1 GBP = 97.70 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം- 20

Britishmalayali
രശ്മി പ്രകാശ്

ദ്യമായാണ് എങ്ങുമെങ്ങുമെത്താതെ ഇങ്ങനെ ഒരന്വേഷണം. മാര്‍ക് കേസ് ഡയറി മറിച്ചുനോക്കിക്കൊണ്ടിരുന്നു. സിസി ടിവിയുടെ കണ്ണുകളിലൊന്നും പെടാതെ രണ്ടു പെണ്‍കുട്ടികളെ എങ്ങനെ കടത്തിക്കൊണ്ടു പോകും? അതോ അവര്‍ സ്വയം പോയതാണോ? 


നാളെ ഹെഡ് ഓഫീസില്‍ റിപ്പോര്‍ട്ട് കൊടുക്കണ്ടതാണ്.

മറ്റെന്തോ എടുക്കാന്‍ വേണ്ടി ബാഗ് തുറന്നപ്പോഴാണ് ഇസയുടെ ഡയറി ശ്രദ്ധയില്‍ പെട്ടത്. മാര്‍ക്ക്, താളുകള്‍ മറിച്ചു നോക്കി. മലയാളത്തിലെഴുതിയ താളുകളിലൊക്കെ ബിഗ് വേര്‍ഡ് ട്രാന്‍സലേഷന്‍ സര്‍വീസിന്റെ, ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്ത പേപ്പറും ഉണ്ടായിരുന്നു. അവളുടെ ചെറിയ ചെറിയ ചിന്തകളും, ഇഷ്ടപ്പെട്ട മഹദ്വചനങ്ങളും, ആഗ്രഹങ്ങളുമല്ലാതെ ഒരു പ്രണയമോ, അപകട സൂചനയോ ഒന്നുമതിലില്ല.

'ഈ അറിവ് ഒരത്ഭുതം തന്നെ. ഒന്നറിയുന്നതിന് വേറൊന്നു കൂടി അറിയണം. അങ്ങനെ എത്രയെത്ര പേരാണ്! എത്രയെത്ര രൂപങ്ങള്‍, എത്ര നാമങ്ങള്‍, എത്ര ശരീരങ്ങള്‍! ഈ കടലില്‍ എത്ര ആഴമുണ്ട്? ആര്‍ക്കറിയാം. ഇതില്‍ എത്ര ജലമുണ്ട്? അതും അറിഞ്ഞു കൂടാ'!

'ഓരോ തിരയുടെയും പിന്നില്‍ വീശി വരുന്ന കാറ്റുണ്ട്. ഓരോ തിര കടന്നു പോകുന്നിടത്തും അതുളവാക്കുന്ന ചുഴിയുണ്ട്.നാമൊക്കെ ഉണ്ടെന്നും ഇല്ലെന്നും പറയാം'.

'നോക്കിനില്‍ക്കുന്നതിനിടയ്ക്ക് ഒന്നും കാണാനില്ലായിരുന്നു കുന്നിന്റെ പിന്നില്‍ നിന്നു സൂര്യന്‍ ഉയര്‍ന്നു വരുന്നു. ഇന്നലെ മുട്ടായി നിന്ന പൂവ് വിരിഞ്ഞപ്പോള്‍ എത്ര ദലങ്ങളാണ്'.

'മരക്കൊമ്പില്‍ ആയിരമായിരം ഇലകള്‍ വരുന്നു.ആരും ഉണ്ടാക്കി വയ്ക്കുകയല്ല. തനിയെ വരുന്നു.

ഇതെല്ലാം പൊടുന്നനെ ഉണ്ടായതാണോ? അതോ നേരത്തെ ഉണ്ടായിരുന്നോ'?

പ്രായത്തില്‍ കവിഞ്ഞ പക്വതയും അറിവും ഇസയുടെ ഓരോ എഴുത്തിലും കാണാം. താളുകള്‍ മറിച്ചുമറിച്ചു വന്നപ്പോഴാണ് ഇടയ്ക്ക് രണ്ടു താളുകള്‍ തമ്മി ഒട്ടിപ്പിടിച്ചിരിക്കുന്നത് മാര്‍ക്കിന്റെ ശ്രദ്ധയില്‍ പെട്ടത്. എന്തോ എഴുതിയിട്ട് അത് രണ്ടുമൂന്നു തവണ വെട്ടിക്കളഞ്ഞിരിക്കുന്നു.പലതവണ ശ്രമിച്ചപ്പോള്‍ അത് 'ഗ്രേറ്റ് പവേഴ്‌സ് 1945' എന്നാണ് എഴുതിയിരിക്കുന്നത് എന്ന് മനസ്സിലായി.

അതെന്താണെന്ന് എത്ര ആലോചിച്ചിട്ടും മാര്‍ക്കിന്റെ ഓര്‍മയിലേക്ക് വന്നില്ല. ഡയറി മടക്കി വെച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തുടങ്ങിയപ്പോഴാണ് ഫിലിപ്പിന്റെ കോള്‍ വന്നത്. പറയാന്‍ പ്രത്യേകിച്ചൊന്നുമില്ലാതിരുന്നത് കൊണ്ട് അയാള്‍ ഫോണ്‍ എടുത്തില്ല. പക്ഷേ പെട്ടന്നയാളുടെ ഓര്‍മയിലേക്ക് ഫെലിക്‌സ് വന്നു. 

''ഓ മൈ ഗുഡ് നെസ്' ഗ്രേറ്റ് പവേഴ്‌സ് 1945 ഫെലിക്‌സിന്റെ ബാന്‍ഡിന്റെ പേരല്ലേ?

ഇസ എന്തിനാണ് ആ പേര് രണ്ടുമൂന്നു തവണ വെട്ടിയിട്ടിരിക്കുന്നത്.

ഇനി താളുകള്‍ തമ്മില്‍ ഒട്ടിപ്പിടിച്ചതാണോ അതോ ഇസ മനഃപൂര്‍വം ഒട്ടിച്ചു വെച്ചതാണോ?

ഫെലിക്‌സിനെ പലതവണ ചോദ്യം ചെയ്തിട്ടും സംശയിക്കത്തക്കതായി ഒന്നും കിട്ടിയില്ല. അത് മാത്രമല്ല എന്ത് കാര്യത്തിനും അയാള്‍ പൂര്‍ണ്ണമായി സഹകരിക്കുന്നുമുണ്ട്.

എന്തായാലും ചെല്ലുന്ന കാര്യം അറിയിക്കാതെ ഒന്നവിടം വരെ പോയി വരാം. മാര്‍ക്ക്, ഫെലിക്‌സിനെ കാണാനായി പുറത്തേക്കിറങ്ങി. വളരെ പതുക്കെയാണ് അയാള്‍ കാര്‍ ഓടിച്ചത്.

ഡിസംബര്‍ തുടങ്ങിയപ്പോഴേ നാടും ജനങ്ങളും ക്രിസ്മസ്സിനായി ഒരുങ്ങിത്തുടങ്ങി. റോഡിന്റെ ഇരു വശങ്ങളിലും വൈദ്യുത വിളക്കുകള്‍ തൂങ്ങിത്തുടങ്ങിയിരിക്കുന്നു. പുറത്തു നല്ല തണുപ്പുണ്ട്. ഹീറ്റിങ്ങിന്റെ നോബ് മുന്നിലെ ഗ്ലാസ്സിലേക്ക് മാറ്റിയിട്ട് അയാള്‍ കാര്‍ ബ്ലോസ്സം അവെന്യൂവിലേക്ക് തിരിച്ചു. ഇസയുടെ വീടും കടന്ന് വണ്ടി മുന്നോട്ടു പോയി.

ഫെലിക്‌സിന്റെ വീടിന്റെ മുന്നിലാണ് ആ കാര്‍ ചെന്നു നിന്നത്.

ലെക്‌സിയെ ഉപദ്രവിച്ചുകൊണ്ടിരുന്ന ഫെലിക്‌സിന്റെ കണ്ണ് പെട്ടെന്ന് ഭിത്തിയിലെ സിസി ടിവി ദൃശ്യങ്ങളിലുടക്കി. അപ്രതീക്ഷിതമായി മാര്‍ക്കിനെ കണ്ട ഫെലിക്‌സിന്റെ കണ്ണുകള്‍ വന്യമായൊന്നു തിളങ്ങി.

ലെക്‌സിയെ തറയിലേക്കിട്ട് അയാള്‍ പെട്ടന്ന് മുറിക്കു പുറത്തു കടന്നു.

വാതില്‍ പൂട്ടുന്നതിനു മുന്‍പേ രണ്ടുപേരും മിണ്ടാതിവിടെ കിടന്നോണം എന്നൊരു താക്കീതു നല്‍കാന്‍ അയാള്‍ മറന്നില്ല. 

പടിക്കെട്ടുകള്‍ ഇറങ്ങി താഴേക്കു പോകാതെ ഫെലിക്‌സ് പെട്ടന്ന് റൂമില്‍ പോയി ഇട്ടിരുന്ന ജമ്പര്‍ മാറ്റി. എന്നിട്ടു ഒരു പാട്ടു കമ്പോസ് ചെയ്യുന്ന രീതിയില്‍ മ്യൂസിക് റൂം സെറ്റ് ചെയ്തു.

ഡോര്‍ ബെല്‍ രണ്ടു വട്ടം മുഴക്കത്തോടെ ശബ്ദിച്ചു നിശ്ചലമായി.

ഫെലിക്‌സ് പതിയെ എണീറ്റ് സ്റ്റെപ്പുകള്‍ ഇറങ്ങി താഴേക്കു പോയി. വാതില്‍ തുറന്നു മാര്‍ക്കിനെ നിറഞ്ഞ പുഞ്ചിരിയോടെ അകത്തേക്ക് സ്വീകരിച്ചു.
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam