വിജിലന്‍സ് കുരുക്ക് മുറുകുന്ന സാഹചര്യത്തില്‍ അത് ആയുധമാക്കിയാണ് മുഖ്യമന്ത്രിയുടെ പാലാ പ്രചാരണം. തെറ്റുകാരെ രക്ഷിക്കുകയെന്ന യുഡിഎഫ് നയമല്ല ഇടത് സര്‍ക്കാരിന്റേതെന്ന് വ്യക്തമാക്കിയാണ് പാലാ പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ പിണറായി വിജയന്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കി പാലാരിവട്ടം അഴിമതി മുഖ്യ വിഷയമാക്കുന്നത്.

എന്നാല്‍ മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രസംഗം, ചെകുത്താന്‍ വേദമോതുന്നതു പോലെയാണെന്നും ഉണ്ടയില്ലാ വെടിയാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പാലാരിവട്ടത്തില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുമ്പോള്‍ പ്രതിപക്ഷം ബേജാറാകുന്നത് എന്തിനെന്ന് കോടിയേരി ബാലകൃഷ്ണനും ചോദിച്ചു. അതേസമയം, പാലാരിവട്ടത്തെ നേരിടാന്‍ കിഫ്ബിയാണ് പ്രതിപക്ഷത്തിന്റെ ആയുധം. ലാവ്‌ലിന്‍ കേസ് അടക്കമുള്ള വിഷയങ്ങള്‍ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ പ്രയോഗിക്കുന്നു.

വെള്ളിയാഴ്ച ഫലപ്രഖ്യാപനമുണ്ടാകും. ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന മണ്ഡലത്തില്‍ വിജയം പ്രവചിക്കുക അസാധ്യമാണ്. കെ.എം മാണിയുടെ സ്മരണകള്‍ പറഞ്ഞാണ് യുഡിഎഫ് വോട്ട് തേടുന്നത്. എന്നാല്‍ മണ്ഡലത്തില്‍ പരിചിതനായ മാണി. സി. കാപ്പനിലാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നടന്ന മികച്ച പ്രകടനത്തിലാണ് എന്‍.ഡി.എ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്.

മറുനാടന്‍ മലയാളി പാലാ അഭിപ്രായ സര്‍വേയുടെ ഫലം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിതുപോലെ യുഡിഎഫ് തരംഗം മണ്ഡലത്തില്‍ പ്രകടമല്ല എന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 40 ശതമാനം പേര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് വോട്ടുചെയ്യുമെന്ന് പറയുമ്പോള്‍, 38 ശതമാനം പേര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പനെ അനുകൂലിക്കുന്നവരാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിയെ 11 ശതമാനം പേര്‍ അനുകൂലിക്കുന്നു. ഈ സര്‍വേയിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം മറ്റുള്ളവര്‍ക്കും നോട്ടക്കും കിട്ടിയ വര്‍ധിച്ച പിന്തുണയാണ്. മറ്റുള്ളവര്‍ 6 ശതമാനവും നോട്ട 5 ശതമാനവും വോട്ടുകള്‍ നേടുമെന്നാണ് സര്‍വേയില്‍ കാണുന്നത്. അതായത് ചെറുതല്ലാത്ത ഒരു വിഭാഗം ഇനിയും ആര്‍ക്ക് വോട്ടുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. പാലായില്‍ അന്തിമ വിധി നിര്‍ണ്ണയിക്കുക അവസാന നിമിഷം തീരുമാനമെടുക്കുന്ന ഇത്തരം വോട്ടര്‍മാര്‍ തന്നെ ആയിരിക്കും. തങ്ങളുടെ അഭിപ്രായം മനസ്സില്‍ മാത്രം സൂക്ഷിച്ച ഈ വോട്ടര്‍മാര്‍ ഒരു അട്ടിമറി സാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. എതായാലും പാലായില്‍ ആര്‍ക്കും ഈസി വാക്കോവര്‍ ഇല്ലെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category