1 GBP = 100.50 INR                       

BREAKING NEWS

ഓള്‍ യുകെ ചീട്ടുകളി മത്സരം വൂള്‍വര്‍ഹാംപ്ടണില്‍; റമ്മി, ലേലം മത്സരങ്ങളിലേക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം; വിജയികളെ കാത്തിരിക്കു ന്നത് ആകര്‍ഷക സമ്മാനങ്ങളും

Britishmalayali
ബിജു മാത്യു

മിഡ്ലാണ്ട്‌സിലെ മുന്‍നിര മലയാളി സംഘടനയായ മൈക്ക മിഡ്‌ലാന്റ്‌സ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഓള്‍ യുകെ ചീട്ടുകളി മത്സരം ഒക്ടോബര്‍ 19ന് വൂള്‍വര്‍ഹാംപ്ടണിലെ യുകെകെസിഎ ഹാളില്‍ നടക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് നാലു മണിവരെ നടക്കുന്ന മത്സരത്തില്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചീട്ടുകളി ടീമുകളും ചീട്ടുകളി പ്രേമികളും പങ്കെടുക്കും.

റമ്മി, ലേലം (28) എന്നീ വിഭാഗങ്ങളില്‍ ആണ് മത്സരം നടക്കുന്നത്. 28 കളിയില്‍ ഒരു ടീമില്‍ 3 പേര് ഉണ്ടായിരിക്കും. എല്ലാ ടീമിനും മിനിമം രണ്ട് കളിയെങ്കിലും ഗ്രൂപ്പ് സ്റ്റേജില്‍ ഉണ്ടായിരിക്കും. ഗ്രൂപ്പ്, നോക്ക് ഔട്ട് സ്റ്റേജുകള്‍ വഴിയാണ് മത്സര വിജയിയെ കണ്ടെത്തുന്നത്. മത്സരങ്ങള്‍ സംബന്ധിച്ച വിശദമായ നിയമാവലി രജിസ്‌ട്രേഷന്‍ ചെയ്യുന്ന ടീമുകള്‍ക്ക് നല്‍കുന്നതായിരിക്കും.

ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ ആണ് മത്സര വിജയികളെ കാത്തിരിക്കുന്നത്. 28 കളിക്ക് ഒന്നാം സമ്മാനം 301 പൗണ്ട്, രണ്ടാം സമ്മാനം 201 പൗണ്ട്, മൂന്നാം സമ്മാനം 101 പൗണ്ട്, റമ്മി കളിക്ക് ഒന്നാം സമ്മാനം 201 പൗണ്ട്, രണ്ടാം സമ്മാനം 151 പൗണ്ട്, മൂന്നാം സമ്മാനം 101 പൗണ്ട്.

രജിസ്‌ട്രേഷന്‍ ചെയ്യുവാനുള്ള അവസാന തീയതി 13/10/2019 ആണ്. 28 കളിക്കാന്‍ ഒരു ടീമിന്റെ (3 പേര്‍) രജിസ്‌ട്രേഷന്‍ ഫീസ് 30 പൗണ്ട്  ആണ്. റമ്മി കളിക്കാന്‍ ഒരു വ്യക്തിയുടെ രജിസ്‌ട്രേഷന്‍ ഫീസ് 10 പൗണ്ട് ആണ്. രജിസ്‌ട്രേഷന്‍ നടത്തുവാന്‍ മൈക്കയുടെ താഴെ തന്നിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്കു ഫീസ് ട്രാന്‍സ്ഫര്‍ ചെയ്യുക.

Name of Account Holder - MIKCA, 
Account Number  52193248
Sort Code  40 45 19

രജിസ്‌ട്രേഷന്‍ ഫീസ്  ഓണ്‍ലൈന്‍ ചെയ്യുമ്പോള്‍ ടീം ക്യാപ്റ്റന്റെ പേരും സ്ഥല പേരും റഫറന്‍സ് ആയി വയ്ക്കുകയും താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ഒന്നില്‍  വിളിച്ചോ മെസേജ് അയച്ചോ അറിയിക്കുവാനും അഭ്യര്‍ത്ഥിക്കുന്നു.

സന്തോഷ് തോമസ്: മൈക്ക പ്രസിഡന്റ്: 07545 895816, അജീസ് കുര്യന്‍: മൈക്ക സെക്രട്ടറി: 07913 338511, സിനു തോമസ്: മൈക്ക ട്രഷറര്‍: 07859017997, ബിജു മാത്യു 07903757122, ബൈജു തോമസ് 07825642000
മത്സര വേദിയുടെ വിലാസം
UKKCA Hall, Woodcross Lane, Bilston, Wolverhampton, WV14 9BW

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category