1 GBP = 91.00 INR                       

BREAKING NEWS

18 കിലോമീറ്റര്‍ ഓട്ടോയില്‍ സഞ്ചരിച്ചതിന് ഈടാക്കിയത് 4300 രൂപ!; ആദ്യമായി പൂണെയില്‍ എത്തിയ ടെക്കിക്ക് നല്‍കേണ്ടി വന്നത് ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന യാത്രാനിരക്ക്

Britishmalayali
kz´wteJI³

പൂണെ: ആദ്യമായി പൂണെയില്‍ എത്തിയ യുവാവില്‍ നിന്നും 18 കിലോമീറ്റര്‍ സഞ്ചരിച്ചതിന് ഓട്ടോറിക്ഷാക്കാരന്‍ ഈടാക്കിയത് 4300 രൂപ. ബാംഗ്ലൂരില്‍ നിന്നും പൂണെയിലേക്ക് പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയ ഐടി ജീവനക്കാരനാണ് തന്റെ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് നല്‍കി ഓട്ടോറിക്ഷാ യാത്ര നടത്തേണ്ട അവസ്ഥ ഉണ്ടായത്. കത്റാജില്‍ നിന്നും യേര്‍വാഡയിലേക്ക് യാത്ര ചെയ്യാനാണ് ഇയാള്‍ ഓട്ടോറിക്ഷയില്‍ കയറിയത്. തുടര്‍ന്ന് ഉയര്‍ന്ന തുക ഈടാക്കിയത് സംബന്ധിച്ച് ഇയാള്‍ പൊലീസില്‍ പരാതി നല്‍കി.

ബസില്‍ നിന്ന് രാവിലെ കത്രാജില്‍ ഇറങ്ങിയതിന് ശേഷം ഇയാള്‍ ക്യാബ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ലഭ്യമല്ലെന്ന് കാണിച്ചതോടെ അത് വഴി കടന്ന് പോയ ഓട്ടോറിക്ഷ വിളിച്ചു. ഒരാള്‍ യാത്രക്കാരന്റെ സീറ്റില്‍ നേരത്തേ ഇരിക്കുന്നുണ്ടായിരുന്നു. അയാളാണ് യഥാര്‍ത്ഥ ഡ്രൈവര്‍ എന്ന് തോന്നിയതായും ഇയാള്‍ പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് പിടിക്കാതിരിക്കാന്‍ ഇയാള്‍ സുഹൃത്തിനോട് ഓട്ടോ ഓടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പറയുന്നു.

യേര്‍വാഡയില്‍ എത്തിയപ്പോള്‍ ഇരുട്ടായിരുന്നു. തുടര്‍ന്ന് 4300 രൂപ നല്‍കാന്‍ പറഞ്ഞു. നല്‍കാന്‍ വിസമ്മതിച്ചതോടെ പ്രധാന നഗരത്തിലേക്ക് പ്രവേശിക്കാന്‍ തങ്ങള്‍ 600 രൂപ നല്‍കിയെന്നും തിരികെ ഇറങ്ങാനും 600 നല്‍കണമെന്നും പറഞ്ഞു. റോഡില്‍ ആരും ഇല്ലാത്തതിനാല്‍ യുവാവ് ഭയന്നു. തുടര്‍ന്ന് ആവശ്യപ്പെട്ട പണം നല്‍കി. പക്ഷേ ഓട്ടോറിക്ഷയുടെ നമ്പര്‍ നോട്ട് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്കാന്‍ ഇറങ്ങിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category