1 GBP = 93.35 INR                       

BREAKING NEWS

ടോയ്ലെറ്റില്‍ ഇരുന്ന് മൊബൈല്‍ നോക്കുകയും പത്രം വായിക്കുകയും ചെയ്ത് ശീലിച്ചവരാണോ നിങ്ങള്‍? എങ്കില്‍ ഓര്‍ത്ത് വെച്ചോളു; ഭാവിയില്‍ നിങ്ങള്‍ ഒരു പൈല്‍സ് രോഗിയായി തീരും; കക്കൂസില്‍ പോകുമ്പോള്‍ വേറെ പണിക്ക് ശ്രമിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്

Britishmalayali
kz´wteJI³

ടോയ്‌ലെറ്റില്‍ ഒരു പാട് സമയം ചെലവഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധര്‍. മലമൂത്ര വിസര്‍ജ്ജനത്തിനല്ലാതെ മറ്റ് കാര്യങ്ങള്‍ക്ക് കൂടി ആ സമയം ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് മാറാ രോഗങ്ങളും വേദനയുമാണ്. പലപ്പോഴും മലവിസര്‍ജ്ജനത്തിന് കാലതാമസം നേരിടുന്നതു കൊണ്ടല്ല, മറിച്ച് ജീവിത രീതിയില്‍ വന്ന മാറ്റങ്ങളാണ് ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതിന് കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് മുഖ്യകാരണമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.

ലണ്ടനില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ. സാറാ ജാര്‍വിസാണ് ഇത് സംബന്ധിച്ച വിശദീകരണം നല്‍കുന്നത്. ടോയ്‌ലെറ്റില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് പൈല്‍സ് ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. മലദ്വാരത്തിന് ചുറ്റുമുള്ള രക്തക്കുഴലുകള്‍ പുറത്തേയ്ക്ക് തള്ളിവരാനും ഇത് ഇടയാക്കും. ശോധന കുറയുന്നതിനും കൂടുതല്‍ സമയം ടോയ്‌ലെറ്റില്‍ ചെലവഴിക്കുന്നത് കാരണമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ടോയ്‌ലെറ്റില്‍ ഇരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെയും പുസ്തകം വായിക്കുന്നവരുടെയും എണ്ണം വര്‍ധിച്ചുവരുകയാണ്. സമ്മര്‍ദം നിറഞ്ഞ ജീവിതത്തില്‍ അല്‍പ്പം സ്വാസ്ഥത ലഭിക്കുന്ന സ്ഥലമാണ് ടോയ്‌ലെറ്റ് എന്ന് ചിലര്‍ ചിന്തിച്ചാല്‍ അവരെ തെറ്റു പറയാനും കഴിയില്ല. തിരക്കിട്ട ജീവിതത്തില്‍ സമാധാനമായി ഇരിക്കാന്‍ കഴിയുന്ന സ്ഥലമായി ചിലര്‍ ടോയ്‌ലെറ്റുകളെ കാണുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പണ്ട് പത്രപാരായണത്തിനും പുസ്തക വായനക്കുമായിരുന്നു കക്കൂസില്‍ പോകുന്ന സമയം ചിലവഴിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മൊബൈല്‍ ഫോണിലും സമൂഹ മാധ്യമങ്ങളിലും ചിലവഴിക്കാനാണ് ഈ സമയം പലരും ഉപയോഗിക്കുന്നത്.

എന്നാല്‍ ആരോഗ്യവിദഗ്ദ്ധര്‍ ഇതിനെ എതിര്‍ക്കുകയാണ്. ഇത് പ്രതികൂലമായ ഫലം നല്‍കുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 10 മിനിറ്റില്‍ താഴെ മാത്രം ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതാണ് ഏറ്റവും അനുയോജ്യമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. പൈല്‍സ് ഇന്ന് സര്‍വസാധാരണമായിട്ടുണ്ട് എന്നും പലരും വേദന നിശബ്ദം സഹിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category