1 GBP = 91.00 INR                       

BREAKING NEWS

സുപ്രീം കോടതിയില്‍ ഇനി സിംഗിള്‍ ബെഞ്ചും; കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നത് ഒരു ജഡ്ജി മാത്രമുള്ള ബെഞ്ച് ആയിരിക്കും; ഭേദഗതി ചെയ്തത് 2003 ലെ സുപ്രീംകോടതി ചട്ടങ്ങള്‍; അഞ്ച് ജഡ്ജിമാരടങ്ങുന്ന ഒരു സ്ഥിരം ബെഞ്ചിനെ കൂടി നിയോഗിക്കും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കേസുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാനും വേഗം തീര്‍പ്പാക്കാനുമായി സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി ഇനി മുതല്‍ സിംഗിള്‍ ബെഞ്ച് കേസ് പരിഗണിക്കും. 7 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ മുന്‍കൂര്‍ ജാമ്യം, ജാമ്യാപേക്ഷ എന്നിവയും ഒരു കോടതിയില്‍ നിന്ന് മറ്റൊരു കോടതിയിലേക്കുള്ള മാറ്റവും ഒരു ജഡ്ജി മാത്രമുള്ള ബെഞ്ച് പരിഗണിക്കും. ഇതുവരെ രണ്ടംഗ, മൂന്നംഗ ബെഞ്ച് ആയിരുന്നു ഇത്തരം അപേക്ഷകള്‍ പരിഗണിച്ചിരുന്നത്. ഭേദഗതിയോടെ ഇതിനുള്ള ഗസറ്റ് വിജ്ഞാപനമിറക്കി. ഇവയല്ലാതെ സിംഗിള്‍ ബെഞ്ച് പരിഗണിക്കേണ്ട കേസുകള്‍ ചീഫ് ജസ്റ്റിസിന് തീരുമാനിക്കാം. 2003 ലെ സുപ്രീംകോടതി ചട്ടങ്ങളാണ് ഭേദഗതി ചെയ്തത്. സിംഗിള്‍ ബെഞ്ചിലെ ജഡ്ജിയെ നിയോഗിക്കുന്നതും ചീഫ് ജസ്റ്റിസായിരിക്കും.

കോടതിയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ഇതുള്‍പ്പെടെ ഒട്ടേറെ നിയമങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗം തീര്‍പ്പാക്കാനായി സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 31ല്‍ നിന്ന് 34 ആക്കാന്‍ ഈയിടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിലവില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 30 ജഡ്ജിമാരാണ് സുപ്രീം കോടതിയിലുള്ളത്. അതേ സമയം ഭരണഘടനാ സൃഷ്ടാക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ അഞ്ച് ജഡ്ജിമാരടങ്ങുന്ന ഒരു സ്ഥിരം ബെഞ്ചിനെ സുപ്രീംകോടതിയില്‍ നിയോഗിക്കും.

1950 ല്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ എട്ട് ജഡ്ജിമാരായിരുന്നു സുപ്രീം കോടതിയില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 34 ല്‍ എത്തി നില്‍ക്കുന്നു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ജഡ്ജിമാരുടെ എണ്ണത്തില്‍ വര്‍ദ്ധവന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. തുടര്‍ന്നാണ് ഒക്ടോബര്‍ 1 മുതല്‍ അഞ്ചംഗ ബെഞ്ചിനെ നിയോഗിക്കാന്‍ ചീഫ് ജസ്റ്റിസിന് അധികാരം ലഭിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category