1 GBP = 92.50 INR                       

BREAKING NEWS

ലഹരി മരുന്നു സാമ്രാജ്യത്തിലെ സര്‍പ്പസുന്ദരിയായ ക്ലൗഡിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ഫ്ളാറ്റില്‍; നൈറ്റ് ക്ലബുകളില്‍ തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെ എത്തിയിരുന്ന സുന്ദരിയെ ലോകം നോക്കിയത് കൗതുകത്തോടെ; സിനലോവ കാര്‍ട്ടലെന്ന കൊടും മാഫിയ സംഘത്തിലെ പ്രധാന കണ്ണിയായി മാറിയതും ഗുസ്മാന്റെ പ്രിയങ്കരിയായതും ചരിത്രം; യുവാക്കളുടെ ഹരമായത് സമൂഹമാധ്യമങ്ങളിലെ ചൂടന്‍ ചിത്രങ്ങളിലൂടെ; മെക്സിക്കന്‍ ചരിത്രത്തിലെ അധോലോക നായികയുടെ മരണം വന്‍ ദുരൂഹത അവശേഷിപ്പിച്ച്

Britishmalayali
kz´wteJI³

മെക്‌സിക്കോ: മെക്‌സിക്കന്‍ ലഹരി മരുന്നു സാമ്രാജ്യത്തിലെ സര്‍പ്പസുന്ദരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് രണ്ട് ദിവസം മുന്‍പായിരുന്നു. രക്തത്തില്‍ അമിത അളവില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയെങ്കിലും വിഷ വാതകമോ മറ്റെന്തെങ്കിലും ശ്വാസ തടസമുണ്ടാക്കുന്ന പദാര്‍ഥമോ ബലമായി ശ്വസിപ്പിച്ച് കൊലപ്പെടുത്തിയതാകാമെന്നും പൊലീസ് കരുതുന്നുണ്ട്. ആണുങ്ങളുടെ മാത്രം കുത്തകയായിരുന്ന മെക്‌സിക്കന്‍ ലഹരി മരുന്നു സാമ്രാജ്യത്തെ കഴിഞ്ഞ കുറച്ച് കാലങ്ങളായി അടക്കി വാണത് ക്ലൗഡിയ ഓച്ചോവ ഫെലിക്‌സായിരുന്നു. 'കിം കര്‍ദാഷിയാന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം' എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത് പോലും. റിയാലിറ്റി ഷോ താരം കിം കര്‍ദാഷിയാന്റെ രൂപസാദൃശ്യമുള്ളത് കാരണമായിരുന്നു ഇത്. നൈറ്റ് ക്ലബുകളില്‍ തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെയെത്തുന്ന അവരെ അതുവരെ കൗതുകത്തിന്റെ കണ്ണുകളോടെയായിരുന്നു മെക്‌സിക്കോക്കാരും കണ്ടിരുന്നത്. പിന്നീട് ലോകം കണ്ട ഏറ്റവും വലിയ ലഹരി മരുന്ന് മാഫിയയിലെ പ്രധാന കണ്ണിയായി ഇവര്‍ മാറിയത് ചരിത്രം.

മരിക്കുന്നതിന് തലേന്ന് നൈറ്റ് പാര്‍ട്ടിയില്‍ ഒരാള്‍ക്കൊപ്പം ക്ലൗഡിയ പങ്കെടുത്തതിന് തെളിവുകള്‍ ഉണ്ട്. നൈറ്റ് പാര്‍ട്ടിക്കു ശേഷം അപാര്‍ട്ട്‌മെന്റില്‍ തിരിച്ചെത്തിയ ക്ലൗഡിയയെ പിറ്റേന്ന് രാവിലെ വിളിച്ചപ്പോള്‍ എണീക്കാതായതോടെയാണ് പൊലീസിനെ അറിയിച്ചത്. ഇവര്‍ക്ക് എന്തു സംഭവിച്ചുവെന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിനും വ്യക്തതയില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വരാനിരിക്കുകയാണ്. 2014 ജൂണില്‍ ക്ലൗഡിയ ട്വിറ്ററില്‍ പങ്ക് വെച്ച ചിത്രത്തിലൂടെയാണ് ഇവര്‍ ലഹരി മരുന്നു മാഫിയ ലോകത്തേക്കുള്ള വരവറിയിച്ചത്. പിങ്ക് നിറത്തിലും സ്വര്‍ണ നിറത്തിലുമുള്ള എകെ 47 തോക്കുകള്‍ പിടിച്ച് കൊണ്ടുള്ള ആ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. സിനലോവ കാര്‍ട്ടലെന്ന കൊടും മാഫിയാ സംഘത്തിലൂടെയാണ് ക്ലൗഡിയ ലോകമെമ്പാടും അറിയപ്പെടാന്‍ തുടങ്ങിയത്. ഇതിന്റെ പ്രധാന ഘടകമായ വാക്വീന്‍ ഗുസ്മാന്‍ അറസ്റ്റിലായതും പിന്നാലെയെത്തിയ ഹോസെ റോഡ്രിഗോ ഏരെചികയെ യുഎസ് കുരുക്കിയതുമെല്ലാം ലഹരിക്കടത്തുകാര്‍ക്കു വന്‍ തിരിച്ചടിയാണു നല്‍കിയത്.

എന്നാല്‍ ഇതോടെ സിനലോവ കാര്‍ട്ടല്‍ എന്ന സംഘത്തെ തുടച്ച് നീക്കാമെന്ന് കരുതിയ മെക്‌സിക്കോയുടേയും യുഎസിന്റെയും കണക്കു കൂട്ടല്‍ തെറ്റിച്ച് കൊണ്ട് ക്ലൗഡിയ സജീവമായി രംഗത്തെത്തി. പാവപ്പെട്ടവരെ സഹായിച്ചും തന്റെ കീഴിലുള്ള ലഹരി കടത്തു ഗ്രാമങ്ങളില്‍ സിനലോവ കാര്‍ട്ടല്‍ കമ്പനിയുടെ സിഎസ്ആര്‍ പരിപാടികള്‍ മുഖേന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയും നാട്ടുകാരുടെ പിന്തുണ നേടാന്‍ ഗുസ്മാനെ സഹായിച്ചിരുന്നവരില്‍ പ്രമുഖയായിരുന്നു ക്ലൗഡിയ. ഇവിടത്തെ ജനങ്ങളുമായുള്ള ബന്ധം പൊലീസില്‍ നിന്ന് പോലും രക്ഷപ്പെടാന്‍ ഇവരെ സഹായിച്ചു. സിനലോവയുടെ കൊലയാളി സംഘമായ ആന്ത്രാക്‌സിന്റെ തലവന്‍ ഹോസെ റോഡ്രിഗോ ഏരെചികയുടെ കാമുകിയായിരുന്നു എന്നും പറയപ്പെടുന്നു. 2014 ല്‍ ഇവരെ കൊല്ലാനുള്ള ശ്രമവും നടന്നെങ്കിലും ആളുമാറി വെടിയേറ്റു മരിച്ചത് മറ്റൊരു വനിതയായിരുന്നു. വാക്വീന്‍ ഗുസ്മാന്‍ എന്ന അധോലോക രാജാവ് കൊടും ക്രൂരതകള്‍ക്കു വേണ്ടി ഉപയോഗിച്ചിരുന്ന സുന്ദരമായ മുഖമായിരുന്നു ക്ലൗഡിയ. പക്ഷേ ഗുസ്മാനുമായുള്ള ബന്ധം ക്ലൗഡിയ നിഷേധിച്ചിരുന്നു.
ഗുസ്മാന്‍ ഇല്ലാതിരുന്ന സമയം സിനലോവ കാര്‍ട്ടലിനെയും ആന്ത്രാക്‌സിനെയും സജീവമായി നിലനിര്‍ത്താന്‍ സഹായിച്ച ഹോസെയുമായും ക്ലൗഡിയക്ക് ബന്ധമുണ്ടായിരുന്നു. സംഘത്തിലെ പ്രമുഖനായിരുന്ന എല്‍ ചാവോ ഫെലിക്‌സിനെ വിവാഹം കഴിച്ചപ്പോഴും ഹോസെയുമായുള്ള ബന്ധം ക്ലൗഡിയ തുടര്‍ന്നു. ഫെലിക്‌സുമായുള്ള വിവാഹ ബന്ധത്തില്‍ മൂന്നു കുട്ടികളും ക്ലൗഡിയക്കുണ്ട്. ഗുസ്മാന്റെ സാമ്രാജ്യം യുഎസിലേക്കു വ്യാപിക്കാതിരിക്കാന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം മതി സിനലാവോ കാര്‍ട്ടല്‍ എന്ന കുപ്രസിദ്ധ മാഫിയ സംഘവും 'കുള്ളന്‍' എന്ന പേരില്‍ ലോകം പരിഹസിച്ച ഗുസ്മാനും ആരായിരുന്നു എന്ന് മനസ്സിലാക്കാന്‍.
25 വര്‍ഷമായി ലഹരി മരുന്ന് കടത്തുകയും എതിരാളികളെ കൊന്നു തള്ളുന്നതും പതിവാക്കിയിരുന്ന ഗുസ്മാന്‍ രണ്ട് തവണ തടവു ചാടിയിരുന്നു. ജയില്‍പ്പുള്ളികളുടെ അലക്ക് തുണിക്കെട്ടിനുള്ളില്‍ പതുങ്ങിയിരുന്നാണ് നാലരയടി മാത്രം ഉയരമുള്ള ഗുസ്മാന്‍ ഒരിക്കല്‍ രക്ഷപ്പെട്ടത്. ഒന്നര കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിലൂടെയും ഒരിക്കല്‍ രക്ഷപ്പെട്ടു. ഗുസ്മാനെ ജയില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ജയിലില്‍ സന്ദര്‍ശിച്ച് അധോലോക ബന്ധങ്ങള്‍ ശക്തമാക്കാന്‍ സഹായിച്ചിരുന്നവരില്‍ ഒരാള്‍ ക്ലൗഡിയ ആയിരുന്നു. തന്റെ ജീവിത കഥ സിനിമയാക്കാനുള്‍പ്പെടെ ഒളിവില്‍ ശ്രമം നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്.എത്ര സുരക്ഷാ സന്നാഹമുള്ള ജയിലില്‍ പിടിച്ചിട്ടാലും പുല്ലു പോലെ ചാടിപ്പോരുന്ന കുറ്റവാളിയെ തളയ്ക്കാന്‍ യുഎസിനു മാത്രമേ സാധിക്കൂവെന്ന തിരിച്ചറിവും ആ നാടുകടത്തലിനു പിന്നിലുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങള്‍ വിധിയെഴുതി. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഗുസ്മാന്‍ യുഎസില്‍ തടവിലാണിപ്പോള്‍. ജീവപര്യന്തത്തിനൊപ്പം 30 വര്‍ഷം തടവും യുഎസ് കോടതി ഗുസ്മാന് വിധിച്ചിരുന്നു.
ആഡംബര ജീവിതത്തോട് അതിയായ താല്പര്യമുണ്ടായിരുന്ന ക്ലൗഡിയ മെക്‌സിക്കോയില്‍ മോഹ വിലയുള്ള മോഡല്‍ ആയിരുന്നു. സാമൂഹിക മാധ്യമങ്ങളിലെ ഫോട്ടോകളിലൂടെയും അവര്‍ വിവാദങ്ങളില്‍ ഇടംപിടിച്ചു. സ്വന്തം മകനെ കിടക്കയില്‍ കെട്ടുകണക്കിന് ഡോളറുകള്‍ക്കിടയിലിട്ടുള്ള ചിത്രമായിരുന്നു അതിലൊന്ന്. ബിഎംഡബ്ല്യു കാറില്‍ എകെ 47 സൂക്ഷിച്ച ചിത്രവും വൈറലായി. ആഡബംര കാറുകള്‍ക്കും സിംഹത്തിനും ചീറ്റപ്പുലിക്കുമെല്ലാം ഒപ്പം ക്ലൗഡിയയെടുത്ത ചിത്രങ്ങളും അവര്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ആരാധകരെ സൃഷ്ടിച്ചു.നീന്തല്‍ വേഷത്തിലും ആഡംബര വസ്ത്രത്തിലുമെല്ലാമുള്ള ചൂടന്‍ ചിത്രങ്ങള്‍ വഴി മെക്‌സിക്കന്‍ യുവാക്കളുടെയും ഹരമായിരുന്നു ക്ലൗഡിയ. ബിക്കിനി ധരിച്ച അഴകളവുകളുള്ള കൊലയാളി, സര്‍പ്പ സുന്ദരി എന്നിങ്ങനെയായിരുന്നു രാജ്യാന്തര മാധ്യമങ്ങള്‍ ക്ലൗഡിയയെ വിശേഷിപ്പിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമിലെയും താരങ്ങളിലൊരാളായിരുന്നു ക്ലൗഡിയ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category