1 GBP = 91.20 INR                       

BREAKING NEWS

വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും ബിജെപിയെ കച്ചി തൊടാന്‍ സിപിഎം അനുവദിക്കുമോ? എറണാകുളത്തും കോന്നിയിലും യുഡിഎഫ് കോട്ട തകര്‍ക്കാന്‍ എല്‍ഡിഎഫിന് കഴിയുമോ? അരൂരിലെ സിപിഎം കോട്ടയ്ക്ക് ഇക്കുറി ഇളക്കം തട്ടുമോ? അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് സാധ്യതകള്‍ വിലയിരുത്തുമ്പോള്‍

Britishmalayali
kz´wteJI³

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അലയൊലികള്‍ അവസാനിക്കും മുമ്പ് മറ്റൊരു തെരഞ്ഞെടുപ്പിന് കൂടി കേരളം ഈ വര്‍ഷം സാക്ഷ്യം വഹിക്കുകയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനും 2021ല്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി വേണം ഇതിനെ കരുതാന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്തായിരുന്നു ജനങ്ങള്‍ നല്‍കിയ സന്ദേശം, അതില്‍ നിന്നും വ്യത്യസ്തമാണോ കേരളം ഇപ്പോഴും ചിന്തിക്കുന്നത് എന്നറിയാന്‍ ഈ തെരഞ്ഞെടുപ്പ് മതിയാകും. കേരള ചരിത്രത്തില്‍ ആദ്യമായാണ് അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ നാലിടത്തും അനാവിശ്യമായ മത്സരം ആയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ നാല് മണ്ഡലങ്ങളിലും മൂന്നര കൊല്ലം മുമ്പ് ജനങ്ങള്‍ ജയിപ്പിച്ചുവിട്ട സ്ഥാനാര്‍ത്ഥികള്‍ രാജിവെച്ച് പോയതാണ്. അതുകൊണ്ട് മറ്റൊരു തെരഞ്ഞെടുപ്പ് കൂടി മലയാളികള്‍ നേരിടേണ്ടി വരുന്നു.

എന്നാല്‍, വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ജനങ്ങള്‍ എങ്ങനെ ചിന്തിക്കും എന്നതിനുള്ള ഏറ്റവും മികച്ച ഉദാഹരണമായി ഇത് മാറും. അഞ്ച് മണ്ഡലങ്ങളില്‍ നാലിടവും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകള്‍ ആയതുകൊണ്ടുതന്നെ അഞ്ചിടവും ജയിച്ചില്ലെങ്കില്‍ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അതൊരു വിജയമേ അല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 93 സീറ്റുകളോട് കൂടി അധികാരത്തില്‍ എല്‍ഡിഎഫ് ഏറിയപ്പോള്‍, അതായത് എല്‍ഡിഎഫ് തരംഗം ആഞ്ഞുവീശിയപ്പോഴും വീഴാതെ പിടിച്ച് നിന്ന മണ്ഡലങ്ങളാണ് അഞ്ചില്‍ നാലും എന്നോര്‍ക്കണം.

അതുകൊണ്ടു തന്നെ എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം അരൂരിലെ വിജയം ഉറപ്പിക്കുക എന്നതിനപ്പുറം മറ്റൊരു അജണ്ടയുടെയും ആവശ്യമില്ല. അരൂരിനൊപ്പം ഒരു സീറ്റെങ്കിലും നേടാന്‍ കഴിഞ്ഞാല്‍ എല്‍ഡിഎഫിന്റെ നേട്ടമായി തന്നെ ഇതിനെ വ്യഖ്യാനിക്കേണ്ടിവരും. അരൂരിനെ സംബന്ധിച്ചിടത്തോളം എല്‍ഡിഎഫിന് എന്തെങ്കിലും ക്ഷീണം സംഭവിക്കുന്ന ഒരു സാഹചര്യം ഇപ്പോഴില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതാണ്ട് 38000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച സ്ഥാനാര്‍ത്ഥി ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കും എന്ന ആത്മവിശ്വാസം എല്‍ഡിഎഫിനുണ്ടെങ്കില്‍ അതില്‍ കുറ്റമൊന്നും പറയാന്‍ കഴിയില്ല.


അതേസമയം, എല്‍ഡിഎഫ് അരൂരില്‍ തോറ്റാല്‍ അത് കൃത്യമായ ഒരു സന്ദേശമായിരിക്കും സിപിഎമ്മിന് നല്‍കുന്നത്. സിപിഎം എന്ന് പറയുന്ന പാര്‍ട്ടിയെ ജനം മടുത്തു എന്ന കൃത്യമായ സന്ദേശം. അരൂരിലെ സിപിഎമ്മിന്റെ തോല്‍വിയായിരിക്കും അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും കൃത്യമായ മുന്നറിയിപ്പ്. എന്നാല്‍ അരൂരില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് സിപിഎമ്മിന് തന്നെയാണ് ഇക്കുറി വിജയ സാധ്യത. എറണാകുളത്തും കോന്നിയിലും യുഡിഎഫിന് തോല്‍വിയുണ്ടായാല്‍ തീര്‍ച്ചയായും അത് കോണ്‍ഗ്രസിനും യുഡിഎഫിനും തികഞ്ഞ നിരാശയായിരിക്കും സമ്മാനിക്കുക. ഈ രണ്ട് മണ്ഡലങ്ങളില്‍ വിജയിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞാല്‍ ഇവിടെ എല്‍ഡിഎഫ് തരംഗമുണ്ട് എന്ന് വിശ്വസിക്കേണ്ടിവരും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എറണാകുളത്തും കോന്നിയിലും യുഡിഎഫിനെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് മാത്രമേ കഴിയൂ. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category